Saturday, July 27, 2024
Homeഅഞ്ചാംമന്ത്രി വിവാദം ഒഴിവാക്കന്‍ ഇപ്പോഴേ വഴി തേടി മുസ്ലിംലീഗ്; ജയിക്കുന്ന സീറ്റില്‍ നിര്‍ത്താന്‍ ഹിന്ദുസ്ഥാനാര്‍ത്ഥിയെ തേടി...
Array

അഞ്ചാംമന്ത്രി വിവാദം ഒഴിവാക്കന്‍ ഇപ്പോഴേ വഴി തേടി മുസ്ലിംലീഗ്; ജയിക്കുന്ന സീറ്റില്‍ നിര്‍ത്താന്‍ ഹിന്ദുസ്ഥാനാര്‍ത്ഥിയെ തേടി നേതൃത്വം; കളമശ്ശേരിയില്‍ റിട്ടയേര്‍ട് ഐഎസുകാരനോ സിനിമാതാരമോ?

അഞ്ചാംമന്ത്രി വിവാദം ഒഴിവാക്കാന്‍ ഇപ്പോഴേ വഴി തേടി മുസ്ലിംലീഗ്; ജയിക്കുന്ന സീറ്റില്‍ നിര്‍ത്താന്‍ ഹിന്ദുസ്ഥാനാര്‍ത്ഥിയെ തേടി നേതൃത്വം; കളമശ്ശേരിയില്‍ റിട്ടയേര്‍ട് ഐഎസുകാരനോ സിനിമാതാരമോ?http://newsathouse.com/2021/02/01/muslim-league/

കോഴിക്കോട്: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പതിവ് ആരോപണങ്ങളിലൊന്ന് പരിഹരിക്കാന്‍ ഇപ്പോഴേ വഴിതേടി മുസ്ലിംലീഗ് നേതൃത്വം. കഴിഞ്ഞ തവണ സര്‍ക്കാരിനെ ആകെ കുഴപ്പത്തിലാക്കുന്ന വിധത്തില്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും എതിര്‍പ്പുയര്‍ത്തിയ അഞ്ചാംമന്ത്രി വിവാദത്തിന് തെരഞ്ഞെടുപ്പിന് മുമ്പേ പരിഹാരം കാണുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് പാര്‍ട്ടി. അഞ്ചുമന്ത്രിമാരും മുസ്ലിംപേരുകാരായതോടെയാണ് മുസ്ലിംലീഗിന്റെ ആധിപത്യം എന്ന ആരോപണം അന്നുയര്‍ന്നത്. മാത്രമല്ല സാമുദായിക സന്തുലനത്തിലൂടെ വിവിധ മതജാതി നേതൃത്വങ്ങളെ കൂടെ നിര്‍ത്തുന്ന യുഡിഎഫിന്റെ പതിവ് രീതിക്ക് തിരിച്ചടിയുമായി ആ തീരുമാനം. എസ്എന്‍ഡിപി, എന്‍എസ്എസ്, കൃസ്ത്യന്‍ മതനേതൃത്വങ്ങള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ അന്ന് യുഡിഎഫിലെ പ്രതിക്കൂട്ടിലാക്കിയിരുന്നു. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പെങ്ങനെ ആ പ്രശ്‌നത്തിന് പരിഹാരം കാണാം എന്നാണ് ലീഗ് നേതൃത്വം ആലോചിച്ചത്. വിജയസാധ്യതയുള്ള മണ്ഡലങ്ങളിലൊന്നില്‍ ഹിന്ദുപേരുള്ള സ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടത്തുന്നത്.

സംവരണ മണ്ഡലത്തില്‍ ദശകങ്ങള്‍ക്ക് മുമ്പ് യുസി രാമന്‍ എന്ന നേതാവിനെ പരീക്ഷിച്ചതുപോലെ യുള്ള സാധ്യതയാണ് ലീഗ് നേതൃത്വം ആരായുന്നത്. ഇതിന്റെ ഭാഗമായി കളമശ്ശേരിയില്‍ പൊതുസ്വീകാര്യനായ സ്വതന്ത്രമുള്ള പ്രമുഖനായ ഒരു റിട്ടയേര്‍ഡ് സിവില്‍സര്‍വ്വീസ ഉദ്യോഗസ്ഥനെ പരീക്ഷിക്കാന്‍ ആലോചിക്കുകയാണ്. പ്രശസ്തനായ ഒരു സിനിമാ നടനെയും ലീഗ് സമീപിച്ചിട്ടുണ്ട്. എന്നാല്‍ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനുള്ള വിമുഖതയാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. യുഡിഎഫ് ലേബലിലോ കോണ്‍ഗ്രസ് ലേബലിലോ ആണെങ്കില്‍ ആലോചിക്കാമെന്ന് അവര്‍ പറയുന്നു. ഏതായാലും ലീഗ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തുകഴിഞ്ഞു. ഇനി സ്ഥാനാര്‍ത്ഥിയാരെന്ന് അറിഞ്ഞാല്‍ മാത്രം മതി.

- Advertisment -

Most Popular