Wednesday, September 11, 2024
HomeFilm houseജോര്‍ജ്ജുകുട്ടി വരുണിന്റെ ബോഡി കുഴിച്ചിടുന്നത് കണ്ട കള്ളന്റെ സാക്ഷ്യം; ദൃശ്യം 2 വിന്റെ കഥാതന്തു അഭയകേസില്‍...

ജോര്‍ജ്ജുകുട്ടി വരുണിന്റെ ബോഡി കുഴിച്ചിടുന്നത് കണ്ട കള്ളന്റെ സാക്ഷ്യം; ദൃശ്യം 2 വിന്റെ കഥാതന്തു അഭയകേസില്‍ നിന്നോ? ആരാധകരെ ആവേശത്തിലാഴ്ത്തി ഇന്നലെ അര്‍ദ്ധരാത്രിയോടെ ദൃശ്യം 2 എത്തി

കൊവിഡ്കാലം സിനിമാസ്വാദകര്‍ക്ക് നല്‍കിയ ഏറ്റവും വലിയ ആകാംക്ഷയായിരുന്നു ജിത്തുജോസഫിന്റെ ദൃശ്യം എന്ന വമ്പന്‍ സിനിമയുടെ രണ്ടാംഭാഗം. മോഹന്‍ലാലും മീനയും കലാഭവന്‍ ഷാജോണും ആശാശരത്തുമൊക്കെ തകര്‍ത്താടിയ ഒന്നാംഭാഗം അവശേഷിപ്പിച്ച ആകാംക്ഷ പൂരിപ്പിക്കുന്ന സിനിമ. ജോര്‍ജ്ജുകുട്ടി എന്നെങ്കിലും പിടിക്കപ്പെടുമോ എന്ന ആശങ്ക. കുടുംബത്തിന് വേണ്ടി എന്തുംചെയ്യാന്‍ തയാറാകുന്നത് നിയമപരമായി ന്യായീകരിക്കപ്പെടുന്ന അപകടകരമാകില്ലേ എന്ന ആശങ്ക. ഇങ്ങനെ പലതിനും ഉത്തരം കണ്ടെത്തണമായിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകുയും ചെയ്ത ജിത്തുവിന്റെ പുനരാലോചനകള്‍ ഒടുവില്‍ ദൃശ്യം 2 എന്ന സിനിമയിലെത്തിച്ചേരുകയായിരുന്നു.

ദൃശ്യം 2 ഒടുവില്‍ ചിത്രീകരണം പൂര്‍ത്തിയായി വന്‍വിവാദങ്ങള്‍ക്കും ശേഷം ആമസോണ്‍ പ്രൈമില്‍ റിലീസായി. കാത്തിരിപ്പിന് വിരാമമിട്ട് ഇന്നലെ അര്‍ദ്ധരാത്രിയോടെ ചിത്രം റിലീസായി. ആരാധകര്‍ ഉറക്കമൊഴിഞ്ഞിരുന്ന് കണ്ടു. ത്രില്ലടിപ്പിക്കുന്ന മറ്റൊരധ്യായം എന്നാണ് കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. അതേസമയം. ദൃശ്യത്തിനെങ്ങനെ രണ്ടാംപതിപ്പെടുത്തുമെന്ന ആകാംക്ഷയ്ക്ക് ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ വിരമാമിടുന്നുണ്ട് എന്നാണ് സൂചന. ജോര്‍ജ്ജുകുട്ടി വരുണിന്റെ മൃതദേഹം പോലീസ് സ്‌റ്റേഷന്റെ പണി നടക്കുന്നിടത്ത് കുഴിച്ചിടുകയും അവിടെ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം ഉയരുകയുംചെയ്തതോടെ ആ അധ്യായം അവസാനിച്ചല്ലോ എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ജോര്‍ജ്ജുകുട്ടിയുടെ ആ പ്രവൃത്തി കണ്ട ഒരു കള്ളനില്‍ നിന്ന് ദൃശ്യം 2 ആരംഭിക്കുമ്പോള്‍ ത്രില്ലടിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുടെയും സമ്മര്‍ദ്ദഭരിതമായ നിമിങ്ങളുടെയും പുതിയ പര്‍വ്വംസൃഷ്ടിക്കുകയാണ് ജിത്തുജോസഫ്. അതേ സമയം ആ കള്ളന്റെ കഥാപാത്രത്തെ ജിത്തു സൃഷ്ടിച്ചത് അഭയകേസിലെ സാക്ഷിയായ കള്ളനില്‍ നിന്നാണോ എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. അടയ്ക്കാ രാജു എന്ന സാക്ഷിയുടെ ഒരേയൊരു ബലത്തിലാണ് അഭയകേസ് തെളിഞ്ഞത്.

എന്തായാലും ആമസോണ്‍ പ്രൈം ഹൗസ്ഫുളളായി ദൃശ്യം 2 പ്രദര്‍ശനം ആരംഭിച്ചതോടെ ജിത്തുജോസഫിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ആശങ്കയും അവസാനിച്ചു.

- Advertisment -

Most Popular