Tuesday, April 16, 2024
HomeNewshouseസുരാജ് അറബിക്കഥയില്‍ പറഞ്ഞ ആ സംഭവമാണ് അസ്സല്‍ സുധാകരന്‍; തൊഴിലാളി -ദളിത് വിരുദ്ധത അരച്ചുകലക്കിയ വെള്ളം...

സുരാജ് അറബിക്കഥയില്‍ പറഞ്ഞ ആ സംഭവമാണ് അസ്സല്‍ സുധാകരന്‍; തൊഴിലാളി -ദളിത് വിരുദ്ധത അരച്ചുകലക്കിയ വെള്ളം നാട്ടുകാരുടെ മുഖത്തേക്ക് തുപ്പാതെ ആ ഇന്ദിരാഭവനില്‍ പോയി തുപ്പ് സുധാകരാ !

”ഒരു ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന് മുഖ്യമന്ത്രിയായ പിണറായി വിജയന് ഹെലികോപ്റ്റര്‍ വാങ്ങിക്കൊടുത്ത മകന് ഹെലികോപ്റ്റര്‍ വാങ്ങിയത് തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിക്ക് അഭിമാനിക്കാന്‍ വകയുള്ളതാണോ എന്ന് പരിശോധിക്കണം. ” കെ സുധാകരന്‍

സുധാകരന്റെ അധിക്ഷേപപരാമര്‍ശത്തിന്റെ വീഡിയോ

ചെത്തുകാരന്റെ മകന്‍ ചെത്തുകാരനായി തന്നെ തുടരണം എന്നതാണ് കെ സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ്സിന്റെ ഭാവി സ്വപ്‌നം. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയായത് അപമാനമായിട്ടാണ അയാള്‍ കരുതുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആ ചെത്തുകാരന്‍ പരാമര്‍ശത്തില്‍ കെ സുധാകരന്‍ കൂടി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വര്‍ഗ്ഗജാതിമതസങ്കുചിത കാഴ്ചപ്പാടുകള്‍ മൊത്തമുണ്ട്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഇടം മാന്യതയുടെ ഇടമായി അയാളും പാര്‍ട്ടിയും കാണുന്നേയില്ല. തൊഴിലാളി വര്‍ഗ്ഗത്തിലുള്ള ഒരാള്‍ മുഖ്യമന്ത്രിയായാല്‍ എല്ലാ മുഖ്യമന്ത്രിമാരും ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ ഭരണപരമായ കാര്യത്തിന് പോലും ഉപയോഗിക്കരുത് എന്ന സന്ദേശം അതിലുണ്ട്.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മന്‍ചാണ്ടിയും കേവലം ആ്ഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ചെന്നിത്തലും പോലും ഉപയോഗിച്ചിരുന്ന കേരളമുഖ്യമന്ത്രിക്കുള്ള ഹെലികോപ്റ്റര്‍ സൗകര്യം പോലും ഉപയോഗിക്കാന്‍ പാടില്ല. കാരണം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമൊക്കെ ഉന്നതകുലജാതരാണ് പിണറായി വിജയന്‍ ചെത്തുകാരന്റെ മകനാണ്. തൊഴിലാളി വര്‍ഗ്ഗമാണ്. വരേണ്യതയുടെയും ശ്രേഷ്ഠതയുടെയും കൂടാരമാണ് യുഡിഎഫ് എന്നും മറ്റേതൊക്കെ താണജാതിക്കാരുടെയും തൊഴിലാളികളുടെയും ഒക്കെ ഇടമാണ് എന്നും വരുത്തിത്തീര്‍ക്കാന്‍ ഇതിലും മികച്ച ഒരുവഴി കെ സുധാകരന് കിട്ടിയതേയില്ല. നാടുനീളെ പറഞ്ഞുനടന്നുകൊണ്ടിരുന്ന ഒരു സംഭാഷണം അയാള്‍ കഴിഞ്ഞ ദിവസം ഉറക്കെയുറക്കെ അറിയാതെ പ്രസംഗിച്ചുപോയി എന്ന് മാത്രം. ഇതുതന്നെയാണ് സ്ത്രീകളുടെയും ദളിതരുടെയും ഒക്കെ കാര്യത്തില്‍ അയാളും അയാളുടെ നേതാക്കളും പറഞ്ഞുകൊണ്ടിരുന്നത്. തങ്ങളുടെ മാത്രം സാമൂഹ്യവിരുദ്ധകൂട്ടങ്ങളില്‍ പ്രസംഗിച്ചുകൊണ്ടിരുന്നത്. ഇതിപ്പോള്‍ ഒരു പൊതുയോഗത്തിലായതുകൊണ്ട് നാട്ടുകാര്‍ കേട്ടു. ഇതിന് മുമ്പ് മറ്റുപലതും അബദ്ധത്തില്‍ കേട്ടതുപോലെ.

