Friday, October 11, 2024
HomeTalk houseചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയത് സണ്ണിഡിയോളിന്റെ തെരഞ്ഞെടുപ്പ് പ്രചാരകന്‍; പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോയും പുറത്ത്; ദീപ് സിദ്ദുവിന്റെ അഭിമുഖവുമായി ദി...

ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയത് സണ്ണിഡിയോളിന്റെ തെരഞ്ഞെടുപ്പ് പ്രചാരകന്‍; പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോയും പുറത്ത്; ദീപ് സിദ്ദുവിന്റെ അഭിമുഖവുമായി ദി ട്രിബ്യൂണ്‍ പത്രം; ഗോപാലകൃഷ്ണനെ തേച്ചൊട്ടിച്ച് ചാനല്‍ ചര്‍ച്ചയില്‍ അഭിലാഷ് മോഹന്‍

ദില്ലി ചെങ്കോട്ടയില്‍ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകമാര്‍ച്ചിനിടെ കൊടിയുയര്‍ത്തിയവരില്‍ പലരും സമരത്തിലേക്ക് നുഴഞ്ഞുകയറിയവരെന്ന് തെളിയുന്നു. ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയ ദീപ് സിദ്ദു ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം പങ്കാളായിയാരുന്ന പ്രാദേശിക നേതാവാണെന്ന് പഞ്ചാബില്‍ നിന്നിറങ്ങിയ ദി ട്രിബ്യൂണ്‍ പത്രം വാര്‍ത്ത നല്‍കി. സണ്ണിഡിയോളിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായുണ്ടായിരുന്നയാളാണ് കൊടിയുയര്‍ത്തിയ ദീപ് സിദ്ദുവെന്ന വിവരം മീഡിയ വണ്‍ ചര്‍ച്ചയ്ക്കിടെ അഭിലാഷ് മോഹന്‍ വെളിപ്പെടുത്തിയപ്പോള്‍ അതുവരെ വാദിച്ചുനിന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് നില്‍ക്കക്കള്ളിയില്ലാതായി.


കൊടിയുയര്‍ത്തിയത് കര്‍ഷകരാണെന്നും അതിന് പിന്നില്‍ ഖലിസ്ഥാന്‍ തീവ്രവാദികളാണെന്നും പറഞ്ഞ് കര്‍ഷകമാര്‍ച്ചിനെ അടച്ചാക്ഷേപിക്കാന്‍ മുതിര്‍ന്ന ഗോപാലകൃഷണനെ ചര്‍ച്ചയ്ക്കിടെ അഭിലാഷ് മോഹനും വെല്ലുവിളിച്ചു. എന്നാല്‍ ഗോപാലകൃഷ്ണന്‍ വിട്ടില്ല. ഒടുവില്‍ മൊബൈലില്‍ കൊടിയുയര്‍ത്തിയ ദീപ് സിദ്ദുവിന്റെ ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം കാണിച്ചുകൊടുത്തു മോദിക്കൊപ്പമുള്ള ചിത്രം സൂം ചെയ്തുകാണിച്ചുകൊടുത്തു. കര്‍ഷകര്‍ക്കിടയിലേക്ക് ദീപ് സിദ്ദുവിനെ പോലുള്ളവരെ സംഘപരിവാര്‍ തന്നെ പറഞ്ഞുവിടുകയും സമരം പൊളിക്കാന്‍ ഈ മട്ടിലുള്ള പദ്ധതി നടപ്പാക്കുകയുമായിരുന്നു എന്നാണ് ദേശീയ തലത്തില്‍ ഉയരുന്ന ആരോപണം. ആ ആരോപണമാണ് അഭിലാഷ് മോഹന്‍ ഉയര്‍ത്തിയത്. ഒടുവില്‍ ഫോട്ടോയും വാര്‍ത്തയുമെല്ലാം എതിരായപ്പോള്‍ ബി ഗോപാലകൃഷ്ണന്‍ നിശ്ശബ്ദനാകുകയായിരുന്നു.

- Advertisment -

Most Popular