Saturday, May 25, 2024
HomeBook houseപെണ്ണിനെ തകര്‍ക്കുന്ന പെണ്ണുങ്ങളുടെ കഥ; സുഖസമ്പന്നതയുടെ നടുവില്‍ ജനിച്ച മാക്കത്തെ അവിഹിതബന്ധമാരോപിച്ച് കൊലപ്പെടുത്തിയ കഥ

പെണ്ണിനെ തകര്‍ക്കുന്ന പെണ്ണുങ്ങളുടെ കഥ; സുഖസമ്പന്നതയുടെ നടുവില്‍ ജനിച്ച മാക്കത്തെ അവിഹിതബന്ധമാരോപിച്ച് കൊലപ്പെടുത്തിയ കഥ

ലക്ഷ്മി ദാമോദര്‍, കുറ്റ്യാടി

അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍ തെയ്യം ‘
വായന ഇതുവരെ വായിച്ച നോവലുകളിലൊന്നും ലഭിയ്ക്കാത്ത ഒരു ഊര്‍ജ്ജമാണ് ഈ കഥാവായന വേളയിലെനിക്ക് ലഭിച്ചത്. വായന കഴിയുംവരെ ബുക്ക്
താഴെ വയ്ക്കാന്‍ ആകാംഷ അനുവദിച്ചില്ല എന്നതാണ് സത്യം . അമ്മയും, അമ്മമ്മയും പലപ്പോഴായി പറഞ്ഞുതന്ന പലകഥകളില്‍ മാക്കത്തിന്റെതും ഉണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ കേട്ടതുകൊണ്ട് മാക്കവും, നീലിയും, ഉണ്ണിയാര്‍ച്ചയും പരസ്പരം കെട്ടുപിണഞ്ഞു കിടന്നിരുന്നു. വായ്പ്പാട്ടുകളിലും നാടന്‍ പാട്ടുകളിലും, ഭാഷാഗാനങ്ങളിലും ധാരാളം കഥകളും ഉപകഥകളും ഐതീഹ്യമായി കേട്ടിട്ടുണ്ട്.
എന്നാല്‍ മാക്കം ഉത്തര മലബാറിലെയൊരു
തെയ്യമാണെന്ന് കൃത്യമായി മനസ്സിലായത് ഈ പുസ്തകവായനയിലാണ്.
വടക്കേമലബാറിന്റെ സാമൂഹീക സാംസ്‌ക്കാരിക പാരമ്പര്യത്തില്‍ സുപ്രധാന സ്ഥാനമാണ് തെയ്യത്തിനുള്ളത്. പൈതൃകമായ വിശ്വാത്തിനും അചാരത്തിനുമൊപ്പം ഒരു കലയെന്ന രീതിയിലും തെയ്യം ആസ്വാദിക്കുന്നുണ്ട്. വിദേശികളെപ്പോലും വടക്കേമലബാറിലേക്ക് ആകര്‍ഷിക്കാനീ സാംസ്‌ക്കാരിക പാരമ്പര്യത്തിന് സാധിക്കുണ്ട്, എന്നതു വലിയ കാര്യമാണ്.
ആചാരാനുഷ്ഠാനങ്ങളും പരദേവതകളും, ദേവസങ്കല്പങ്ങളും ഓരോ തറവാടുകളും ആഘോഷമായും ഉത്സവമായും കൊണ്ടാടുമ്പോള്‍ അറ്റുപോകാത്ത സ്‌നേഹത്തിന്റ അദൃശ്യനൂല്‍ മനുഷ്യബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു എന്നു മാത്രമല്ല ഏത് തിരക്കിലും ഒത്തുചേരാനുള്ള സമയം കണ്ടെത്തുന്നു.


