ശബരിമല പിടിച്ച് യുഡിഎഫ് കേരളരാഷ്ട്രീയ ചര്‍ച്ച വഴിതിരിച്ചുവിടാന്‍ ശ്രമിക്കുമ്പോള്‍ ബിജെപിയും എല്‍ഡിഎഫും കുഴങ്ങി. വൈരുദ്ധ്യാത്മകഭൗതികവാദത്തിലെ അപ്രായോഗികതകള്‍ വിശ്വാസവുമായി ബന്ധപ്പെടുത്തി ചൂണ്ടിക്കാണിച്ച എംവി ഗോവിന്ദന്റെ പ്രതികരണം വന്‍വിവാദമായതോടെ ബിജെപി ശക്തമായ നിലപാടുമായി രംഗത്തെത്തി. പാര്‍ട്ടിയുടെ അടിത്തറയായി കൊട്ടിഘോഷിച്ചിരുന്ന വൈരുദ്ധ്യാത്മകഭൗതികവാദത്തെ തള്ളിപ്പറഞ്ഞ മാര്‍ക്‌സിസ്റ്റുകാര്‍ പണി നിര്‍ത്തി കാശിക്കുപോകണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
” എല്ലാവരും ഹിന്ദുക്കളായി ജനിക്കുന്നു എന്നാണ് ഗോവിന്ദന്‍മാഷ് പറയുന്നത്. എന്നാല്‍ നമ്മളൊക്കെ പഠിച്ചത് എല്ലാവരും മനുഷ്യരായാണ് ജനിക്കുന്നതെന്നാണ്. പിന്നീടാണ് നമ്മളെല്ലാം മതം സ്വീകരിക്കുന്നത്. ഇക്കാര്യം പോലും മനസ്സിലാക്കാതെ വര്‍ഗ്ഗീയത വിളമ്പിവോട്ട് നേടാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന്” സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ്. പ്രസംഗം താഴെ കാണാം
അതേ സമയം വൈരുദ്ധ്യാത്മകഭൗതിക വാദത്തിലെ ചില കാര്യങ്ങള്‍ മാത്രമാണ് ഗോവിന്ദന്‍ മാഷ് ചൂണ്ടിക്കാണിച്ചതെന്നും മാധ്യമങ്ങള്‍ അതിനെ വളച്ചൊടിക്കുകയായിരുന്നുവെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.