Saturday, July 27, 2024
HomeNewshouseഎന്റെ ഭാര്യ മോദിയെ വിശ്വസിച്ച് കാത്തിരിക്കുകയാണ്; പതിനഞ്ചുലക്ഷം വന്നാല്‍ അപ്പോ തന്നെ കുറേ ആഭരണം വാങ്ങാന്‍,...

എന്റെ ഭാര്യ മോദിയെ വിശ്വസിച്ച് കാത്തിരിക്കുകയാണ്; പതിനഞ്ചുലക്ഷം വന്നാല്‍ അപ്പോ തന്നെ കുറേ ആഭരണം വാങ്ങാന്‍, പണം എവിടെ സര്‍? രാജ്യസഭയില്‍ ചിരിപടര്‍ത്തി മോദിയോട് അബ്ദുള്‍ വഹാബിന്റെ ചോദ്യം

രാജ്യസഭയില്‍ ചിരി പടര്‍ത്തി മുസ്ലിംലീഗ് എംപി അബ്ദുള്‍ വഹാബിന്റെപ്രസംഗം. ജനങ്ങള്‍ക്ക് പല വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാര്‍ ഒരുറപ്പും പാലിച്ചില്ലെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞു. അത്തമൊരു വാഗ്ദാനമായിരുന്നു ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കും എന്നത്. എന്നാല്‍ അധികാരത്തിലേറിയിട്ടിത്രനാളായിട്ടും 15 ലക്ഷം പോയിട്ട് ആ വാഗ്ദാനത്തിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.

നരേന്ദ്രമോദിയുടെ വാക്കും വിശ്വസിച്ച് എന്റെ വീട്ടില്‍ ഒരാള്‍ കാത്തിരിക്കുന്നുണ്ട്. എന്റെ ഭാര്യ. ആ പതിനഞ്ച് ലക്ഷം എവിടെയെന്ന് എന്നോടെപ്പോഴും ചോദിക്കും. 2014ല്‍ നല്‍കിയ വാഗ്ദാനമാണ്. അവര്‍ ഈ പണം വരുന്നതും കാത്തിരിപ്പാണ്. 15 ലക്ഷം വന്നിട്ട് വേണം കുറച്ച് ആഭരണങ്ങളെടുക്കാന്‍ എന്നതാണ് ഭാര്യയുടെ സ്വപ്നം. ആ കാത്തിരിപ്പ് വെറുതെയായിരിക്കുകയല്ലേ. വഹാബിന്റെ വാക്കുകള്‍ സഭയിലാകെ ചിരി പടര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച എംപി ഫണ്ട് പുനസ്ഥാപിക്കണമെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ അബ്ദുള്‍ വഹാബ് ആവശ്യപ്പെട്ടു.

- Advertisment -

Most Popular