Thursday, November 21, 2024
HomeNewshouseപാലായില്‍ പുതിയ ഫോര്‍മുല; സീറ്റ് ഏറ്റെടുക്കരുതെന്നും ഗംഭീരസ്ഥാനാര്‍ത്ഥിയുണ്ടെന്നും കോണ്‍ഗ്രസ്സിനോട് ജോസഫ്; ജോസ് കെ മാണിക്കെതിരെ അളിയന്‍...

പാലായില്‍ പുതിയ ഫോര്‍മുല; സീറ്റ് ഏറ്റെടുക്കരുതെന്നും ഗംഭീരസ്ഥാനാര്‍ത്ഥിയുണ്ടെന്നും കോണ്‍ഗ്രസ്സിനോട് ജോസഫ്; ജോസ് കെ മാണിക്കെതിരെ അളിയന്‍ എംപി ജോസഫിനെ നിര്‍ത്താന്‍ നീക്കം

കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണിക്കൊപ്പം ഇടതുമുന്നണിയില്‍ പോയതോടെ ഇതുവരെ അവര്‍ക്ക് നല്‍കിയിരുന്ന സീറ്റുകള്‍ മുഴുവന്‍ പിജെ ജോസഫ് വിഭാഗത്തിന് നല്‍കേണ്ടെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ പാലായുള്‍പ്പെടെ ഏറ്റെടുത്ത് പരീക്ഷണത്തിനൊരുങ്ങുന്ന കോണ്‍ഗ്രസ്സിന് മുന്നില്‍ പുതിയ ഫോര്‍മുലയുമായി പിജെ ജോസഫ് എത്തി. പാലായില്‍ വിജയിക്കാനുള്ള മാര്‍ഗ്ഗങ്ങളുമായി പിജെ ജോസഫ് കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചു. കേരളകോണ്‍ഗ്രസ്സിനെയും കോണ്‍ഗ്രസ്സിനെയും എക്കാലത്തും അഭ്യുദയകാംക്ഷിയായ അഡീഷണ്‍ചീഫ് സെക്രട്ടറിയായി വിരമിച്ച എംപി ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമാണ് പിജെജോസഫ് നടത്തുന്നത്. ഇക്കാര്യം ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും അറിയിച്ചുവെന്നാണ് സൂചന.

കെഎം മാണിയുടെ മകളുടെ ഭര്‍ത്താവുകൂടിയായ എംപി ജോസഫ് പാലായില്‍ മല്‍സരിക്കന്നതോടെ കരിങ്കോഴക്കല്‍ കുടുംബത്തിലെയും മാണിയുടെ അനുയായികളുടെയും വോട്ടുകളില്‍ വിളളലുണ്ടാക്കാമെന്ന് പിജെ ജോസഫ് കരുതുന്നു. അതോടൊപ്പം സ്വന്തം അളിയനോട് മല്‍സരിക്കേണ്ട ഗതികേടിലേക്ക് ജോസ് കെ മാണി എത്തുകയും ചെയ്യും. ഈ സാഹചര്യം മുതലെടുക്കാനാണ് പിജെ ജോസഫിന്റെ നീക്കം. എന്നാല്‍ നേരത്തെ കോണ്‍ഗ്രസ്സുകാരനായി അറിയപ്പെടുന്ന എംപി ജോസഫിനോട് ജോസഫ് വിഭാഗത്തില്‍ ചേരണമെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ കൂടിക്കാഴ്ചയിലൂടെ പിജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണെങ്കില്‍ പാലാ സീറ്റില്‍ മല്‍സരിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തു. എന്നാല്‍ ആദ്യം കോണ്‍ഗ്രസിന്റെ പൊതുസ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്ന എംപിജോസഫ് ഇപ്പോള്‍ പിജെ ജോസഫ് ഗ്രൂപ്പിനാണ് പാലാ അനുവദിക്കുന്നതെങ്കില്‍ അവരുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനും തയാറാണെന്നാണ് അറിയിച്ചിരിക്കുന്നത്. എന്തായാലും പാലായില്‍ ഒരു കുടുംബകലഹം രൂപപ്പെടുന്ന സാധ്യതയാണ് തെളിഞ്ഞുവരുന്നത്.

- Advertisment -

Most Popular