Saturday, July 27, 2024
HomeFilm houseഒരു സാധാരണ പെണ്‍പോലീസുകാരിക്ക് കേസന്വേഷണത്തിലെന്തുപങ്ക്? സ്ത്രീപ്രശ്‌നങ്ങളുള്‍പ്പെടുത്തി ഒരു സസ്‌പെന്‍സ്; ദൃശ്യം ടുവിന് പിന്നാലെ ഇതാ വരുന്നു...

ഒരു സാധാരണ പെണ്‍പോലീസുകാരിക്ക് കേസന്വേഷണത്തിലെന്തുപങ്ക്? സ്ത്രീപ്രശ്‌നങ്ങളുള്‍പ്പെടുത്തി ഒരു സസ്‌പെന്‍സ്; ദൃശ്യം ടുവിന് പിന്നാലെ ഇതാ വരുന്നു കനകംമൂലം

കേസന്വേഷണത്തില്‍ ഒരു വനിതാ സിപിഒക്ക് എത്രത്തോളം ഇടപെടല്‍ നടത്താനൊക്കും? പരിമിതം എന്നതാണ് യാഥാര്‍ത്ഥ്യം. ജീവിക്കാനായി പോലിസ് യൂണിഫോം അണിയുന്നവരാണ് വനിതാ പൊലീസുകാരില്‍ ഏറെയും. ഏതൊരു സ്ത്രീയുടെയും പ്രശ്‌നങ്ങളൊക്കെയാണ് അവരുടെയും മുഖ്യ പ്രശ്‌നങ്ങള്‍. കനകംമൂലത്തിലെ ഉടനീളസാന്നിധ്യമാണ് സൂര്യ എന്ന വനിതാ സിപിഒ. എസ്എച്ച് ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ പ്രധാന അംഗമാണ് സൂര്യ. ഒരേസമയം കാര്യ ഗൗരവമുള്ള പോലീസും കാതരയായ പെണ്‍കുട്ടിയുമാണ് സൂര്യ എന്ന കഥാപാത്രം.

കനകംമൂലത്തിലെ ഈ വനിതാ പൊലീസുകാരിയുടെ വേഷം ജീവസ്സുറ്റതാക്കിയത് വൈക്കം ചെമ്പ് കാട്ടിക്കുന്ന് സ്വദേശിനിയായ സൂര്യ സുരേന്ദ്രനാണ്. വിദ്യാര്‍ത്ഥിനിയായ സൂര്യ സുരേന്ദ്രന്റെ അഭിനേത്രി എന്ന നിലയിലുള്ള ആദ്യ ചുവടുവയ്പാണ് ഇത്. ദൃശ്യം ടുവിന് പിന്നാലെ മലയാള സിനിമ വീണ്ടുമൊരു അന്വേഷണസിനിമാപരമ്പരയ്ക്ക് തന്നെ സാക്ഷിയാകുന്നു. അണിയറയില്‍ ഒരുങ്ങുന്ന സസ്‌പെന്‍സ് ത്രില്ലര്‍ സിനിമകളില്‍ ഒന്നാണ് കനകംമൂലം. അതേസമയം പോലീസുകാരുടെ നിസ്സഹയാതയും ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നു.

സനീഷ് കുഞ്ഞുകുഞ്ഞ് തിരക്കഥയെഴുതി അഭിലാഷ് രാമചന്ദ്രനുമായി ചേര്‍ന്ന് സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ലിബാസ് മുഹമ്മദ് ആണ്. സംഗീതം ഷാലോം ബെന്നിയും എഡിറ്റിംഗ് അമല്‍ രാജു, അഭിജിത് ഉദയകുമാര്‍ എന്നിവരും നിര്‍വ്വഹിക്കുന്നു.
ചിത്രം ഉടന്‍ പ്രേക്ഷക സമക്ഷമെത്തും.

- Advertisment -

Most Popular