സംസ്ഥാനത്ത് ഇന്ധനവില പതിവുപോലെ ഇന്നും ഉയര്‍ന്നു. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 92.07 രൂപയായി. ഡീസലിന് 86.60 രൂപയുമായി ഉയര്‍ന്നു. തുടര്‍ച്ചയായി 12-ാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധനവില ഉയരുന്നത്.
കൊച്ചിയിലും പെട്രോളിന്റെ വില 90 കടന്നു. കൊച്ചിയില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.36 ആണ് വില. ഡീസല്‍ ലിറ്ററിന് 85.05 രൂപയായി ഉയര്‍ന്നിട്ടുമുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോളിന് 2.9 രൂപയും ഡീസല്‍ ലിറ്ററിന് 3.31 രൂപയും വര്‍ധിച്ചിട്ടുണ്ട്.
രാജ്യത്ത് രാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലും മഹാരാഷ്ട്രയിലും പെട്രോള്‍ വില നൂറുകടന്നു. ഇന്ധനവില ഉയരുന്നതോടെ രാജ്യത്തെ ആവശ്യസാധനങ്ങളുടെ വിലയും വര്‍ധിച്ചേക്കും