Saturday, July 27, 2024
HomeTalk houseമറ്റുള്ളവരുടെ പുഞ്ചിരി കാണാന്‍ കഴിയാത്തത് ഏറ്റവും വലിയ സങ്കടം, എന്റെ ചിരി മറ്റുള്ളവരെ കാണിക്കാന്‍ കഴിയുന്നില്ല;...

മറ്റുള്ളവരുടെ പുഞ്ചിരി കാണാന്‍ കഴിയാത്തത് ഏറ്റവും വലിയ സങ്കടം, എന്റെ ചിരി മറ്റുള്ളവരെ കാണിക്കാന്‍ കഴിയുന്നില്ല; മാസ്‌കഴിക്കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് അമ്മയാണെന്ന് വിചാരിക്കും; രാഹുല്‍ഗാന്ധിയുടെ പ്രചോദനപ്രസംഗം കേള്‍ക്കൂ

മലയാളികള്‍ക്ക് രാഹുല്‍ഗാന്ധി വെറുമൊരു കോണ്‍ഗ്രസ് നേതാവല്ല. ദേശീയ തലത്തില്‍ തന്നെ വ്യത്യസ്തനായി നില്‍ക്കുന്ന നേതാവാണ്. ഇടതുപക്ഷത്തിന് പോലും പ്രിയങ്കരനായ ദേശീയ നേതാവ്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പ്രചരാണത്തിന് എത്തി ഇടതുപക്ഷത്തെ പോലും പുകഴ്ത്തിയ വിശാലരാഷ്ട്രീയമുള്ള നേതാവ്. ഇത്തവണ കൊവിഡിന്റെ ആകുലതകളില്‍ കഴിയുന്ന കേരളത്തിന് മുന്നിലേക്ക് രാഹുല്‍ഗാന്ധി ഒരു പിടി പോസിറ്റീവ് എനര്‍ജിയുമായാണ് എത്തിയത്. മലപ്പുറം വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനപരിപാടിക്കെത്തിയ രാഹുല്‍ഗാന്ധിയുടെ പ്രസംഗം കേള്‍വ്വിക്കാരെ പിടിച്ചിരുത്തന്നതായി പ്രസംഗത്തില്‍ മനുഷ്യന്റെ നിരാശയെ ഞെരുക്കിക്കളയുന്ന ഗംഭീരവാചകങ്ങള്‍ കേട്ട് സകലരും കൈയിട്ടുപോയി.

മനുഷ്യന്‍ നിരാശനായിരിക്കുന്ന സമയാണ്. ഒരുകാലത്തും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ നാം ഊര്‍ജ്ജസ്വലരായി മാറണമെന്ന് പറഞ്ഞാണ് രാഹുല്‍ഗാന്ധി തുടങ്ങിയത്. എന്നാല്‍ പിന്നീടാ പ്രസംഗം മാസ്‌കിലേക്ക് നീണ്ടു. ഈ കൊവിഡ്കാലത്ത് നാം ഏറെ ബുദ്ധിമുട്ടിയത് മാസ്‌ക് ധരിക്കണമെന്ന കാര്യത്തിലാണ്. പ്രത്യേകിച്ചും രാഷ്ട്രീയനേതാക്കള്‍. പൊതുപ്രവര്‍ത്തകര്‍ക്ക് മാസ്‌ക് ധരിക്കുന്നത് ഒരു ബുദ്ധിമുട്ടാണ്. എന്റെ ആശയവിനിമയം പലപ്പോഴും പുഞ്ചിരിയില്‍ കൂടിയാണ്. ഞാന്‍ പുഞ്ചിരിക്കുന്നത് മറ്റുള്ളവര്‍ കാണണം എന്നും മറ്റുള്ളവര്‍ പുഞ്ചിരിക്കുന്നത് ഞാന്‍ കാണണം എന്നും എനിക്കാഗ്രമുണ്ട്. കാരണം ചിരിയിലൂടെയാണ ്ഈ ലോകത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുക എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പുഞ്ചിരിക്കുന്നത് മാസ്‌ക് ധരിക്കുന്നതിനാല്‍ പലപ്പോഴും മറ്റുള്ളവര്‍ കാണില്ല; അവര്‍ പുഞ്ചിരിക്കുന്നത് എനിക്കും… മാസ്‌ക് ധരിക്കുന്നതിനാല്‍ അദ്ദേഹത്തിന് തിരിച്ചൊരു പുഞ്ചിരി നല്‍കാന്‍ എനിക്കും സാധിക്കില്ല..

എന്നാല്‍ അതൊക്കെ സാധിക്കണം എന്ന് വിചാരിച്ച് നമുക്ക് മാസ്‌ക് ഊരിവച്ചുചിരിക്കാന്‍ കഴിയുമോ. ഇല്ല അത്തരം ആഗ്രഹങ്ങള്‍ ഇപ്പോള്‍ ഉള്ളിലൊതുക്കുകയാണ്. മാസ്‌ക് ധരിക്കുമ്പോള്‍ നാം ഉത്തരവാദിത്തത്തോടെ പെരുമാറണം. ഒരാള്‍ക്ക് മുന്നില്‍ മാസ്‌ക് ഊരേണ്ടി വന്നാല്‍ ഞാന്‍ എന്റെ അമ്മയാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന് വിചാരിക്കും. നമുക്ക് ചുറ്റിലുമുള്ള ഓരോരുത്തരുടെയും ആരോഗ്യം നമുക്ക് പ്രധാനമാണ്. അങ്ങനെ കരുതിയാലേ ഈ മഹാമാരിയെ നമുക്ക് മറികടക്കാന്‍ കഴിയൂ. സ്വന്തം അമ്മയാണ് മുന്നില്‍ നില്‍ക്കുന്നത് എന്ന് വിചാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ നമുക്ക് കഴിയും. അങ്ങനെ നമുക്ക് സന്തോഷവും ചിരിയും സൂക്ഷിച്ചുകൊണ്ട ്തന്നെ ഈ മാഹമാരിയെ അതിജീവിക്കാന്‍ കഴിയണം. -രാഹുലിന്റെ പ്രസംഗം കേട്ട് സദസ്സൊന്നാകെ കൈയടിച്ചു.

ഒടുവില്‍ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ തര്‍ജ്ജമ ചെയ്തഫാത്തിമ എന്ന കുട്ടിയ അഭിനന്ദിക്കുകയും ചെയ്തു.

- Advertisment -

Most Popular