Friday, October 11, 2024
HomeFilm houseഇത് വെറും ഗ്രാമമല്ല ഇന്‍സ്റ്റഗ്രാമം; സണ്ണിവെയനും ദീപക്കും മുതല്‍ സുബീഷ് സുധിയും ബാലുവര്‍ഗ്ഗീസും ഗണപതിയും അര്‍ജ്ജുന്‍...

ഇത് വെറും ഗ്രാമമല്ല ഇന്‍സ്റ്റഗ്രാമം; സണ്ണിവെയനും ദീപക്കും മുതല്‍ സുബീഷ് സുധിയും ബാലുവര്‍ഗ്ഗീസും ഗണപതിയും അര്‍ജ്ജുന്‍ അശോകനും വരെ; ഇനി ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്താം

പൂര്‍ണമായും ഗ്രാമം, സത്യന്‍ അന്തിക്കാട് സിനിമകളിലോ എംടിയന്‍ നോവലുകളിലോ ഒക്കെ കണ്ടുനൊസ്റ്റാള്‍ജിക്കായി മാറിയ അന്തരീക്ഷം. അവിടെ കുറേ അലവലാതികള്‍, അവരുടെ ദേഷ്യവും സങ്കടങ്ങളും പകയും വിദ്വേഷവും അടക്കം സമ്പൂര്‍ണാര്‍ത്ഥത്തില്‍ നിഷ്‌കളങ്കമായ ജീവിതം. അതാണ് ഇന്‍സ്റ്റഗ്രാമം. മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വെബ്‌സീരീസായ ഇന്‍സ്റ്റഗ്രാമം. ബിടെക് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ഇന്‍സ്റ്റഗ്രാമം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നീ സ്ട്രീം വഴിയാണ് റിലീസ് ചെയ്യുന്നത്.

ഇന്‍സ്റ്റഗ്രാമത്തില്‍ അണ്ടിപ്പാറയും അവിടത്തെ കുറേ കഥാപാത്രങ്ങളും ഒരു ഗ്രാമീണ സമൂഹവും ചേര്‍ന്ന് രസകരമായ ജീവിത നിമിഷങ്ങള്‍ സൃഷ്ടിച്ചെടുക്കുകയാണ്. ദീപക് പറമ്പോല്‍, സുബീഷ് സുധി, ബാലുവര്‍ഗ്ഗീസ്, അര്‍ജ്ജുന്‍ അശോകന്‍, ഗണപതി, സാബുമോന്‍, അലന്‍സിയര്‍, ഗായത്രി അശോക്,ജിലു ജോസഫ് എന്നിവര്‍ പ്രധാനതാരങ്ങളാകുന്നു.

ഒപ്പം സണ്ണിവെയന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, ഡെയന്‍ ഡേവിസ്, അദിതി രവി, ശ്രിന്‍ഡ, സാനിയ അയ്യപ്പന്‍ എന്നിവരും അതിഥിതാരങ്ങളായി എത്തും. സംവിധായകന്‍ മൃദുല്‍ നായര്‍ ഇന്‍സ്റ്റഗ്രാമത്തില്‍ ഒരു പെണ്‍വേഷത്തിലും എത്തുന്നുണ്ട്. ഡോ. ലീന എസ്സാണ് നിര്‍മാണം.

നേരത്തെ മൃദുല്‍ നായരുടെ സംവിധാനത്തില്‍ സണ്ണിവെയ്‌നും ഗണപതിയും സുബീഷ് സുധിയും ദീപക്കും അഭിനയിച്ച കൊറോണ ഗാനം വമ്പന്‍ ഹിറ്റായിരുന്നു. വിനീത് ശ്രീനിവാസന്‍ പാടിയ അതിജീവനത്തിന്റെ പാട്ട് മലയാളികള്‍ നെഞ്ചേറ്റിയ പാട്ടായിരുന്നു. ഇന്‍സ്റ്റഗ്രാമത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ആ പാട്ടിന്റെ ചിത്രീകരണം. എന്തായാലും മലയാള സിനിമയിലെ ഒരു യുവാക്കളുടെ സംഘം അവരുടെ സര്‍ഗ്ഗാത്മകതയുടെ ഇടമാക്കി വെബ്‌സീരീസ് രംഗത്തെ മാറ്റുന്നതിന്റെ ലക്ഷണമാണ് പ്രിയ സുഹൃത്തുക്കളുട ഈ കൂട്ടായ്മ. ഇന്‍സ്റ്റഗ്രാമം.

- Advertisment -

Most Popular