Saturday, September 14, 2024
HomeBook houseഎത്രപോലീസ് മന്ത്രിമാരെ കണ്ടിരിക്കുന്ന എന്ന അഹങ്കാരത്തില്‍ ആ ഐജി പെരുമാറി, ഒറ്റദിവസം കൊണ്ട് അദ്ദേഹത്തെ വനംവകുപ്പിലേക്ക്...

എത്രപോലീസ് മന്ത്രിമാരെ കണ്ടിരിക്കുന്ന എന്ന അഹങ്കാരത്തില്‍ ആ ഐജി പെരുമാറി, ഒറ്റദിവസം കൊണ്ട് അദ്ദേഹത്തെ വനംവകുപ്പിലേക്ക് മാറ്റി ; തുറന്നെഴുത്തിന്റെ പുസ്തകമായി പിജെ ജോസഫിന്റെ ആത്മകഥ

കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ ആത്മകഥയുടെ ആദ്യഭാഗമെന്നു വിശേഷിപ്പിക്കാവുന്ന ‘നിയമവാഴ്ച : ആഭ്യന്തരപദവിയിലെ എട്ടുമാസക്കാലം’ പുറത്തിറങ്ങി. തിരക്കുകള്‍ ഒഴിഞ്ഞ കൊവിഡ് കാലത്ത് എഴുതിയ പുസ്തകത്തില്‍ മണ്ണില്‍ ചവുട്ടി നിന്നും ജനതയെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചും കൃഷിയും രാഷ്ട്രീയവും സമന്വയിപ്പിച്ച ഒരു നേതാവ് നടന്ന വഴികളാണ് തെളിയുന്നത്.

പിതാവില്‍ നിന്നു കിട്ടിയ സാമൂഹ്യ പാഠവും ഗാന്ധിജിയില്‍ നിന്നു ലഭിച്ച നൈതിക സന്ദേശവും രാഷ്ട്രീയ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ച ജോസഫ് പറയുന്നു ‘നീതിമാനായ ഒരു ഭരണാധികാരി എങ്ങനെയാകണം എന്നതിന്റെ ചില അനുഭവ സാക്ഷ്യങ്ങളാണ് ഈ പുസ്തകം. തികച്ചും ആകസ്മികമായ ചില സംഭവങ്ങളാണ് എന്നെ രാഷ്ട്രീയത്തില്‍ എത്തിച്ചത്.ആദ്യമായി ആഭ്യന്തരമന്ത്രിയായ എട്ടുമാസക്കാലമായിരുന്നു പിന്നിട് ഒരു ഭരണാധികാരി എന്ന നിലയിലുള്ള തുടര്‍ പ്രവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം. ഒരു പൊതു പ്രവര്‍ത്തകന് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം മറ്റുള്ളവര്‍ക്ക് പ്രചോദനമേകുക എന്നതാണ്.

എന്റെ രചന കേരളത്തിലെ നൂറു കണക്കിന് പൊതു പ്രവര്‍ത്തകര്‍ക്കും പ്രചോദനമായി തീരട്ടെ’. ഭരണ പരിചയമൊന്നുമില്ലാതെ മുപ്പതാം വയസില്‍ എം.എല്‍.എയും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തരമന്ത്രിയുമായ ജോസഫ് ഭരണഘടനയില്‍ വിശ്വാസമുറപ്പിച്ച് മനസാക്ഷിക്കനുസരിച്ചു പ്രവര്‍ത്തിച്ച് നിഷ്പക്ഷതയും നീതിബോധവുമുള്ള ഭരണാധികാരിയായതിന്റെ അനുഭവങ്ങളാണ് വിവരിക്കുന്നത് .എത്ര പൊലീസ് മന്ത്രിമാരെ കണ്ടിരിക്കുന്നുവെന്ന അഹങ്കാരത്തോടെ യുവാവായ ആഭ്യന്തര മന്ത്രിയോട് ഇടപെടാന്‍ ശ്രമിച്ച ഐ.ജി. രാജനെ ഒറ്റദിവസം കൊണ്ട് വനം വകുപ്പ് ഐ.ജിയാക്കി വനവാസത്തിനയച്ചതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്

- Advertisment -

Most Popular