Saturday, July 27, 2024
HomeTV houseനേമം വിവാദത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടി വിരുദ്ധരെന്ന് സൂചിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍; പുതുപ്പള്ളിയിലും നേമത്തും...

നേമം വിവാദത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടി വിരുദ്ധരെന്ന് സൂചിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍; പുതുപ്പള്ളിയിലും നേമത്തും സ്‌നേഹപ്പാരയ്ക്ക് നീക്കം; അത്രവിശാലമായി വാദിക്കുന്നവര്‍ സ്വയം പരീക്ഷണത്തിനിറങ്ങി മാതൃകകാണിക്കണമെന്നും ഉണ്ണിത്താന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പാളയത്തില്‍ പടയെന്ന് സൂചിപ്പിച്ച് രാജ്‌മോന്‍ ഉണ്ണിത്താന്‍ രംഗത്ത്. ഏഷ്യാനെറ്റ് ന്യൂസില്‍ ന്യൂസ് അവറില്‍ പിജി സുരേഷ്‌കുമാറുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കുകളില്‍ പുതിയ വഴിത്തിരിവ് വെളിപ്പെടുത്തി ഉണ്ണിത്താന്റെ പരസ്യപ്രതികരണം. തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി നായകത്വം ഏറ്റെടുത്തതോടെ പാര്‍ട്ടിക്കത്ത് ചിലര്‍ക്ക് അസ്വസ്ഥതയുണ്ട്. അവര്‍ മുന്നില്‍ മറ്റുവഴികളില്ലാതെ ഉമ്മന്‍ചാണ്ടിയെ മഹാനാക്കി അവതരിപ്പിക്കുകയും അതുവഴി സ്‌നേഹപ്പാര വയ്ക്കുകയും ചെയ്യുകയാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് വിജയസാധ്യതയില്ലെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ആദ്യശ്രമം. യാക്കോബായ സഭയുടെ ഇടത് അനുഭാവം പരസ്യമായി ഉയര്‍ത്തിക്കാണിച്ച് അവിടെ നിന്ന് ചാടിക്കുക. പകരം മല്‍സരിക്കുന്ന മണ്ഡലത്തില്‍ വീരനായക പരിവേഷം ലഭിക്കുമെന്ന് ചിത്രീകരിക്കുക. നേമത്തോ വട്ടിയൂര്‍ക്കാവിലോ മല്‍സരിപ്പിച്ച് ഉമ്മന്‍ചാണ്ടിയെ മൂലയ്ക്കാക്കാനുള്ള പദ്ധതിയാണ് പാളിപ്പോയതെന്ന സൂചനയാണ് ഉണ്ണിത്താന്‍ മുന്നോട്ട് വയ്ക്കുന്നത്. മാത്രമല്ല പിജെ കുര്യന്‍, കെവി തോമസ്, പിസി ചാക്കോ തുടങ്ങിയ മുന്‍നിര നേതാക്കള്‍ സെയ്ഫ് സീറ്റ് തേടി രംഗത്തിറങ്ങിയതിനെതിരെയും ഉണ്ണിത്താന്‍ പ്രതികരിച്ചു. അത്തരക്കാര്‍ക്ക് സീറ്റുതരില്ലെന്ന് മുഖത്തുനോക്കി പറയാന്‍ പാര്‍ട്ടി നേതൃത്വത്തിനാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേ സമയം ഹൈക്കമാന്റിന് മുന്നില്‍ ഇത്തരമൊരു വിഷയം അവതരിപ്പിച്ച് അത് പരസ്യപ്പെടുത്തി ഉമ്മന്‍ചാണ്ടിയെ വിലകുറച്ചുകാണിക്കാനാണ് പാര്‍ട്ടിയിലെ ചിലര്‍ ശ്രമിച്ചതെന്ന ഫീലിംഗാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്. തെരഞ്ഞെടുപ്പിലെ നായകത്വം ഏറ്റെടുത്തതോടെ അസംതൃപ്തരായ ചിലര്‍ തനിക്കെതിരെകളിച്ചുവെന്ന് അദ്ദേഹം അടുത്ത ചില സൂഹൃത്തുക്കളോട് പറഞ്ഞതായാണ് വിവരം. ഐഗ്രൂപ്പിലെചിലര്‍ കെപിസിസി പ്രസിഡന്റുമായി ചേര്‍ന്ന് നടത്തിയ നാടകമാണ് തനിക്കെതിരെകെട്ടിയാടിയത്. ഹൈക്കമാന്റിന് മുന്നില്‍ വലിയ കാര്യമായി അവതരിപ്പിച്ചത് മുല്ലപ്പള്ളിയാണ്. അതിന് മുമ്പ് വന്‍ഗൂഢാലോചന നടന്നിട്ടുണ്ട്. ഐഗ്രൂപ്പിക്കാര്യത്തില്‍ എന്തുനിലപാടാണെടുത്തത് എന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. മാത്രമല്ല ഐശ്വര്യകേരളയാത്ര തുടങ്ങുന്നതിന് തലേന്ന് തന്നെ ഉമ്മന്‍ചാണ്ടിയെ സീറ്റിന്റെ പേരില്‍ കുഴപ്പത്തിലാക്കാന്‍ ആലോചിച്ചത് ആരുടെ ബുദ്ധിയാണ് എന്നാണ് എഗ്രപ്പ് നേതാക്കള്‍ ചോദിക്കുന്നത്. എന്തായാലും വാര്‍ത്ത വരുമ്പോള്‍ ചെന്നിത്തല കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയിലായിരുന്നല്ലോ എന്ന് ചോദിച്ച് എഗ്രൂപ്പിലെ ഒരുന്നത നേതാവ് പരിഹസിക്കുകയും ചെയ്തു.

- Advertisment -

Most Popular