Friday, October 11, 2024
HomeNewshouseഎംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതാണ് മാന്യതയെന്ന് കാനം ; ജോസിന്‍റെ കാര്യത്തില്‍ ആദര്‍ശം എവിടെയായിരുന്നെന്ന് കാപ്പന്‍റെ മറുപടി

എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതാണ് മാന്യതയെന്ന് കാനം ; ജോസിന്‍റെ കാര്യത്തില്‍ ആദര്‍ശം എവിടെയായിരുന്നെന്ന് കാപ്പന്‍റെ മറുപടി

തിരുവനന്തപുരം : എംഎല്‍എ സ്ഥാനം രാജിവച്ച് പോകുന്നതാണ് മാന്യതയെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി മാണി.സി.കാപ്പന്‍. ജോസ്.കെ.മാണിയുടെ കാര്യത്തില്‍ കാനത്തിന്റെ ആദര്‍ശം എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. മാന്യത ആദ്യം പാര്‍ട്ടിയിലുള്ളവരോട് പറയട്ടെയെന്നും പാലായില്‍ ജോസ് കെ മാണി വികസനം തടസ്സപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മാണി.സി.കാപ്പന്‍ എല്‍ഡിഎഫ് വിട്ടു. താനും തന്നോടൊപ്പം നില്‍ക്കുന്നവരും യുഡിഎഫിലേക്ക് എത്തുമെന്നും അദ്ദേഹം നെടുമ്പോശേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍സിപി ഏത് മുന്നണിക്കൊപ്പമാണെന്ന് കേന്ദ്രനേതൃത്വം ഇന്ന് അറിയിക്കും. തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കില്‍ ഭാവികാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും. നാളെ പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യകേരള യാത്രയില്‍ പങ്കെടുത്ത് ശക്തി തെളിയിക്കും.കൂടെയുള്ളവരെ യാത്രയില്‍ അണിനിരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisment -

Most Popular