Thursday, November 21, 2024
HomeNewshouseകര്‍ഷക സമരത്തെ പരിഹസിച്ച് ബി ഗോപാലകൃഷ്ണന്‍ മുതല്‍ കണ്ണന്താനം വരെയുള്ളവര്‍; മടലെടുത്തടിക്കണമെന്ന് ഗോപാലകൃഷ്ണന്‍; അവര്‍ അതിനപ്പുറവും...

കര്‍ഷക സമരത്തെ പരിഹസിച്ച് ബി ഗോപാലകൃഷ്ണന്‍ മുതല്‍ കണ്ണന്താനം വരെയുള്ളവര്‍; മടലെടുത്തടിക്കണമെന്ന് ഗോപാലകൃഷ്ണന്‍; അവര്‍ അതിനപ്പുറവും പറയുമെന്ന് രാധികാനായര്‍; പരിഹസിക്കേണ്ടെന്ന് സ്മൃതി പരുത്തിക്കാട്; ഗോപാലകൃഷ്ണനെ തേച്ചൊട്ടിച്ച് രാധികാനായര്‍

ദില്ലിയിലെ കര്‍ഷക സമരത്തിന് എതിരായി ബിജെപി ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ അതിശക്തമായി പ്രതികരിക്കുകയും പ്രതിഷേധക്കാരുടെ വേഷത്തില്‍ ഗുണ്ടാസംഘങ്ങള്‍ സമരപ്പന്തലില്‍ കയറി സമരക്കാരെ അടിച്ചോടിക്കുകയുംചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. അതിനിടെ ദേശീയ മാധ്യമങ്ങള്‍ സമരക്കാരെ ക്രിമിനലുകളും തീവ്രവാദികളുമാക്കി ചിത്രീകരിച്ചുകൊണ്ടുള്ള വാര്‍ത്തകളും നല്‍കിവരുന്നുണ്ട്.

ആ സമയത്താണ് മലയാളം ചാനലുകൡ സമരത്തിനെതിരെ ബിജെപി നേതാക്കള്‍ പലതും വിളിച്ചുപറയുന്നത്. ഇന്ന് ചാനല്‍ ചര്‍ച്ചകളിലെത്തിയ ബി ഗോപാലകൃഷ്ണന്‍ മുതല്‍ ശിവശങ്കരന്‍ വരെയുള്ളവര്‍ കണ്ണുംപൂട്ടി കര്‍ഷസ സമരത്തിനെതിരായി വെറുപ്പിന്റെ വാക്കുകള്‍ പുറത്തുവിടുന്ന കാഴ്ചയാണ ്കണ്ടത്. രാജ്യദ്രോഹികള്‍ കര്‍ഷകരുടെ വേഷം കെട്ടിയെത്തിയിരിക്കുകയാണ് എന്നും ഇത്തരക്കാരെ മടലെടുത്തടിക്കുകയാണ് വേണ്ടതെന്നും മാതൃഭൂമി ചാനലില്‍ സ്മൃതി പരുത്തിക്കാട് നയിച്ച ചര്‍ച്ചയില്‍ ബിഗോപാലകൃഷ്ണന്‍ പറഞ്ഞു. സമരക്കാരെ അങ്ങനെ പരിഹസിക്കേണ്ടതുണ്ടോ എന്ന ്‌ചോദിച്ച സ്മൃതിയോട് അങ്ങനെ പരിഹസിച്ചാല്‍ പോരെന്നും അപലപിക്കുകയാണ് വേണ്ടതെന്നും ഗോപാലകൃഷ്ണന്‍പറഞ്ഞു.

എന്നാല്‍ അദാനിക്കും അംബാനിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പാവങ്ങളെയും കര്‍ഷകരെയും ദ്രോഹിക്കുകയാണ് എന്ന് ആംആദ്മിക്ക് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്ത രാധികാ നായര്‍ പറഞ്ഞു. അതേ സമയം ഗോപാലകൃഷ്ണന്റെ പാര്‍ട്ടിയും സര്‍ക്കാരും ജനങ്ങളെ ആകെ അടിച്ചോടിക്കുകയാണ് എന്നും ഇലക്ഷന്‍ പൊളിററിക്ിസിനായി പലയിടത്തം പല വേഷം കെട്ടുകയാണ് എന്നും രാധികാ നായര്‍ പറഞ്ഞു.

അവര്‍ ബീഫ് കഴിക്കുന്നതിനെതിരെ സമരം നടത്തുകയും ചില സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് ബിഫെത്തിക്കുകയും ചെയ്യും. ഇത്തരം നയമാണ് ബിജെപി നടപ്പിലാക്കുന്നതെന്നും കര്‍ഷകസമരത്തെ അങ്ങനെ അടിച്ചമര്‍ത്താനാകില്ലെന്നും രാധികാ നായര്‍ പറഞ്ഞു. അതേ സമയം ബിഗോപാലകൃഷ്ണന്റെ അപഹസിക്കല്‍ ബിജെപിയുടെ നിലപാടാണെന്ന് കരുതുന്നില്ലെന്ന് സ്മൃതി പരുത്തിക്കാടും പറഞ്ഞു.

- Advertisment -

Most Popular