Friday, October 11, 2024
Homeഅയോധ്യയിലേക്കൊരു കട്ട; രാമക്ഷേത്രത്തിന് സംഭാവന കൊടുക്കുന്ന എല്‍ദോസ് കുന്നപ്പള്ളിയുടെ ഫോട്ടോ പുറത്ത്; ഐശ്വര്യകേരളയാത്ര കൊച്ചിയിലെത്തും മുമ്പ്...
Array

അയോധ്യയിലേക്കൊരു കട്ട; രാമക്ഷേത്രത്തിന് സംഭാവന കൊടുക്കുന്ന എല്‍ദോസ് കുന്നപ്പള്ളിയുടെ ഫോട്ടോ പുറത്ത്; ഐശ്വര്യകേരളയാത്ര കൊച്ചിയിലെത്തും മുമ്പ് പുലിവാലുപിടിച്ച് കോണ്‍ഗ്രസ്

കൊച്ചി: ഐശ്വര്യകേരളയാത്ര പാലക്കാട്ടെത്തിയതോടെ ശബരിമല വിവാദം കൊഴുപ്പിക്കാമെന്ന് കരുതിയ യുഡിഎഫ് നേതൃത്വം മറ്റൊരു കുഴപ്പത്തില്‍ പെട്ട് നിരന്തരം പുലിവാലുപിടിക്കുന്നു. ബിജെപിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും അയോധ്യരാമക്ഷേത്രനിര്‍മാണഫണ്ടിലേക്ക് ആഘോഷമായി സംഭാവന നല്‍കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം കൂടി വരുന്നു. ഏറ്റവും ഒടുവില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയും രാമക്ഷേത്രസംഭാവന നല്‍കി പുലിവാലുപിടിച്ചു. ശ്രീ ചെറായി എന്ന ഫെയ്‌സ്ബുക്ക് പോസ്‌ററിലൂടെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

ബാബരിമസ്ജിദ് തകര്‍ത്തതും അതിനെതിരായ മുസ്ലിംവികാരവുമൊക്കെ മറന്നുപോയോ എന്നതാണ് ഫെയ്‌സ്ബുക്കില്‍ എല്‍ദോസിനെതിരെ വരുന്ന കമന്റുകള്‍. എതിരാളികളുടെ ചോദ്യം. എന്തായാലും ആഘോഷമായി രാമക്ഷേത്രഫണ്ടിലേക്ക് സംഭാവന കൊടുത്ത കുന്നപ്പള്ളിയുടെ ഫോട്ടോ കൂടി പുറത്തുവന്നതോടെ വിവാദം കൊഴുത്തു. കോണ്‍ഗ്രസ് നേതൃത്വം ഇതിന് മറുപടിപറയാന്‍ പ്രയാസപ്പെടുമെന്നതുറപ്പാണ്.

- Advertisment -

Most Popular