Tuesday, November 5, 2024
HomeFilm houseഇതാ ആ ബേബിമാര്‍; ശാലിനിയും ശ്യാമിലിയും; ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മലയാളികളുടെ പ്രിയ...

ഇതാ ആ ബേബിമാര്‍; ശാലിനിയും ശ്യാമിലിയും; ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മലയാളികളുടെ പ്രിയ നടിമാര്‍

മലയാളികളുടെ പ്രിയ താരങ്ങളായിരുന്നു ഒരുകാലത്ത് ബേബി ശാലിനിയും ബേബി ശ്യാമിലിയും. ചേച്ചിയും അനിയത്തിയും. ബാലതാരങ്ങള്‍ എന്ന നിലയില്‍ നിന്ന് മുതിര്‍ന്നപ്പോഴും ഇരുവരു മലയാളികള്‍ക്കായി സിനിമകളിലഭിനയിച്ചു. ഹരികൃഷ്ണന്‍സിലൂടെ ശ്യാമിലിയും അനിയന്ത്രിപ്രാവിലൂടെ ശാലിനിയും മലയാളികളുട പ്രിയതാരങ്ങളായി.

ഒരിടവേളയ്ക്ക് ശേഷം ശാലിനി തമിഴ് നടന്‍ അജിത്തുമായി വിവാഹം ചെയ്തു. ഇപ്പോള്‍ ശ്യാമിലിയുടെ ഇന്‍സ്റ്റഗ്രാമിലൂടെ ഇരുവരുടെയും ചിത്രം നമ്മെതേടിയെത്തുകയാണ്. സിനിമയില്‍ നിന്ന് തല്‍ക്കാലത്തേക്ക് പിന്‍വാങ്ങി കുടുംബജീവിതം നയിക്കുന്ന ഇരുവരുടെയും ആരാധകര്‍ക്ക് ആഘോഷമായിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷമെത്തിയ ചിത്രങ്ങള്‍.

- Advertisment -

Most Popular