പിഎസ് സി റാങ്ക്‌ഹോള്‍ഡേഴ്‌സിന്റെ പേരില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന ആത്മഹത്യാനാടകം റാങ്ക് ലിസ്റ്റില്‍ പേരില്ലാത്തയാളാണെന്ന് തെളിയിക്കുന്ന വീഡിയോ ന്യൂസ് 18 പുറത്തുവിട്ടു. സമരത്തില്‍ പുറത്തുനിന്ന് ആളുകള്‍ നുഴഞ്ഞുകയറിയെന്ന് ആരോപിച്ച് ദേശാഭിമാനി വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് ആത്മഹത്യാനാടകം കളിച്ച യുവാവിന്റെ ഉദ്ധരണിയോടെ ചാനല്‍ വാര്‍ത്ത നല്‍കിയത്.
വീഡിയോ താഴെ
മണ്ണെണ്ണ തലയിലൂടെയൊഴിച്ച് തീകത്തിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മണിക്കൂറുകളോളം പോലീസുകാരെയും ഫയര്‍ഫോഴ്‌സിനെയും സ്തംഭിപ്പിച്ച നാടകം ഇന്നലെയാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ അരങ്ങേറിയത്. എന്നാല്‍ ഇക്കാര്യത്തില്‍ യുവാവിന്റെ വിശീദകരണം താന്‍ തന്റെ ഭാര്യയുടെ വിഷമവുമായാണ് സമരത്തിനെത്തിയത് എന്നാണ്. ഭാര്യ റാങ്ക് ഹോള്‍ഡറാണെന്നും ഭാര്യക്ക് വേണ്ടിയാണ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. ആ വീഡിയോ താഴെ. അതേ സമയം സെക്രട്ടേറിയേറ്റിന് മുന്നില്‍ യുവതികള്‍ കെട്ടിപ്പിടിച്ച് കരഞ്ഞ സംഭവം നാടകമാണെന്നവാദവുമായി സിപിഎം രംഗത്തെത്തി.
തിരക്കഥയിലെ മുഖ്യ അഭിനേതാവ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ലയ രാജേഷാണെന്നും സിപിഎം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ തെളിഞ്ഞു. പിണറായിയെ കുമ്പിടിയാക്കി ചിത്രീകരിച്ചും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് വിജയത്തില്‍ ആഹ്ലാദിച്ചും ലയ ഫെയ്സ്ബുക്കില്‍ ഷെയര്‍ചെയ്ത പോസ്റ്റുകള്‍ അവരുടെ കൊണ്‍ഗ്രസ് ബന്ധത്തിന് തെളിവായി.
കണ്ണീര്‍ കഥ എവിടെ കണ്ടാലും ധനസഹായം ‘പ്രഖ്യാപി’ ക്കുന്ന ചില മുതലാളിമാരെയും ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല.