Sunday, April 21, 2024
HomeNewshouseഒരു മണ്‍കൂനയ്ക്കയടുത്ത് ഒരു എയര്‍ക്രാഫ്റ്റ് കൊണ്ടുവന്ന് ഓടിച്ചത് ഒരാഴ്ചയോളം ഓടിച്ച പാര്‍ട്ടിയാണ്; ഇപ്പോള്‍ കാണുന്ന ഉദ്ഘാടനങ്ങള്‍...

ഒരു മണ്‍കൂനയ്ക്കയടുത്ത് ഒരു എയര്‍ക്രാഫ്റ്റ് കൊണ്ടുവന്ന് ഓടിച്ചത് ഒരാഴ്ചയോളം ഓടിച്ച പാര്‍ട്ടിയാണ്; ഇപ്പോള്‍ കാണുന്ന ഉദ്ഘാടനങ്ങള്‍ കണ്ട് കണ്ണുതള്ളിപ്പോയി; പണി പൂര്‍ത്തിയായ ഉദ്ഘാടനം തീര്‍ക്കാന്‍ സമയമില്ലാതെ ഇരിക്കുന്ന സര്‍ക്കാരിന്റെ മേന്മകള്‍ തമസ്‌കരിച്ചതിനെതിരെ പ്രതിഷേധം; എന്നാലും മനോരമേ നാട്ടുകാര്‍ക്ക് കാര്യം മനസ്സിലാകും

മനോരമയുടെ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ വ്യാപകമായി വിമര്‍ശിക്കപ്പെടാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഒരുവാര്‍ത്തയില്‍ വിശ്വാസ്യത പോയാലും അടുത്ത വാര്‍ത്തയില്‍ അത് തിരിച്ചുപിടിക്കാന്‍ അവര്‍ക്ക് നല്ല കഴിവുണ്ടായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതി വ്യത്യസ്തമാണ്. സകല വിശ്വാസ്യതയും പോയാലും കുഴപ്പമില്ല സര്‍ക്കാരിനെതിരെ വാര്‍ത്ത പടച്ചുവിടുക, സര്‍ക്കാര്‍ നടപടികള്‍ തമസ്‌കരിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ മാത്രമാണ് മനോരമയ്ക്കുള്ളത് എന്ന് സംശയം തോന്നുംവിധത്തിലാണ് അവരുടെ റിപ്പോര്‍ട്ടിംഗ്. ഇത് ഏതെങ്കിലുമൊരു കേവലവിമര്‍ശനമല്ല, കുറച്ചുനാളുകളായി സോഷ്യല്‍ മീഡയയില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനമാണ്. ഏറ്റവും ഒടുവില്‍ സര്‍ക്കാരിന്റെ പുരോഗമനപരിമായ നീക്കങ്ങളും വമ്പന്‍പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളും തമസ്‌കരിച്ചുകൊണ്ടാണ് മനോരമ സര്‍ക്കാര്‍ വിരുദ്ധത വ്യക്തമാക്കുന്നത്. ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടാന്‍ ഒന്നാംപേജില്‍ കൊടുക്കുന്ന മനോരമയ്ക്കിപ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ കണ്ട് കണ്ണുതള്ളിയിരിക്കുകയാണത്രെ. ഇന്നലെ കേരളത്തിലെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന് വഴിതുറന്നാണ് 2200 കോടി രൂപയുടെ ആശുപത്രി കെട്ടിടങ്ങള്‍ ഉദാഘാടനം ചെയ്തത്. തൊട്ടുമുമ്പാണ്് 198 പൊതുവിദ്യാലയങ്ങള്‍ കൂടി പണി തീര്‍ത്ത് നാടിന് നല്‍കിയത്.
ആശുപത്രികളില്‍ പോകുമ്പോള്‍ മരണഭയമുണ്ടായിരുന്ന, സ്‌കൂളുകളില്‍ പോകുമ്പോള്‍ പരിഹാസ്യരാകുന്ന ഒരു സമൂഹത്തില്‍ നിന്ന് നാട് മാറിയപ്പോള്‍ മനോരമ ആ വാര്‍ത്തകളെല്ലാം തമസ്‌കരിച്ചതിനെതിരായ വിമര്‍ശനമാണ് ഇന്ന് സോഷ്യല്‍ മീഡയയില്‍ നിറയുന്നത്. മന്ത്രി കെകെ ശൈലജയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ആശുപത്രി കെട്ടിടങ്ങളുടെ വിശദമായ ചിത്രം നല്‍കിയിട്ടുണ്ട്. അതിങ്ങനെ

സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കിഫ്ബി ധനസഹായത്തോടുകൂടി നടപ്പിലാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികളുടെ ശിലാസ്ഥാപനവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന മാസ്റ്റര്‍ പ്ലാനിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 18ന് വൈകുന്നേരം 3.30 മണിക്ക് ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുന്നു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് വിശിഷ്ടാതിഥിയായിരിക്കും. സ്ഥലം എം.എല്‍.എ.മാരായ മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, എം.പി.മാര്‍, തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
മെഡിക്കല്‍ കോളേജുകള്‍, കാന്‍സര്‍ കെയര്‍ ഇന്‍സ്റ്റിറ്റിയുട്ടുകള്‍, ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങി 30 ആശുപത്രികളിലാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് (മാസ്റ്റര്‍ പ്ലാനിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം, രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനം), ജനറല്‍ ആശുപത്രി, വര്‍ക്കല, മലയിന്‍കീഴ് താലൂക്ക് ആശുപത്രികള്‍, കൊല്ലം ജില്ലാ ആശുപത്രി, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, കായംകുളം താലൂക്ക് ആശുപത്രികള്‍, പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് (രണ്ടാംഘട്ടം), മല്ലപ്പള്ളി താലൂക്ക് ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി, എറണാകുളം കരുവേലിപ്പടി താലൂക്ക് ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളേജ് (സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്), പാലക്കാട് ജില്ലാ ആശുപത്രി, പട്ടാമ്പി, ആലത്തൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്ക് ആശുപത്രികള്‍, മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി താലൂക്ക് ആശുപത്രികള്‍, കോഴിക്കോട് ജനറല്‍ (ബീച്ച്) ആശുപത്രി, കൊയിലാണ്ടി, ബാലുശേരി, ഫറോഖ്, നാദാപുരം (ഡയാലിസിസ് കേന്ദ്രം) താലൂക്ക് ആശുപത്രികള്‍, കണ്ണൂര്‍ ജില്ലയിലെ മലബാര്‍ കാന്‍സര്‍ സെന്ററിനെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസര്‍ച്ച് ആയി ഉര്‍ത്തുന്ന പദ്ധതി (രണ്ടാം ഘട്ടം), കാസര്‍ഗോഡ് ബേഡഡുക്ക, നീലേശ്വരം, മംഗല്‍പാടി, പനത്തടി (ഡയാലിസിസ് കേന്ദ്രം) താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് നിര്‍മ്മാണ പ്രവര്‍ത്തികളുടെ ശിലാസ്ഥാപനം നടക്കുന്നത്.

ഇന്നത്തെ മനോരമപത്രത്തില്‍ ഈ വാര്‍ത്ത തമസ്‌കരിക്കപ്പെട്ടു. ഇന്നലെ നടത്തിയ റോഡുദ്ഘാടനങ്ങളുള്‍പ്പെടെ തമസ്‌കരിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടി പണ്ട് കണ്ണൂരില്‍ കുറേ മണ്ണുനീക്കിയ സ്ഥലത്ത് പോയി ഒരു എയര്‍ക്രാഫ്റ്റ് ഓടിച്ചത് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം എന്ന് പറഞ്ഞ് ദിവസങ്ങളോളം ആഘോഷിച്ച മനോരമയാണിത് എന്ന വിമര്‍ശനമാണ് ഉയരുന്നത്. എന്തായാലും ഈഘ്ട്ടത്തില്‍ മനോരമ ബഹിഷ്‌കരണത്തിന് വരെ ഇടതുഅണികള്‍ ആഹ്വാനം ചെയ്തുകഴിഞ്ഞു.

മാധ്യമങ്ങളും പ്രതിപക്ഷവും വാര്‍ത്തകള്‍ തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന നീക്കത്തെ മുഖ്യമന്ത്രി പിണറായിയും ഇന്നലെ വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ

