Saturday, September 14, 2024
Homeനാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തു; പ്രതി പീഡനക്കേസില്‍ ജാമ്യംലഭിച്ച് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍
Array

നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തു; പ്രതി പീഡനക്കേസില്‍ ജാമ്യംലഭിച്ച് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍

ഭോപ്പാല്‍: പീഡനക്കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആള്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട കുഞ്ഞിന്റെ ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു പ്രതി. അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

ബുധനാഴ്ച ബന്ധുക്കള്‍ നോക്കുമ്പോള്‍ കുഞ്ഞിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ 200 മീറ്റര്‍ അകലെ കടുകുപാടത്ത് നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതിക്കൊപ്പമാണ് കുഞ്ഞിനെ അവസാനമായി കണ്ടതെന്ന് പോലീസ് പറഞ്ഞ. കുഞ്ഞിന്റെ രക്ഷിതാക്കള്‍ ദൂരെയാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. കുറ്റകൃത്യം ചെയ്തതായി പ്രതിസമ്മതിച്ചുകെന്ന് പോലീസ് പറഞ്ഞു.

- Advertisment -

Most Popular