കെ സുധാകരന്റെ യോഗ്യതയെന്ത് എന്ന് ചോദിക്കലല്ലഅതിനുത്തരം. കാരണം സുധാകരനെ പോലെ എത്രയെത്ര യോഗ്യന്മരെ സഹിക്കുന്നവരാണ് നാം മലയാളികള്‍. അവരോടൊക്കെ നിങ്ങള്‍ താണ ടീമാണ് എന്ന് പറയാന്‍ പോയാല്‍ നമ്മളും മറ്റൊരു സുധാകരനാവുകയേ ഉള്ളൂ. അതുകൊണ്ട്‌സുധാകരാ ചെന്നിത്തലേ നിങ്ങള്‍ ദിവസം മൂന്ന് നേരം മൃഷ്ടാന്നം കൂട്ടിവിഴുങ്ങുന്ന ആ ജാതിവരേണ്യതയുടെ വെള്ളമുണ്ടല്ലോ അതൊക്കെ ഇന്ദിരാഭവനില്‍ പോയി വിസര്‍ജ്ജിച്ചാല്‍ മതി. പ്രബുദ്ധതയേറെയുള്ള ഒരു വലിയ കൂട്ടം ഈ കേരളത്തിലിപ്പോഴും ബാക്കിയുണ്ട്. അവരുടെ മുന്നില്‍ വേണ്ട.

അറബിക്കഥ എന്നൊരു സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂട് പറയുന്നൊരു ഡയലോഗുണ്ട്. അതിങ്ങനെയാണ്.
‘ എന്താന്നറീല. എത്ര ഒളിപ്പിച്ചുവച്ചാലും ചിലപ്പോഴൊക്കെ ഉള്ളിലെ ഫ്രോഡുകളിങ്ങനെ പുറത്തേക്ക് വന്നുകളയും. ‘
അതുതന്നെയേ കെ സുധാകരന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളൂ. ഉള്ളില്‍ അസ്സലായിട്ടത് നിറച്ചുവച്ചിട്ടുണ്ട്. അത് മൊത്തമായി ഒന്നിച്ച് പുറത്തേക്ക് വരില്ല. ഘട്ടം ഘട്ടമായി മാത്രമേ വരൂ. സമനില തെറ്റുമ്പോള്‍ അതിങ്ങനെ പോന്നോളും. ജനത്തിനതുകൊണ്ടൊരുഗണമുണ്ട്. എപ്പോഴുമിങ്ങനെ ഓര്‍ത്തുകൊണ്ടിരിക്കാം. സുരാജ് അറബിക്കഥയില്‍ പറഞ്ഞ സാധനമാണ് അസ്സല്‍ സുധാകരന്‍ എന്ന്. സുരാജ് അറബിക്കഥയില്‍ പറഞ്ഞ സാധനങ്ങളാണ് സുധാകരന്റെ മുന്നിലും പിന്നിലും അണി നിരന്നിരിക്കുന്നത് എന്ന്.

newsathouse.com

അപ്‌ഡേറ്റിനായി ഫെയ്‌സ്ബുക്ക് പേജ് ലൈക്കുചെയ്യുക

https://www.facebook.com/newsathouse

- Advertisment -

Most Popular