മമ്മൂട്ടി കേരളമുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്‍ എന്ന ചിത്രത്തിന്റെ അവസാനഷോട്ടും പൂര്‍ത്തിയാക്കി ചിത്രീകരണത്തിന് പാക്കപ്പ് പറഞ്ഞതോടെ ആരാധകര്‍ ആവേശത്തിലായി. കൊറോണകാരണം ചിത്രീകരണം മുടങ്ങിയ ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. മമ്മൂട്ടി അഭിനയിക്കേണ്ട ആ ഭാഗങ്ങള്‍ കൂടി പൂര്‍ത്തിയാക്കി ചിത്രത്തിന് ഇന്നാണ് പാക്കപ്പായത്. അവസാന ഷോട്ടും എടുത്ത് പാക്കപ്പ് ക്ലാപ്പടിച്ച് ചിത്രം പൂര്‍ത്തിയാക്കുമ്പോള്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കേരളമുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ ഛായയുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വണ്ണിന്റെ തുടക്കം മുതലുള്ള വാര്‍ത്തകളില്‍ അത്തരമൊരു ആകാംക്ഷ അണിയറപ്രവര്‍ത്തകര്‍ ഒളിപ്പിച്ചിരുന്നു. സെക്രട്ടേറിയേറ്റില്‍ നിന്നിറങ്ങി വരുന്ന മുഖ്യമന്ത്രിയുടെ ദൃശ്യമെന്ന നിലയില്‍ ആദ്യദൃശ്യം ട്രെയിലര്‍ മോഡില്‍ പുറത്തിറക്കപ്പെട്ടത്.
പിന്നീട് കടക്കല്‍ ചന്ദ്രന്‍ എന്ന പേരായി ചര്‍ച്ച. പിണറായി വിജയന്‍ എന്ന പേരിലുള്ള സ്ഥലപ്പേരിന് സമാനമായി കടയ്ക്കല്‍ എന്ന പേര് കൂടി കൂട്ടിച്ചേര്‍ത്ത് ചന്ദ്രന്‍ ആഘാഷോമാക്കാന്‍ വരുന്നു എന്നായി അടുത് ട്വിസ്റ്റ്. ഏറ്റവും ഒടുവില്‍ പ്രളയവും നിപ്പയും കൊറോണയുമടക്കം കേരളത്തെ അടിമുടി പ്രതിസന്ധിയിലാക്കിയ കാലത്തെല്ലാം അതിജീവനത്തിന് ശക്തിയേകിയ മുഖ്യമന്ത്രിയായി പിണറായി വിജയന്റെ ഛായ കടയ്ക്കല്‍ ചന്ദ്രന് സംവിധായകന്‍ സന്തോഷ് വിശ്വനാഥന്‍ കല്‍പ്പിച്ചുകൊടുത്തിട്ടുണ്ടോ എന്നതായി അവസാനത്തെ ആകാംക്ഷ.
അതേ സമയം രാഷ്ട്രീയ സിനിമ എന്നതിനപ്പുറത്ത് കുടുംബസദസ്സിനെ മുന്നില്‍ കണ്ടുകൊണ്ട് കൂടിയാണ് തിരക്കഥ രചിച്ചിരിക്കുന്നതെന്ന് ബോബി സഞ്ജയ് വ്യക്തമാക്കിയിരുന്നു. ഈഈ സാഹചര്യത്തില്‍ പിണറായി വിജയന്റെ വ്യക്തിജീവതത്തിലെ പ്രതിസന്ധിഘട്ടങ്ങള്‍ സൂചിപ്പിക്കുന്ന സംഭവങ്ങള്‍ ചിത്രത്തിലുണ്ടാകുമോ എന്ന് കൂടി ആകാംക്ഷയായി. എന്തായാലും ഏറ്റവും ഒടുവില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതോടെ ഉടന്‍ സിനിമ തിയേറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ആരാധകരുടെ ആകാംക്ഷയ്ക്കന്ത്യമാകുന്ന അവസാന ഷോട്ടിന്റെ ചിത്രം ഇതോടൊപ്പം ന്യൂസ് അറ്റ് ഹൗസ് പുറത്തുവിടുകയും ചെയ്യുന്നു.