Wednesday, September 11, 2024
HomeNewshouseഇല്ലാത്ത സീറ്റ് വിവാദത്തിന്റെ പേരില്‍ മുന്നണിമാറുന്നവര്‍ പോയി പവര്‍ കാണിക്കട്ടെ; മാണി സി കാപ്പന്റെ ജനപിന്തുണ...

ഇല്ലാത്ത സീറ്റ് വിവാദത്തിന്റെ പേരില്‍ മുന്നണിമാറുന്നവര്‍ പോയി പവര്‍ കാണിക്കട്ടെ; മാണി സി കാപ്പന്റെ ജനപിന്തുണ ചോദ്യം ചെയ്ത് എം എം മണി

ഇടതുമുന്നണി ആരംഭിക്കുക പോലും ചെയ്യാത്ത സീറ്റ് ചര്‍ച്ചയുടെ പേരില്‍ പാലാ പാലായെന്നും പറഞ്ഞ് യുഡിഎഫില്‍ ചേക്കേറുന്ന മാണി സി കാപ്പനെതിരെ ആഞ്ഞടിച്ച് മന്ത്രി എംഎം മണി. എന്‍സിപി കാലങ്ങളായിഇടതുമുന്നണിയുടെ ഘടകക്ഷിയാണ്. പാലാ സീറ്റിന്റെ കാര്യത്തിലെന്നല്ല ഒരു സീറ്റിന്റെ കാര്യത്തിലും ഇതുവരെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. ഒരു സാങ്കല്‍പ്പിക ചര്‍ച്ചയുടെ പേരും പറഞ്ഞ് ഇടതുമുന്നണിയില്‍ നിന്ന് വിട്ടുപോകുന്നവര്‍ പോയി ശക്തി തെളിയിക്കട്ടേയെന്നും മണി പറഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം പതിവ് ശൈലിയില്‍ എംഎം മണി നടത്തിയ പ്രതികരണം താഴെ

- Advertisment -

Most Popular