Wednesday, September 11, 2024
Homeസുധാകരനെ വിമര്‍ശിച്ചതിന് താത്തയ്ക്ക് മാപ്പില്ല; കണ്ണൂരില്‍ പോയി കാലില്‍ വീണ് മാപ്പ് പറയണം; ഇനിയൊരിക്കല്‍ നിയമസഭയിലേക്ക്...
Array

സുധാകരനെ വിമര്‍ശിച്ചതിന് താത്തയ്ക്ക് മാപ്പില്ല; കണ്ണൂരില്‍ പോയി കാലില്‍ വീണ് മാപ്പ് പറയണം; ഇനിയൊരിക്കല്‍ നിയമസഭയിലേക്ക് ജയിക്കാമെന്ന് കരുതണ്ട; മാപ്പ് പറഞ്ഞിട്ടും ഷാനിമോള്‍ ഉസ്മാന് കടുത്ത സൈബര്‍ ആക്രമണം

പിണറായി വിജയനെതിരായ ചെത്തുകാരന്‍ പരാമര്‍ശത്തില്‍ കെ സുധാകരനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച ഷാനിമോള്‍ ഉസ്മാനെതിരെ കെ സുധാകരന്റെ ആരാധകരുടെ സൈബര്‍ ആക്രമണം തുടരുന്നു. വിഷയത്തില്‍ ഇടപെട്ടതിന് ഷാനിമോള്‍ ഉസ്മാന്‍ മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞതിന് പിന്നാലെ വ്യാപകമായി ഷാനിമോള്‍ ഉസ്മാനെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ് കെ സുധാകരന്റെ ആരാധകരുടെ പ്രൊഫൈലുകളില്‍ നിന്ന്. സുധാകരനെതിരാ വിമര്‍ശനത്തില്‍ നിന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും കൂടി പിറകോട്ട് പോയതോടെ കോണ്‍ഗ്രസ്സുകാര്‍ വ്യാപകമായി ഷാനിമോള്‍ ഉസ്മാനെ ലക്ഷ്യംവയ്ക്കുകയാണ്. ഇക്കാര്യത്തില്‍ അബദ്ധത്തില്‍ ഒരു നിലപാട് പറഞ്ഞുപോയി എന്നാണ് ഷാനിമോള്‍ വിശദീകരിക്കുന്നത്.

തൊഴിലിനെ അപമാനിച്ച് സംസാരിക്കുന്നത് അരായാലും അത് ശരിയല്ല എന്നാണ് താനുദ്ദേശിച്ചതെന്നും സുധാകരനെതിരായിട്ടല്ല അങ്ങനെ പറഞ്ഞതെന്നും ഷാനിമോള്‍ വിശദീകരിക്കുന്നു. എന്തായാലും ഷാനിമോള്‍ മാപ്പ് പറഞ്ഞുകൊണ്ട് ഫെയ്‌സ്ബുക്കിലെഴുതിയ പോസ്റ്റിന് താഴെ വന്ന് കടുത്ത സൈബര്‍ ആക്രമണമാണ് കോണ്‍ഗ്രസ് പ്രൊഫൈലുകള്‍ ചെയ്യുന്നത്.

ഷാനിമോളുടെ വിശദീകരണം ഇങ്ങനെ

”കഴിഞ്ഞ ദിവസം ഞാന്‍ ബഹുമാന്യ ശ്രീ കെ സുധാകരന്‍ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലില്‍ നല്‍കിയ പ്രതികരണം വലിയ വിവാദമായതില്‍ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരന്‍ എന്നെയും ശ്രീ V. S ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവന്‍ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഞാനടക്കം ഉള്ളവര്‍ക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നില്‍ക്കുന്നത് കൊണ്ട്, എന്റെ പാര്‍ട്ടിയുടെ ആരും ഇത്തരത്തില്‍ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാല്‍ ബഹു. K. സുധാകരന്‍ എംപി യോട് ഒന്ന് ഫോണില്‍ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറെ പിന്തുണയും പ്രോത്സാഹനവും നല്‍കുകയും അരൂര്‍ ബൈ ഇലക്ഷനില്‍ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ബഹു കെ സുധാകരന്‍ അവര്‍ക്കള്‍ക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ പ്രയാസത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു, ഞാന്‍ നടത്തിയ പ്രതികരണത്തില്‍ പാര്‍ട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു”

- Advertisment -

Most Popular