Saturday, July 27, 2024
Homeപിണറായിയെ ചെത്തുകാരന്റെ മകനെന്ന് വിളിച്ചാലെന്ത് തെറ്റ്? പിണറായിയെ പറയുമ്പോള്‍ ഷാനിമോള്‍ക്ക് ചൊറിയുന്നതെന്തിന്, ; ചെന്നിത്തല തള്ളിപ്പറഞ്ഞിട്ടും...
Array

പിണറായിയെ ചെത്തുകാരന്റെ മകനെന്ന് വിളിച്ചാലെന്ത് തെറ്റ്? പിണറായിയെ പറയുമ്പോള്‍ ഷാനിമോള്‍ക്ക് ചൊറിയുന്നതെന്തിന്, ; ചെന്നിത്തല തള്ളിപ്പറഞ്ഞിട്ടും പിണറായിക്കെതിരെ ഉറഞ്ഞുതുള്ളി കെ സുധാകരന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായി ജാതി അധിക്ഷേപം നടത്തിയതിനെ ന്യായീകരിച്ച് കെ സുധാകരന്‍ രംഗത്തെത്തി. ചെത്തുകാരന്റെ മകന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഹെലികോപ്ടറില്‍ സഞ്ചരിക്കുന്നത് പാര്‍ട്ടി പരിശോധിക്കണം എന്ന വിവാദ പ്രസ്താവന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെയുള്ള പ്രമുഖര്‍ തള്ളിപ്പറഞ്ഞിട്ടും അതില്‍ തെറ്റില്ലെന്നും ഇനിയും പറയുമെന്നും കെ സുധാകരന്‍ വെല്ലുവിളിച്ചു. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ്. ഭാഷാപരമായി തന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്നും സുധാകരന്‍ പറഞ്ഞു.

തന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ ഷാനിമോള്‍ ഉസ്മാനെയും സുധാകരന്‍ വിമര്‍ശിച്ചു. ഷാനിമോള്‍ക്ക് എന്താണ് ഇത്ര വിഷമം? കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ എന്തിനാണ് വിമര്‍ശിച്ചതെന്ന് അറിയില്ല. അതില്‍ കെപിസിസി നേതൃത്വം നയം വ്യക്തമാക്കണം.

കര്‍ഷക സമരത്തില്‍ പങ്കെടുക്കാതിരുന്നത് പാര്‍ടി തീരുമാനിക്കാത്തത് കൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദവിയുടെ കാര്യത്തില്‍ ഔദ്യോഗികമായ ഒരുവിവരവും തനിക്ക് ലഭിച്ചില്ലെന്നും സുധാകരന്‍ ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യകേരള യാത്ര’യുടെ തലശേരിയിലെ സ്വീകരണത്തിലാണ് സുധാകരന്‍ ജാതിഅധിക്ഷേപം നടത്തിയത്. ‘പിണറായി വിജയന്‍ ആരാ, കുടുംബമെന്താ, ചെത്തുകാരന്റെ കുടുംബം’ എന്ന് പറഞ്ഞാണ് പ്രസംഗത്തിനിടെ കെ സുധാകരന്‍ മുഖ്യമന്ത്രിക്കുനേരെ തിരിഞ്ഞത്. ‘ചെത്തുകാരന്റെ കുടുംബത്തില്‍നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി. ചെത്തുകാരന്റെ വീട്ടില്‍ നിന്നുയര്‍ന്നുവന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍. നിങ്ങള്‍ക്ക് അഭിമാനമാണോ അത്. എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി. അത് പാര്‍ട്ടി പരിശോധിക്കണം എന്നൊക്കെ സുധാകരന്‍ അതിരുവിട്ട് അധിക്ഷേപിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി ഇ പി ജയരാജന്റെയും കുടുംബത്തെ ആക്ഷേപിക്കുന്ന പരാമര്‍ശവും സുധാകരന്‍ നടത്തി. മുന്‍പും ജാതിഅധിക്ഷേപവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനകള്‍ സുധാകരന്‍ നടത്തിയിട്ടുണ്ട

- Advertisment -

Most Popular