Friday, October 11, 2024
HomeBook houseജ്യോതിഷം, വാസ്തു, പൂജാവിധാനഗ്രന്ഥം; മുടവൂര്‍പ്പാറ ഡി ശിവകുമാറിന്റെ ത്രിമധുരം പുറത്തിറങ്ങി

ജ്യോതിഷം, വാസ്തു, പൂജാവിധാനഗ്രന്ഥം; മുടവൂര്‍പ്പാറ ഡി ശിവകുമാറിന്റെ ത്രിമധുരം പുറത്തിറങ്ങി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാന ജ്യോല്‍സനും അധ്യാപകനും എഴുത്തുകാരനുമായ ഡോ. മുടവൂര്‍പ്പാറ ഡി ശിവകുമാര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ത്രിമധുരം’ ജ്യോതിഷം വാസ്തു പൂജാവിധാന ഗ്രന്ഥം ഐ.ബി. സതീഷ് എം.എല്‍.എ പ്രകാശനം ചെയ്തു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്. കെ. പ്രീജ പുസ്തകം ഏറ്റുവാങ്ങി.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ചേമ്പറില്‍ നടന്ന പ്രകാശനത്തില്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, കെ.സി.എച്ച്.ആര്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഡോ. കെ. ബീന, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ ശ്രീകല ചിങ്ങോലി, ഗ്രന്ഥകാരന്‍ ഡോ. മുടവൂര്‍പ്പാറ ഡി ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു. വേദങ്ങളിലും ഉപനിഷത്തുക്കളിലും ആരണ്യകങ്ങളിലും പുരാണങ്ങളിലും ആഗമങ്ങളിലുമായി ചിന്നിച്ചിതറിക്കിടന്നിരുന്ന ശാസ്ത്രസത്യങ്ങളെയും വാസ്തു, ഗൃഹ, പൂജ, കൂപനിര്‍മാണതത്വങ്ങളെയും ജ്യോതിഷപ്രധാനമായ കാര്യങ്ങളെയും സമന്വയിപ്പിച്ച് രചിച്ച ജ്യോതിഷഗ്രന്ഥമാണിത്. 230 രൂപയാണ് പുസ്തകത്തിന്റെ വില. ഫോണ്‍: 9447956162

- Advertisment -

Most Popular