Thursday, June 20, 2024
HomeNewshouseഗര്‍ഭനിരോധന ഉറകളില്‍ വരെ ഹലാലെന്ന് ആരോപണം, ശബരിമല കൈവിടുമെന്നായപ്പോള്‍ ഹലാലില്‍പിടിച്ച് ബിജെപി; മാധ്യമങ്ങള്‍ അവഗണിച്ചതോടെ ന്യൂസ്...

ഗര്‍ഭനിരോധന ഉറകളില്‍ വരെ ഹലാലെന്ന് ആരോപണം, ശബരിമല കൈവിടുമെന്നായപ്പോള്‍ ഹലാലില്‍പിടിച്ച് ബിജെപി; മാധ്യമങ്ങള്‍ അവഗണിച്ചതോടെ ന്യൂസ് 18നെ അഭയം പ്രാപിച്ചു, ആങ്കര്‍മാര്‍ പിന്തിരിഞ്ഞതോടെ ഹലാല്‍ വിവാദം കത്തിക്കാന്‍ ചര്‍ച്ചയുമായി എഡിറ്റര്‍ തന്നെ രംഗത്ത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിലമൊരുക്കാന്‍ ശബരിമലയില്‍ പിടിച്ച് യുഡിഎഫ് മുന്നേറുമ്പോള്‍ അതിനെ മറികടക്കാന്‍ ഹലാല്‍ വിവാദം കൊഴുപ്പിക്കുകയാണ് ബിജെപി. ശബരമലയേക്കാള്‍ പവര്‍ഫുള്ളാണ് ഹലാല്‍ വിവാദമെന്ന പാര്‍ട്ടിയുടെ കേന്ദ്രനിര്‍ദ്ദേശം പരിഗണിച്ചാണ് ബിജെപി മുന്നേറുന്നത്. അതേ സമയം യുഡിഎഫിന്റെ ശബരിമലയാണ് മലയാളം മാധ്യമങ്ങള്‍ക്കിഷ്ടവിഷയം എന്നുള്ളതുകൊണ്ട് ഹലാല്‍ വേണ്ട പോലെ ക്ലച്ച് പിടിച്ചില്ല. മാധ്യമങ്ങളിലൂടെ ഹലാലിനെ കൊഴുപ്പിക്കാന്‍ ആര്‍വി ബാബുവിന്റെ അറസ്റ്റുകൊണ്ടും കഴിയുന്നില്ലെന്ന് തിരിച്ചറിഞ്ഞ ബിജെപിയെ സഹായിക്കാനും ഒടുവില്‍ കേന്ദ്രഇടപെടലുണ്ടായെന്നാണ് സൂചന.

അംബാനി ചാനലായ ന്യൂസ് 18 വഴി നാളുകളായി ശ്രമിച്ചിട്ടും ഫലം കാണാതിരിക്കുന്ന ഹലാല്‍ ചര്‍ച്ചകൊഴുപ്പിക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്. ഒന്നിലധികം തവണ ഇക്കാര്യം ചെറുചര്‍ച്ചകളിലൂടെ മുന്നോട്ട് കൊണ്ടുപോയി എന്ന് മാത്രമല്ല കഴിഞ്ഞ ദിവസം ഹലാല്‍ ബഹിഷ്‌കരണാഹ്വാനത്തിനായി ഒന്നരമണിക്കൂര്‍ നീണ്ടക്യാംപൈന്‍ ചര്‍ച്ചയും നടത്തി. മാത്രമല്ല അതിനോടനുബന്ധിച്ച് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനവും നടത്തി.

