Saturday, July 27, 2024
HomeFilm houseസൂപ്പര്‍താരങ്ങള്‍ക്ക് പേടി, മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ എവിടെ? ഇതാ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറുകള്‍, കര്‍ഷകര്‍ക്കൊപ്പമെന്ന് പരസ്യമായി പ്രഖ്യാപിച്ച് സലിംകുമാറും...

സൂപ്പര്‍താരങ്ങള്‍ക്ക് പേടി, മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ എവിടെ? ഇതാ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാറുകള്‍, കര്‍ഷകര്‍ക്കൊപ്പമെന്ന് പരസ്യമായി പ്രഖ്യാപിച്ച് സലിംകുമാറും ബാബു ആന്റണിയും

കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ചതിന്റെ പേരില്‍ പോപ്പ് ഗായികയ്‌ക്കെതിരെ കൂട്ടമായി പ്രതികരിച്ച ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും വ്യാപകവിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളെവിടെ എന്ന ചോദ്യം ഉയരുന്നു. കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ അവര്‍ക്ക് പേടിയാണോ എന്ന് സോഷ്യല്‍ മീഡിയകളില്‍ പലരും ചോദിക്കുമ്പോള്‍ സലിംകുമാറും ബാബു ആന്റണുയും നട്ടെല്ല് വിരിച്ച് നിന്ന് കര്‍ഷകരെ അഭിവാദ്യം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇരവരും അതിശക്തമായ നിലപാടാണ് കര്‍ഷകസമരത്തിന് അനുകൂലമായിപ്രഖ്യാപിച്ചത്. ഈസാഹചര്യത്തില്‍ നരേന്ദ്രമോദിയെയും ബിജെപിയെയും പേടിച്ച് നമ്മുടെ സൂപ്പര്‍ താരങ്ങള്‍ മാളത്തില്‍ പോയി ഒളിച്ചോ എന്ന വിമര്‍ശനമാണ് വ്യാപകമായി ഉയരുന്നത്.
സലിംകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ.

”അമേരിക്കയില്‍ വര്‍ഗ്ഗീയതയുടെ പേരില്‍ ഒരു വെളുത്തവന്‍ തന്റെ മുട്ടുകാലുകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന കറുത്തവനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ ദയനീയ ചിത്രം, മനസ്സാക്ഷി മരവിക്കാത്ത ലോകത്തെ ഏതൊരുവന്റെയും ഉള്ളു പിടയ്ക്കുന്നതായിരുന്നു. അതിനെതിരെ രാജ്യഭേദമന്യേ വര്‍ഗ്ഗഭേദമന്യേ എല്ലാവരും അമേരിക്കക്കെതിരെ പ്രതികരിച്ചു. ആക്കൂട്ടത്തില്‍ നമ്മള്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അന്ന് ഒരു അമേരിക്കകാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരായ് നിന്നാല്‍ മതി എന്ന് പറഞ്ഞില്ല. ഞങ്ങളുടെ രാജ്യത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഞങ്ങള്‍ക്കറിയാം എന്നും പറഞ്ഞില്ല.
പകരം ലോകപ്രതിഷേധത്തെ അവര്‍ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തു. അത് കൂടാതെ, അമേരിക്കന്‍ പോലീസ് മേധാവി മുട്ടുകാലില്‍ ഇരുന്ന് പ്രതിഷേധക്കാരോട് മാപ്പ് പറയുന്നതും നമ്മള്‍ കണ്ടു.
അമേരിക്കകാര്‍ക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയെയും, ഗ്രറ്റയെയും പോലുള്ള വിദേശ കലാകാരന്മാരും ആക്റ്റീവിസ്റ്റുകളും പ്രതിഷേധിച്ചപ്പോള്‍ നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടപെട്ടത്.
പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചിരിക്കും. അതിനു രാഷ്ട്ര വരമ്പുകള്‍ ഇല്ല, രാഷ്ട്രിയ വരമ്പുകളില്ല, വര്‍ഗ്ഗ വരമ്പുകളില്ല, വര്‍ണ്ണ വരമ്പുകളില്ല.
എന്നും കതിര് കാക്കുന്ന കര്‍ഷകര്‍ക്കൊപ്പം.”

ബാബു ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

- Advertisment -

Most Popular