വികസന പദ്ധതികൾ ശരിയായ രീതിയിൽ മുന്നോട്ട് പോകാനും ക്ഷേമ പദ്ധതികൾ കൃത്യമായി നടപ്പാക്കാനും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ നാട്ടിൽ ഇത്തരം പദ്ധതികൾ ഏതൊക്കെ തരത്തിൽ തമസ്കരിക്കാനാകും എന്ന് നോക്കുന്ന ചിലരുണ്ട് എന്നത് പ്രത്യേകമായി തന്നെ ശ്രദ്ധിക്കേണ്ടതാണ്. പക്ഷെ ഇത് എങ്ങനെയാണു തമസ്കരിക്കാനാകുക. നാട്ടിൽ റോഡ് യാഥാർഥ്യമായാൽ ആ റോഡ് നാട്ടുകാർ എല്ലാം അനുഭവിക്കുകയാണല്ലോ. പക്ഷെ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആകരുത് ആളുകളുടെ മനസ്സിൽ, മറ്റു തരത്തിൽ ആളുകളുടെ ശ്രദ്ധ തിരിച്ചു വിടാൻ കഴിയുമോ എന്ന് നോക്കുന്ന ഒരു പ്രവണത നമ്മുടെ നാട്ടിൽ കാണുന്നുണ്ട്. ഇന്ന് തിരുവനന്തപുരം നഗരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു വിടാനുള്ള പ്രത്യക്ഷമായ ഒരു ഉദാഹരണം കാണുകയുണ്ടായി. ഇവിടെ കാലത്ത് തന്നെ ചിലർ പരസ്യമായി പ്രഖ്യാപിച്ചു. വലിയ തോതിലുള്ള അക്രമം ഒരു സമരത്തിന്റെ ഭാഗമായി സംഘടിപ്പിക്കാൻ പോകുന്നുണ്ട്, ഉദ്‌ഘാടകന്റെ പേര് പറഞ്ഞു അത് മുൻകൂട്ടി പ്ലാൻ ചെയ്തിരിക്കുകയാണ്, വലിയ ആക്രമണമാണ് പ്ലാൻ ചെയ്തിട്ടുള്ളത് എന്നു തന്നെ നേരത്തെ പറയുകയുണ്ടായി. അത് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദിത്വബോധത്തോടെ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നതാണ്. പിന്നീട് നാം കണ്ടത് അതുതന്നെ സംഭവിക്കുന്നതാണ്.ഇവിടെ ഒരു മാർച്ച് നടക്കുന്നു, ആ മാർച്ച് സാധാരണഗതിയിൽ മാർച്ചായി നടക്കണം. അത് സ്വാഭാവികമായി നടക്കണം. നമ്മൾ ഒന്നും മാർച്ച് കാണാത്തവർ അല്ല. പ്രധാനപ്പെട്ട ഒരു നേതാവ് ഉദ്ഘാടനം ചെയ്തു. പക്ഷെ ഉദ്ഘാടനം ചെയ്തത് തങ്ങൾക്ക് അക്രമം നടത്താനുള്ള അനുമതിയാണ് എന്ന മട്ടിലാണ് അനുയായികൾ എടുത്തത്. നേരത്തെ പ്ലാൻ ചെയ്തതനുസരിച്ച് ആക്രമണം നടത്തുകയാണ്. ആർക്ക് നേരെയാണ് ആക്രമണം? അവിടെ ഡ്യൂട്ടിക്ക് നിൽക്കുന്ന പോലീസുകാർക്ക് നേരെ. പോലീസുകാർ എന്ത് തെറ്റ് ചെയ്തു? ഏതു പ്രദേശത്തും ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസുകാർ ഉണ്ടാവുമല്ലോ. അങ്ങനെ പോലീസിനെ വളഞ്ഞിട്ട് തല്ലുന്ന കാഴ്ചയാണ് കണ്ടത്. ഇത് അറിയാതെ സംഭവിക്കുന്നതല്ല. പോലീസിനെ വളഞ്ഞിട്ട് തല്ലുമ്പോൾ സ്വാഭാവികമായി പോലീസുകാർ അതിനെതിരെ പ്രതികരിക്കും. അപ്പോൾ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്തിക്കാം എന്നാണ് ഈ കൂട്ടർ കണക്കാക്കിയിരുന്നത്. പക്ഷേ അനിതരസാധാരണമായ ആത്മസംയമനം പോലീസ് കാണിച്ചു. തങ്ങളുടെ സഹപ്രവർത്തകനെ വളഞ്ഞിട്ട് ക്രൂരമായി തല്ലി അദ്ദേഹം നിലത്തു വീഴുന്നു. വീണതിന് ശേഷവും അതിക്രൂരമായി മർദ്ദിക്കുന്നു. എന്നിട്ടും സംയമനത്തോടെ പോലീസ് അവിടെ പെരുമാറി. ഇത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഉദ്ദേശം ഒന്നേയുള്ളൂ, തങ്ങൾ ഉദ്ദേശിക്കുന്ന തലത്തിലേക്ക് ജനങ്ങളുടെ മനസ്സിനെ കൊണ്ടു പോകണം.

