Saturday, July 27, 2024
HomeFilm houseപൃഥ്വിരാജ് ചിത്രത്തിന്റെ സഹസംവിധായകന്‍ മരിച്ച നിലയില്‍

പൃഥ്വിരാജ് ചിത്രത്തിന്റെ സഹസംവിധായകന്‍ മരിച്ച നിലയില്‍

കൊച്ചി: മലയാള ചലച്ചിത്ര സഹസംവിധായകന്‍ മരിച്ച നിലയില്‍. സഹ സംവിധായകന്‍ ആര്‍ രാഹുലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചി മരടിലെ ഹോട്ടല്‍ മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൃഥ്വിരാജ് ചിത്രമായ ഭ്രമം എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ആര്‍ രാഹുല്‍ കൊച്ചിയിലെത്തിയത്. മരണ കാരണം വ്യക്തമാക്കിയിട്ടില്ല.

ചെന്നൈ: തമിഴ് ചലച്ചിത്ര താരം സൂര്യയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇക്കാര്യം സൂര്യ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെന്നൈയില്‍ നിരീക്ഷണത്തിലാണ്. സംവിധായകന്‍ പാണ്ടിരാജിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കെയാണ് സൂര്യയ്ക്കു കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഷൂട്ടിങ് നീട്ടിവച്ചു. ചികില്‍സയ്ക്കു പിന്നാലെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും കൊവിഡ് മഹാമാരിക്കെതിരേ ജാഗ്രതയും സുരക്ഷയും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു

- Advertisment -

Most Popular