കൊച്ചി: ഹാഗിയ സോഫിയ പള്ളി മുസ്ലിംപള്ളിയാക്കിയ തുര്‍ക്കി ഭരണാധികാരി എര്‍ദോഗന്റെ നടപടിയെ അനുകൂലിക്കുകുയും ആഹ്ലാദിക്കുകുയം ചന്ദ്രികയില്‍ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്ത നടപടിതെറ്റായിപ്പോയെന്ന് മുസ്ലിംലീഗ്. ഇക്കാര്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായതിനെ തുടര്‍ന്നാണ് പുതിയ നിലപാട്. യുഡിഎഫില്‍ നിന്ന് ക്രൈസ്തവവിശ്വാസികളെ അകറ്റിയ നിലപാടാണ് മുസ്ലിംലീഗ് സ്വീകരിച്ചതെന്ന് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹര്യത്തിലാണ് വളരെ വൈകാരികമായ ഈ വിഷയത്തില്‍ ലീഗ് പുനര്‍വിചിന്തനം നടത്തിയത്. എന്നാല്‍ ഔദ്യോഗികമായി ലീഗിന്റെ നിലപാട് തെറ്റായിരുന്നു എന്ന പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നാണ്‌സൂചന. അതേ സമയം ഇക്കാര്യത്തില്‍ ലീഗിന്റെ നിലപാട് തിരുത്തണമെന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പലതവണയായി കുഞ്ഞാലിക്കുട്ടിയോട് ആവശ്യപ്പെടുന്നുണ്ട്.
യുനെസ്‌കോ പൈതൃക പട്ടികയിലുള്ള ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ച് ചന്ദ്രിക ദിനപത്രത്തില്‍ ‘അയാസോഫിയയിലെ ജുമുഅ’ എന്ന ലേഖനത്തില്‍ തെറ്റുപറ്റിയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മതിച്ചതായി മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ റിപ്പോര്‍ട്ടര്‍ ടിവിയോടാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.
തെറ്റുപറ്റിയ വിവരം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരോട് പറഞ്ഞതാണെന്നും അവരത് ഉള്‍ക്കൊണ്ടതായും മുനീര്‍ പറഞ്ഞു, റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. അന്തര്‍ദേശീയ വിഷയങ്ങളില്‍ മുസ്ലിം സമുദായത്തോട് ക്രിസ്ത്യന്‍ സമുദായത്തിന് സംശയം ഉണ്ടായിട്ടുണ്ട്. ക്രിസ്ത്യന്‍ സമുദായങ്ങളുമായി കുറേക്കാലമായി വിനിമയം ഉണ്ടായിരുന്നില്ലെന്നും മുനീര്‍ പറഞ്ഞു.
കഴിഞ്ഞ കാലത്ത് ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആശങ്കകള്‍ അഭിമുഖീകരിക്കാന്‍ സാധിച്ചില്ല. എന്നാല്‍ എല്‍ഡിഎഫിന് അവരെ പ്രീണിപ്പിക്കാനായി. സാമൂഹ്യ വിഭാഗങ്ങളിലെ ചോദ്യങ്ങളും ആശങ്കകളും യുഡിഎഫ് അഭിമുഖീകരിക്കും. യുഡിഎഫ് അവര്‍ക്കൊപ്പം നില്‍ക്കുമെന്ന സന്ദേശം നേരത്തെ എത്തിക്കാന്‍ സാധിച്ചില്ലെന്നും മുനീര്‍ പറഞ്ഞു.