Saturday, July 27, 2024
HomeCelebrity houseകാണികളെ ത്രസിപ്പിച്ച് അവര്‍ ചുവടുവച്ചു; മിസ്‌കേരള മല്‍സരത്തിനായി മല്ലുസുന്ദരിമാര്‍ ഓണ്‍ലൈന്‍ റാമ്പില്‍; എറിന്‍ലിസ് ജോണ്‍ കിരീടമണിഞ്ഞു

കാണികളെ ത്രസിപ്പിച്ച് അവര്‍ ചുവടുവച്ചു; മിസ്‌കേരള മല്‍സരത്തിനായി മല്ലുസുന്ദരിമാര്‍ ഓണ്‍ലൈന്‍ റാമ്പില്‍; എറിന്‍ലിസ് ജോണ്‍ കിരീടമണിഞ്ഞു

ചരിത്രത്തിലാദ്യമായി സുന്ദരിമാര്‍ ഓണ്‍ലൈനില്‍ നിരന്നു. കാഴ്ചക്കാരെ ആവേശഭരിതരാക്കി ദിവസങ്ങളോളം നീളുന്ന സൗന്ദര്യമല്‍സരത്തിന്റെ മാറ്റൊട്ടും കുറയാതെ സുന്ദരിമാര്‍ റാമ്പിലെത്തി. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന സൗന്ദര്യമല്‍സരത്തില്‍ എറിന്‍ ലിസ് ജോണ്‍ മിസ് കേരള കിരീടം ചൂടി. അമേരിക്കയില്‍ സ്ഥിരതാമസമായ കണ്ണൂര്‍ സ്വദേശിനി ആതിര രാജീവാണ് ഒന്നാം റണ്ണറപ്പ്. കണ്ണൂരില്‍ നിന്നുള്ള മെക്കാനിക്കല്‍ എഞ്ചിനിയര്‍ അശ്വതി നമ്പ്യാര്‍ രണ്ടാം റണ്ണറപ്പായി. കാഴ്ചക്കാരില്ലാതെ ഓണ്‍ലൈനില്‍ നടന്ന ആവേശകരമായ മത്സരത്തിലാണ് വിജയികള്‍ കിരീടം ചൂടിയത്. ആദ്യമായാണ് മിസ് കേരള മത്സരം ഓണ്‍ലൈനായി നടക്കുന്നത്. 45 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച മിസ് കേരള – 2020ല്‍ ആയി എറിന്‍ ലിസ് ജോണ്‍ വിജയകിരീടം ചൂടി.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയാണ് എറിന്‍. ഡോ. ടി.ആര്‍.ജോണിന്റെയും ഡോ. രേഖ സക്കറിയയുടെയും മകളാണ്. അമേരിക്കയില്‍ സ്ഥിരതാമസമായ കണ്ണൂര്‍ സ്വദേശിനി ആതിര രാജീവാണ് ഒന്നാം റണ്ണറപ്പ്. കണ്ണൂരില്‍ നിന്നുള്ള മെക്കാനിക്കല്‍ എഞ്ചിനിയര്‍ അശ്വതി നമ്പ്യാര്‍ രണ്ടാം റണ്ണറപ്പായി.

നാല് റൗണ്ടുകളായി 45 പേര്‍ പങ്കെടുത്ത മത്സരത്തില്‍ അവസാന റൗണ്ടില്‍ പതിനൊന്ന് മത്സരാര്‍ത്ഥികളാണ് മിസ് കേരള പട്ടത്തിനായി മാറ്റുരച്ചത്.എത്ത്‌നിക്, അറ്റ്മാന്‍, ബാസ്‌ക് ,കേരളീയം തുടങ്ങിയവയായിരുന്നു മത്സരത്തിലെ നാല് റൗണ്ടുകള്‍. സിനിമാ താരങ്ങളായ സിജോയ് വര്‍ഗീസ്, രാജീവ് പിള്ള, സിജറോസ്, അന്താരാഷ്ട്ര ഗ്രൂമര്‍ നുഥാന്‍ മനോഹര്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. 1999ല്‍ ആരംഭിച്ച മിസ് കേരള മത്സരം ആദ്യമായാണ് ഓണ്‍ലൈനായി സംഘടിപ്പിക്കുന്നത്.

- Advertisment -

Most Popular