Saturday, September 14, 2024
Homeതലസ്ഥാനമിഷന്‍ ഐഗ്രൂപ്പിന്റെ പണി തന്നെ; തിരുവനന്തപുരം വിട്ടുകൊടുക്കില്ലെന്ന് വിഎസ് ശിവകുമാറിന്റെ പരസ്യപ്രഖ്യാപനം; പുതുപ്പള്ളി വിടാന്‍ തയാറായാല്‍...
Array

തലസ്ഥാനമിഷന്‍ ഐഗ്രൂപ്പിന്റെ പണി തന്നെ; തിരുവനന്തപുരം വിട്ടുകൊടുക്കില്ലെന്ന് വിഎസ് ശിവകുമാറിന്റെ പരസ്യപ്രഖ്യാപനം; പുതുപ്പള്ളി വിടാന്‍ തയാറായാല്‍ ഉമ്മന്‍ചാണ്ടി ഒരുറപ്പുമില്ലാത്ത നേമത്ത് തന്നെ നില്‍ക്കേണ്ടി വരും

ഉമ്മന്‍ചാണ്ടി തലസ്ഥാനത്തെ ഒരു മണ്ഡലത്തില്‍ മല്‍സരിക്കാന്‍ തയാറാകണമെന്ന മുല്ലപ്പള്ളിയുടെയും പാര്‍ട്ടിയുടെയും നിര്‍ദ്ദേശം ഐഗ്രൂപ്പിന്റെ പണി തന്നെയെന്നുറപ്പിച്ച് എഗ്രൂപ്പ്. തിരുവന്തപുരമോ നേമമോ തെരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പാര്‍ട്ടിക്കാകെ ഗുണമുണ്ടാകും എന്ന് വിശദീകരിച്ചാണ് സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇത് രമേശ് ചെന്നിത്തലയെ ഒതുക്കി ഉമ്മന്‍ചാണ്ടിയെ നായകത്വത്തിലേക്ക് കൊണ്ടുവന്നതിലുള്ള പ്രതികാരമാണെന്ന് തിരിച്ചറിഞ്ഞ് ഉമ്മന്‍ചാണ്ടി അപ്പോ തന്നെ അതില്‍ നിന്ന് പിന്‍വലിഞ്ഞിരുന്നു. അതേ സമയം നേമമോ തിരവുന്തപുരമോ നല്‍കാമെന്ന പാര്‍ട്ടിയുടെ നിര്‍ദ്ദേശം നില്‍ക്കുമ്പോള്‍ തിരുവനന്തപുരം വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് ഐഗ്രൂപ്പിന്റെ പ്രമുഖ നേതാവും രമേശ് ചെന്നിത്തലയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ വിഎസ് ശിവകുമാര്‍ പ്രഖ്യാപിച്ചു.

സ്ഥാനാര്‍ത്ഥിത്വം അന്തിമമായി ഹൈക്കമാന്റാണ് പ്രഖ്യാപിക്കേണ്ടത് എന്നിരിക്കെ ശിവകുമാര്‍നടത്തിയ പരസ്യപ്രഖ്യാപനത്തിന് പല മാനങ്ങളുണ്ടെന്ന് എഗ്രൂപ്പ് കരുതുന്നു. ഉമ്മന്‍ചാണ്ടിയെ ആദരിച്ച് വെടക്കാക്കാനാണ്പദ്ധതിയെന്ന് കഴിഞ്ഞ ദിവസം രാജ്‌മോഹന്‍ ഉണ്ണിത്താനടക്കമുള്ള നേതാക്കള്‍ പറഞ്ഞ സാഹചര്യത്തിലാണ് ശിവകുമാറിന്റെ പരസ്യനിലപാട്. തിരുവനന്തപുരം എനിക്ക് ഹൃദയബന്ധമുള്ള മണ്ഡലമാണെന്നും ആ മണ്ഡലം വിട്ടുപോകാന്‍കഴിയില്ലെന്നും ശിവകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് വെറുമൊരുനിര്‍ദ്ദോഷമായ പ്രഖ്യാപനമാണെന്ന് എഗ്രൂപ്പ് കരുതുന്നില്ല. ഉമ്മന്‍ചാണ്ടി തയാറായാല്‍ നേമത്ത് തന്നെ മല്‍സരിക്കേണ്ടി വരുമെന്നതാണ ഇപ്പോഴത്തെ സ്ഥിതി. മാത്രമല്ല ഉമ്മന്‍ചാണ്ടിക്ക് ഹൈക്കമാന്റ് അന്ത്യശാസനം നല്‍കുകയാണെങ്കില്‍ രമേശ് ചെന്നിത്തല വട്ടിയൂര്‍ക്കാവില്‍ മല്‍സരിക്കണമെന്ന നിര്‍ദ്ദേശം എഗ്രൂപ്പും വയ്ക്കും. ബിജെപിക്ക് നല്ല മുന്‍തൂക്കമുണ്ട് എന്നത് മാത്രമല്ല അവിടെ രണ്ടാംസ്ഥാനത്ത് പോലുമില്ല എന്നതും കോണ്‍ഗ്രസ്സിനെ കുഴയ്ക്കുന്നുണ്ട്. ചുരുക്കത്തില്‍ നേമത്ത് റിസ്‌ക് കൂടുതലാണെന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ചര്‍ച്ചയുടെ ഒടുവില്‍ ഉമ്മന്‍ചാണ്ടിയെ നേമത്ത് മല്‍സരിക്കുന്ന നിസ്സഹായമായ സാഹചര്യം സൃഷ്ടിക്കാനാണ് ഐഗ്രൂപ്പിന്റെ പദ്ധതി. അതിന് തലവച്ചുകൊടക്കാന്‍ തയാറാകരുതെന്ന് കെസി ജോസഫടക്കമുള്ള എഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചു എന്നാണ് വിവരം.

- Advertisment -

Most Popular