ഇത്തരത്തിലുള്ള, ഞാൻ നേരത്തെ പറഞ്ഞ തരത്തിലുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ വികസന പദ്ധതികൾ, ക്ഷേമപദ്ധതികൾ അതെല്ലാം മറച്ചു വെക്കത്തക്ക രീതിയിൽ മറ്റു സംഭവങ്ങൾ കേരളത്തിൽ ഉണ്ടാവണം. ആ ഉദ്ദേശത്തോടെയാണ് ഈ പറയുന്ന ആക്രമണം നടത്തിയത്. അതിന്റെ കൂട്ടത്തിൽ മറ്റൊരു കാഴ്ചയും കണ്ടു. നമ്മുടെ സെക്രട്ടറിയേറ്റ് പടിക്കൽ പലരും സമരം നടത്തുമല്ലോ. അവിടെ കുംബാര വിഭാഗത്തിൽപ്പെട്ട ഒരു കൂട്ടർ പ്രക്ഷോഭം നടത്തുന്നുണ്ടായിരുന്നു. അവരെ തല്ലി, അവരുടെ മൺപാത്രങ്ങൾ ഒക്കെ തല്ലിയൊടിച്ചു, എല്ലാം ഒരുതരം അഴിഞ്ഞാട്ടം ആയിരുന്നു. ഇത്തരത്തിലുള്ള ഒരു സാമൂഹ്യവിരുദ്ധ രീതിയിലേക്ക് ഒരു പ്രക്ഷോഭം വഴി മാറി പോകുന്നതാണ് കണ്ടത്. ഇതിപ്പോ ഇവിടെ നിർത്താൻ അല്ല ഉദ്ദേശിക്കുന്നത്. കേരളത്തിൽ ഇപ്പൊ എല്ലാദിവസവും ഓരോ അരമണിക്കൂർ ഇടവിട്ട് വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ആരോഗ്യ രംഗത്തെ ഒട്ടേറെ പദ്ധതികൾ, വിദ്യാഭ്യാസ രംഗത്തെ നിരവധി സ്കൂളുകൾ, തദ്ദേശ സ്വയം ഭരണ മേഖലയിലെ റോഡുകൾ ഇങ്ങനെയുള്ള വിവിധങ്ങളായ നാടിന്റെ പദ്ധതികളാണ് നാടിന് സമർപ്പിക്കുന്ന ചടങ്ങുകളാണ് നടക്കുന്നത്. സ്വാഭാവികമായും ഇത് ഓരോ പ്രദേശത്തും, കേരളത്തിലും ഉണ്ടാക്കുന്ന ഒരു പ്രതികരണമുണ്ട്. ആ പ്രതികരണത്തെ മറച്ചു വെക്കുക, അതിലേക്ക് ജന മനസ്സ് എത്തിക്കാതിരിക്കുക, അതിനുള്ള ഒരു ഗൂഡാലോചന നമ്മുടെ സംസ്ഥാനത്ത് അരങ്ങേറുന്നു എന്നത് നമ്മൾ കാണണം. ഇത് നാടിനും, നമ്മുടെ നാടിന്റെ മുന്നോട്ടുപോക്കിനും എതിരായിട്ടുള്ള ചില ദുഷ്ട മനസ്സുകളുടെ ഗൂഢാലോചനയുടെ ഭാഗമായി രൂപംകൊള്ളുന്ന ഒന്നാണ് എന്നത് തിരിച്ചറിയാൻ നമുക്ക് കഴിയണം. ഇതൊന്നും സർക്കാറിനെ ബാധിക്കുന്ന കാര്യം അല്ല. നമ്മുടെ നാടിന്റെ പൊതുവായ വികസനത്തിന് ഉതകുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. വികസന കാര്യത്തിൽ മാത്രമല്ല ക്ഷേമ പ്രവർത്തനങ്ങളിൽ, കോവിഡ് ഉൾപ്പെടെയുള്ള ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത മാതൃക കാഴ്ചവെക്കാൻ സർക്കാരിന് കഴിഞ്ഞു എന്ന് എല്ലാവരും സമ്മതിക്കുന്ന നിലയാണ് കേരളത്തിലുള്ളത്. ജനങ്ങൾക്ക് നേരിട്ട് അനുഭവവേദ്യമായ ഒട്ടേറെ കാര്യങ്ങൾ ഈ കാലയളവിൽ ചെയ്യാനായി എന്ന സംതൃപ്തി തന്നെയാണ് ഞങ്ങൾക്കുള്ളത്. അത് അപൂർവം ചിലർക്ക് മനസ്സിന് വിഷമം ഉണ്ടാക്കുന്നുണ്ടാകും. അവർ ആ വിഷമം കൊണ്ടിരിക്കുക എന്നല്ലാതെ ജനമനസ്സുകളിൽ എത്തിക്കാൻ കഴിയും എന്ന് ധരിക്കേണ്ടതില്ല. ആ കാര്യത്തിൽ നിരാശപ്പെടാൻ മാത്രമേ അവർക്ക് വഴിയുള്ളൂ.

- Advertisment -

Most Popular