Saturday, July 27, 2024
HomeINFOHOUSEപന്തിന് പിന്നാലെ ഓടിയ കുഞ്ഞിനെ രക്ഷിച്ച കെഎസ്ആര്‍ടിസിയുടെ ഡ്രൈവറെ കണ്ടെത്തി; മലയാളിയുടെ അഭിമാനമായി ഉയര്‍ന്ന ഡ്രൈവര്‍ക്ക്...

പന്തിന് പിന്നാലെ ഓടിയ കുഞ്ഞിനെ രക്ഷിച്ച കെഎസ്ആര്‍ടിസിയുടെ ഡ്രൈവറെ കണ്ടെത്തി; മലയാളിയുടെ അഭിമാനമായി ഉയര്‍ന്ന ഡ്രൈവര്‍ക്ക് നാടിന്റെ ആദരം

തിരുവനന്തപുരം; തിരക്കേറിയ ദേശീയപാതയില്‍ പന്തിന് പിന്നാലെ ഓടിയെത്തിയ കുഞ്ഞിനെ സമയോചിതമായ ഇടപെടലൂടെ രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ ആദരിച്ചു. പാപ്പനംകോട് യൂണിറ്റിലെ ഡ്യൂട്ടി നമ്പര്‍. 83 സര്‍വ്വീസ് നടത്തിയ ഡ്രൈവര്‍ കെ. രാജേന്ദ്രനെയാണ് പാപ്പനംകോട് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്. മികച്ച പ്രവര്‍ത്തനത്തിലൂടെ മാതൃകകാട്ടിയ ഡ്രൈവര്‍ കെ. രാജേന്ദ്രന് ?ഗുഡ് സര്‍വ്വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു.

നെയ്യാറ്റിന്‍കര എംഎല്‍എയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഡ്രൈവറെ ആദരിച്ചപ്പോള്‍..

രാജേന്ദ്രന്‍ കഴിഞ്ഞ 29 ന് സര്‍വ്വീസ് നടത്തുന്നതിന് ഇടയില്‍ ഉദയന്‍കുളങ്ങര വച്ച് വൈകിട്ട് നാലര മണിയോട് കൂടി വരവെ ഉദയന്‍കുളങ്ങരയില്‍ കടയില്‍ മാതാപിതാക്കളോടൊപ്പം സൈക്കില്‍ വാങ്ങാനെതത്തിയ രണ്ട് വയസുകാരന്‍ കൈയ്യില്‍ ഇരുന്ന പന്ത് റോഡില്‍ പോയപ്പോള്‍ പിറകെ ഓടുകയായിരുന്നു. റോഡിന് നടുവില്‍ കുഞ്ഞ് എത്തിയപ്പോഴാണ് എല്ലാവരുടേയും ശ്രദ്ധയിപ്പെട്ടത്. ഇതിനടയില്‍ എത്തിയ ബസ് ഡ്രൈവര്‍ സമയോചിതമായി ബസ് ബ്രേക്കിട്ട് നിര്‍ത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. കടയില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വാര്‍ത്തയാകുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പാപ്പനംകോട് ഡിപ്പോയില്‍ ഡ്രൈവര്‍ രാജേന്ദ്രനെ ആരിക്കുകയും, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള മീറ്റിംഗ് സംഘടിപ്പിക്കുകയും ചെയ്തത്. പാപ്പനംകോട് ഡിപ്പോയില്‍ നടന്ന പരിപാടി എ.റ്റി.ഒ കെ.ജി സൈജു ഉദ്?ഘാടനം ചെയ്തു. എ.ഡിഇ. നസീര്‍. എം, വൈക്കിള്‍ സൂപ്പര്‍ വൈസര്‍ യബനിസര്‍, യൂണിയന്‍ പ്രതിനിധികളായ സതീഷ് കുമാര്‍, അനില്‍കുമാര്‍, രതീഷ്‌കുമാര്‍, മനോജ്, എസ്. കെ. മണി, സൂപ്രണ്ട് സന്ധ്യാ ദേവി, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ വി.എസ്. ബിനു, തുടങ്ങിയവര്‍ പങ്കെടുത്തു.

അതോടൊപ്പം നാട്ടുകാരും ഡ്രൈവര്‍ക്ക് ഗംഭീരസ്വീകരണം നല്‍കി. നാട്ടുകാരൊരുക്കിയ സ്വീകരണത്തില്‍ നെയ്യാറ്റിന്‍കര എംഎല്‍എ ഉപഹാരം നല്‍കുന്നു.

- Advertisment -

Most Popular