Saturday, July 27, 2024
HomeINFOHOUSEമുഖ്യമന്ത്രിക്ക് കറുപ്പിനെ പേടിയോ; കറുത്ത മാസ്‌ക് ധരിച്ചവരുടെ മാസ്‌ക് മാറ്റിച്ചു; മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നടപടി; യൂത്ത്...

മുഖ്യമന്ത്രിക്ക് കറുപ്പിനെ പേടിയോ; കറുത്ത മാസ്‌ക് ധരിച്ചവരുടെ മാസ്‌ക് മാറ്റിച്ചു; മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നടപടി; യൂത്ത് കോണ്‍ഗ്രസ്‌ പ്രതിഷേധം

വയനാട്: മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ കറുത്ത മാസ്‌ക് ധരിച്ചുവന്നവര്‍ക്കെതിരായ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പ്രതിഷേധസൂചകമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ, കെ.എസ്. യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത് , വി.ടി ബല്‍റാം എം എല്‍ എ തുടങ്ങിയവര്‍ കറുത്ത മാസ്‌ക് അണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കു വെച്ചു.

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചുവന്ന എല്ലാവരുടെയും മാസ്‌ക് മാറ്റി കളര്‍ മാസക് നല്‍കിയാണ് സമ്മേളന ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകരെയടക്കം മാസ്‌ക് മാറ്റി ധരിപ്പിച്ചു. വയനാട് പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ കറുത്ത മാസ്‌ക്കാണ് അഴിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം പലരുടെയും കറുത്ത മാസ്‌ക് വിലക്കിയ പൊലീസ് പകരം മാസ്‌ക് നല്‍കിയാണ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടറില്‍ കല്‍പറ്റ എസ്.കെ.എം.ജെ ഗ്രൗണ്ടിലാണ് മുഖ്യമന്ത്രി ഇറങ്ങിയത്. കനത്ത പൊലീസ് വലയത്തിലായിരുന്നു ചടങ്ങ്. തൊഴില്‍ സമരത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തിലാണ് പൊലീസിന്റെ ഈ മാസ്‌ക് വേട്ട.

പിഎസ്.സി സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സൂചന. വന്‍ പൊലീസ് വലയത്തിലായിരുന്നു ചടങ്ങ് നടന്നത്. ധനകാര്യ മന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

- Advertisment -

Most Popular