Friday, November 22, 2024
HomeINFOHOUSEനാലരദശാബ്ദത്തിനിപ്പുറം ഇതാ ആ സ്വപ്‌ന പാത യാഥാര്‍ത്ഥ്യത്തിലേക്ക്; കൊതിപ്പിക്കുന്ന ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി; ഇതാണ് നവകേരളനായകനെന്ന്...

നാലരദശാബ്ദത്തിനിപ്പുറം ഇതാ ആ സ്വപ്‌ന പാത യാഥാര്‍ത്ഥ്യത്തിലേക്ക്; കൊതിപ്പിക്കുന്ന ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി; ഇതാണ് നവകേരളനായകനെന്ന് ആരാധകര്‍; ആലപ്പുഴ ബൈപ്പാസിന്റെ കഥ

നാലര ദശാബ്ദം നീണ്ട കാത്തിരിപ്പാണ് യാഥാര്‍ത്ഥ്യമാകുന്നത്. വ്യാഴാഴ്ച കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിക്കുന്ന ആലപ്പുഴ ബൈപ്പാസിന്റെചരിത്രം അത്രയ്ക്ക് നീണ്ടതാണ്. നിരവധി സര്‍ക്കാരുകള്‍ വന്നു, അത്രതന്നെ മുഖ്യമന്ത്രമാര്‍ വന്നു. പ്രധാനമന്ത്രിമാര്‍ കടന്നുപോയി. പക്ഷേ പ്രഖ്യാപിക്കപ്പെട്ട ആലപ്പുഴബൈപ്പാസ് പല കാരണങ്ങളാല്‍ തടസ്സപ്പെട്ടു. എന്നാലിതാ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി അഞ്ചാംവര്‍ഷം ആ ബൈപ്പാസ് യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നു. ആലപ്പുഴയ്ക്ക് മാത്രമല്ല ജില്ലയ്ക്കാകെ അഭിമാനം പകര്‍ന്നു കൊണ്ട് ബൈപ്പാസ് നാളെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. 348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 174 കോടി രൂപ വീതം ചെലവഴിച്ചു നിര്‍മിച്ച ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് അല്‍പ്പം കാലതാമസം വരുത്തിയത്.


ബൈപ്പാസ് നിര്‍മാണത്തിനുള്ള വിഹിതം നല്‍കിയതിനു പുറമേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വേക്ക് കെട്ടിവയ്ക്കാനുള്ള 7 കോടി രൂപ നല്‍കിയതും സംസ്ഥാന സര്‍ക്കാരാണ്. ഉദ്ഘാടനം ചെയ്യപ്പെടുന്ന ബൈപ്പാസിന്റെ ചിത്രങ്ങളോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെ സന്തോഷം പങ്കിട്ടു.

അതേ സമയം നിശ്ചയദാര്‍ഢ്യമുള്ള മുഖ്യമന്ത്രിയെന്ന പരിവേഷത്തോടെ ആരാധകര്‍ പ്രശംസാ വചനങ്ങള്‍ കൊണ്ട് പൊതിയുകയാണ് മുഖ്യമന്ത്രിയെ. നവകേരളനായകന്‍ എന്ന് പിണറായിയെ വിളിക്കുന്നത് ഈ നിശ്ചയദാര്‍ഢ്യവും ജനസേവനസന്നദ്ധതയും കൊണ്ടാണെന്നും അവര്‍പറയുന്നു.

- Advertisment -

Most Popular