അതേ സമയം എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ഹലാല്‍ ക്യാംബൈനുമായി ന്യൂസ് 18 മുന്നോട്ട പോകുന്നതെന്നാണ് സൂചന. ഞായറാഴ്ച ഹലാല്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് വര്‍ക്ക് പ്ലാനിന്റെ ഭാഗമായി ചാനല്‍ എഡിറ്റോറിയല്‍ യോഗത്തില്‍ എഡിറ്റര്‍ പ്രദീപ് പിള്ള അറിയിച്ചപ്പോള്‍ എതിര്‍പ്പുയര്‍ന്നുവെന്നാണ് വിവരം. ഈ വിഷയം ചര്‍ച്ച ചെയ്യാനില്ലന്ന് ചാനലിലെ മുതിര്‍ന്ന അവതാരകര്‍ നിലപാടെടുത്തു .വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രദീപ് പിള്ള നിലപാട് കടുപ്പിച്ചതോടെ പ്രമുഖ അവതാരകര്‍ അവധിയെടുത്ത് മുങ്ങി. അങ്ങനെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ പ്രദീപ് പിള്ള തന്നെ നേരിട്ട് ചര്‍ച്ച നടത്തുകയായിരുന്നു.

മാത്രമല്ല ഹലാല്‍ വിവാദം ചര്‍ച്ച ചെയ്യുമ്പോള്‍ ആ ചര്‍ച്ചയില്‍ ബിജെപി പ്രാതിനിധ്യം മാത്രം മതിയെന്ന നിലപാടും പ്രദീപ് പിള്ള സ്വീകരിച്ചു. സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ പ്രമുഖമായ ഭരണപ്രതിപക്ഷകക്ഷികളുടെ പ്രതിനിധികളെ വിളിക്കാതെ ബിജെപി നേതാവിനെയും മറ്റ് രണ്ടു സമുദായ നേതാക്കളെയും വിളിച്ചിരുത്തിയാണ് ചര്‍ച്ച നടത്തിയത്. മാംസത്തില്‍ മാത്രമല്ല ഗര്‍ഭനിരോധന ഉറകളില്‍ വരെ ഹലാല്‍ വേര്‍തിരിവുണ്ടന്ന് ചര്‍ച്ചയില്‍ ബിജെപി നേതാവ് സന്ദീപ് വചസ്പതിതി പറഞ്ഞു .. എന്നാല്‍ ഹലാല്‍ എന്താണെന്ന് വിശദീകരിക്കാന്‍ പോലും സമ്മതിക്കാതെ അവതാരകനായ പ്രദീപ് പിള്ള ചെറുപുഞ്ചിരിയോടെ സന്ദീപിനെ വാദങ്ങളെ തലകുലുക്കി സമ്മതിക്കുന്നത് കാണാമായിരുന്നു.

ശബരിമല സുപ്രിംകോടതി വിധിയുടെ കാലത്ത് ജനം ടിവി ചെയ്തതിനെ മാതൃകയാക്കിയായിരുന്നു ഞായറാഴ്ച രണ്ടുമണിക്കൂറോളം നീണ്ട ന്യൂസ് 18ന്റെ ഹലാല്‍ ചര്‍ച്ച. രാത്രി എട്ടുമണിയിലെ പതിവ് ചര്‍ച്ച ഒഴിവാക്കി ഉച്ചയ്ക്ക് നടന്ന ചര്‍ച്ച വീണ്ടും ടെലികാസ്‌റ് ചെയ്ത് എഡിറ്റര്‍ പ്രദീപ് പിള്ള സംഘപരിവാര്‍ നോടുള്ള കൂറ് തെളിയിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ന്യൂസ് 18 ചാനല്‍ സംഘപരിവാറിന് വേണ്ടി അജണ്ട മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.

വര്‍ഗീയത തെരഞ്ഞെടുപ്പ് ആയുധമാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ ഹലാല്‍ ചര്‍ച്ച ഹിന്ദു മുന്നണി നേതാവ് ആര്‍ വി ബാബുവിനെ അറസ്റ്റ് ചെയ്ത സംഭവം വലിയ വാര്‍ത്താപ്രാധാന്യം ലഭിക്കുമെന്ന് ആര്‍എസ്എസ് കണക്ക് കൂട്ടിയിരുന്നു .ഇത് പരാജയപ്പെട്ടത് കൊണ്ടാണ് ന്യൂസ് 18 വഴിയുള്ള പുതിയ നീക്കം.

ന്യൂസ് 18 ചര്‍ച്ചയുടെ ഒന്നാംഭാഗം താഴെ

രണ്ടാംഭാഗം

- Advertisment -

Most Popular