ഇവിടെ
അംബികസുതന്‍ മാഷ് തന്റെ മറ്റു നോവലുകളെയും ചെറുകഥകളെയും അപേഷിച്ച് വ്യത്യസ്തമായി
വായ്‌മൊഴിയായും വടക്കന്‍ പാട്ടുകളിലൂടെയും മാത്രംകേട്ട എന്നാലൊരു കൂട്ടം ആളുകള്‍ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന
കടാങ്കോട്മാക്കത്തിന്റെ അഥവാ പെണ്‍ തെയ്യമായി മാറിയ മാക്കത്തിന്റെ കഥയാണു പറയുന്നത്.
സ്ത്രീയായതുകൊണ്ട് ചെയ്യാത്ത തെറ്റിന് തന്റെ നേരാങ്ങളമാരാല്‍ കഴുത്തറുക്കപ്പെടുന്ന
മാക്കത്തിന്റെയും മക്കളുടെയും കഥ ഏറെ മനോഹരമായി കണ്ണൂര്‍/കാസര്‍ഗോഡുഭാഷ ശൈലിയില്‍ മനോഹരമായി വരച്ചിട്ടിരിക്കുന്നു കഥാകാരന്‍.
ഉണ്ണിച്ചെറിയെന്ന സ്ത്രീക്ക് പന്ത്രണ്ട് യോദ്ധാക്കള്‍ക്ക് ശേഷം വരമായി ലഭിച്ച മാക്കം സുഖസസമ്പന്നതയുടെ നടുവില്‍ തറവാട്ടിലുള്ളവരുടെയും ആങ്ങളമാരുടെയും വാത്സല്യപാത്രമായി വളര്‍ന്നു വരികയും
മുറചെക്കനായ
കുട്ടിനമ്പര്‍ മാക്കത്തിന് പുടവ കൊടുക്കുകയും തന്റെ തറവാട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്യുന്നു.
ഇരട്ടക്കുട്ടികളെ പ്രസവിച്ച മാക്കം തന്റെ തറവാടായ കുഞ്ഞിമംഗലത്തെത്തുന്നു…. മരുമക്കത്തായം നിലനില്ക്കുന്ന കാലം.മാക്കത്തിനോട് അസൂയ മൂത്ത പന്ത്രണ്ട് നാത്തുമാരും ചതിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയും വീരന്‍മാരായ നമ്പ്യാന്‍മാര്‍ യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മാക്കം പിഴച്ചുപോയെന്ന് കളവു പറഞ്ഞ്
ആങ്ങളെമാരെക്കൊണ്ട് അവളുടെയും മക്കളുടെയും തലയറുത്ത് കിണറ്റില്‍ തള്ളിക്കുകയും ചെയ്യുന്നു. ആ യാത്രാവേളയില്‍ അവര്‍ അനുഭവിച്ച ദുരിതങ്ങള്‍, നുണ ഏഷണി എത്രമാത്രം ദുരന്തം ബാക്കി വയ്ക്കുമെന്നും ഈ കഥ ഓര്‍മ്മപ്പെടുത്തുന്നു.


കൂടാതെ മാക്കത്തിന്റെ ഓരോ
വളര്‍ച്ചാഘട്ടവും വളരെ ലളിതവും അതുപോലെ ആകാംക്ഷയുണര്‍ത്തുന്ന രീതിയിലും വിവരിക്കുന്നു എഴുത്തുകാരന്‍.
അതോടൊപ്പം പ്രാര്‍ത്ഥന ഗാനങ്ങള്‍, ഓരോരുത്തരുടെയും ചിന്തകള്‍ ,സംസാരങ്ങള്‍ എല്ലാം സരസമായി വിളക്കിചേര്‍ത്ത കഥ
ഒരപൂര്‍വ്വ വായനതന്നു.
സത്രീകള്‍ക്ക് അധികാരമുള്ള സ്ത്രീ ആദരിക്കപ്പെട്ട ഒരു കാലത്ത് സ്ത്രീകള്‍ക്ക് നാശമായി തീരുന്നത് സ്ത്രീ തന്നെയെന്ന് തോന്നി, മാക്കം വായിച്ചപ്പോള്‍..
ഇതിലെ ഓരോ കഥാപാത്രസൃഷ്ടിയിലുംസൂക്ഷ്മവും,അസാദ്യമാം വിധം മനസ്സില്‍ തറക്കുന്ന ഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന വിതത്തിലുമാണ്.
ചവിട്ടിയരയ്ക്കപ്പെടുന്ന അപമൃത്യുവിനിരയായ സ്ത്രീകളും ,അതുപോലെ മേലാളവാഴ്ചയില്‍ കൊല്ലപ്പെട്ടവരും ആണ് ഏറിയ പങ്കും തെയ്യമായി പുനര്‍ജ്ജനിയാര്‍ജ്ജിച്ചു വേദനിക്കുന്നവന്റെ കണ്ണിരൊപ്പിയ്ക്കുന്നതെന്നത് ഏറെ അത്ഭുതമാക്കുന്ന വിധത്തിലുള്ള ഒരു ആചാരം തന്നെ.
വിശ്വാസമോ, അവിശ്വാസമോ എന്തായാലും ഇതില്‍ നന്മയുടെ സ്‌നേഹത്തിന്റെ ത്യാഗത്തിന്റെ ഓര്‍മ്മകള്‍ വാക്കി വയ്ക്കുന്നുണ്ട് .ഓരോ തെയ്യങ്ങളും.
തെയ്യം ആചാരവും വിശ്വാസവും ആയി ആചരിക്കുന്നവര്‍ക്ക് ,അത് ഒരു ശക്തിയും ഊര്‍ജ്ജവും ആണ്.
തെയ്യം കെട്ടണമെങ്കില്‍ ആവശ്യമായ വ്രതവും അച്ചടക്കവും ദിനചര്യകളും ഉണ്ട്.പണ്ടുള്ളവര്‍ അണുവിടെ തെറ്റാതെ അത് ആചരിച്ചിരുന്നു. ഇന്ന് കേവലം കലകളിലേക്ക് ചിലരെങ്കിലും
പോകുമ്പോള്‍ പല പാരമ്പര്യപൈതൃകങ്ങളും നഷ്ടമാകുന്നു.
ഇതിന് പ്രധാന കാരണം പലരുടെയും ജീവിതത്തിന്റെ ,നിലനില്പിന്റെ പ്രശ്‌നമായി മാറുന്നു എന്നതാണ്.
(ലക്ഷ്മി ദാമോദറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്)

- Advertisment -

Most Popular