” ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെ നീളുന്ന ശസ്ത്രക്രിയയിലൂടെ മുട്ടുമാറ്റിവയ്ക്കല്‍ പ്രക്രിയ പൂര്‍ത്തിയാകും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം ”
knee pain
”നിലത്തിരുന്നിട്ട് വര്‍ഷങ്ങളായി. പടികള്‍ കയറാന്‍ വളരെയധികം പ്രയാസമുണ്ട്. ഈയിടെയായി കസേരയില്‍ ഇരിക്കുന്നത് തന്നെ ബുദ്ധിമുട്ടായിത്തുടങ്ങി”. പ്രായമായവരോട് കുശലം ചോദിക്കുമ്പോള്‍ അവര്‍ പറയുന്ന സ്ഥിരം മറുപടിയാണിത്.
സന്ധി തേയ്മാനം പതുക്കെപ്പതുക്കെ മനുഷ്യന്റെ ചലന ശേഷിയെ കീഴ്പ്പെടുത്തുന്നതിന്റെ വേദന ആ വാക്കുകളില്‍ മറഞ്ഞിരിക്കുന്നത് കാണാം.
ചലന ശേഷി ഇല്ലാതാകുമ്പോള്‍ വേദനക്കു പുറമെ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താതി സമ്മര്‍ദം, ഹൃദയ സബന്ധമായ അസുഖങ്ങള്‍ എന്നിവ കൂടി പിടിപെടുന്നു. എന്നാല്‍ രണ്ടുമണിക്കൂര്‍ നീളുന്ന സര്‍ജറി കൊണ്ട് ഈ അവസ്ഥ പരിഹരിക്കാവുന്നതേയുള്ളു.
മുട്ട് മാറ്റി വയ്ക്കല്‍ വേണ്ടി വരുന്നതെപ്പോള്‍
- മുട്ടിന് ഉണ്ടാകുന്ന കഠിനമായ വേദന
- നടക്കാന്‍ പറ്റാത്ത വേദന.
- വെറുതേ ഇരിക്കുമ്പോഴും മുട്ടില്‍ വേദന
- മരുന്ന്,ജീവിത ശൈലീ മാറ്റം, ഫിസിയോ തെറപ്പി എന്നിവ കൊണ്ട് വേദന പരിഹരിക്കപ്പെടാതെ വരിക.
- കാല്‍മുട്ടുകള്‍ക്കു വളവ് ഉണ്ടാവുക.
knee pain
സര്‍ജറിക്ക് മുമ്പ്
സര്‍ജറിക്ക് മുമ്പ് തയാറെടുപ്പുകള്‍ ആവശ്യമാണ്. ഫിസിഷ്യന്‍, കാര്‍ഡിയോളജിസ്റ്റ് എന്നീ ഡോക്ടര്‍മാര്‍ രോഗി സര്‍ജറിക്ക് ആരോഗ്യവാനാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ആവശ്യമായ ഇസിജി, എക്സ്്റേ – രക്തപരിശോധനകളും നടത്തേണ്ടതുണ്ട്. പല്ലുകളില്‍ കേടോ പോടോ ഉണ്ടെങ്കില്‍ അവ ചികിത്സിക്കണം. മൂത്രത്തില്‍ അണുബാധയുണ്ടെങ്കില്‍ ചികിത്സ ആവശ്യമാണ്. ജനറല്‍ അനസ്തേഷ്യയോ സ്പൈനല്‍ അനസ്തേഷ്യയോ നല്‍കിയാണ് ശസ്ത്രക്രിയ ചെയ്യുന്നത്.
ശസ്ത്രക്രിയയ്ക്ക് കുറഞ്ഞ സമയം
ഏകദേശം ഒരു മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ മാത്രം നീളുന്നതാണ് ശസ്ത്രക്രിയ. അനസ്തേഷ്യ നല്‍കിയ ശേഷം വളരെയധികം അണുവിമുക്തമായ സാഹചര്യത്തിലാണ് മുട്ടുമാറ്റിവക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നത്. കേടായ തരുണാസ്ഥി മാറ്റി പകരം ഓക്സിനിയം പോലുള്ള വളരെ വിലപിടിപ്പുള്ള ലോഹം വച്ചു പിടിപ്പിക്കുകയാണ് ആദ്യ ഘട്ടം. മുട്ടിന്റെ വളവുകള്‍ മാറ്റിയ ശേഷമായിരിക്കും ഇതു ചെയ്യുന്നത്. പിറ്റേദിവസംതന്നെ രോഗിയ്ക്ക് ഫിസിയോതെറാപ്പി ആരംഭിക്കുകയും നടത്താന്‍ തുടങ്ങുകയും ചെയ്യുന്നു.
ഫിസിയൊതെറാപ്പി ചെയ്യുന്നതിലൂടെ മുട്ടിനു ചുറ്റുമുള്ള മാംസപേശികളെ ശക്തിപ്പെടുത്താന്‍ സഹായിക്കും. രോഗിക്കു തനിയെ നടക്കാന്‍ കഴിയുന്ന അവസ്ഥയില്‍ എത്തിയാല്‍ ഡിസ്ചാര്‍ജ് ചെയ്യും. ഏകദേശം 3 മുതല്‍ 5 ദിവസം വരെ രോഗി ഹോസ്പിറ്റലില്‍ തുടരേണ്ടതുണ്ട്. അതുകഴിഞ്ഞ് ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന രോഗിക്ക് ഏകദേശം 14 ദിവസം കഴിയുമ്പോഴേക്കും ന്ഥന്ധദ്ധന്ധ്യ എടുക്കുന്നതായിരിക്കും. വീട്ടിനുള്ളില്‍ തന്നെ നടക്കുക പടി കയറുക ഫിസിയോതെറാപ്പിസ്റ്റ് പഠിപ്പിച്ച വ്യായാമമുറകള്‍ ചെയ്യുക എന്നിവ വീട്ടില്‍ ചെന്ന് ശേഷവും രോഗി തുടരേണ്ടതുണ്ട്. ഇത് ഏകദേശം ആറാഴ്ച വരെ നീളുന്നതാണ്. ആറാഴ്ചയ്ക്കുശേഷം രോഗിക്ക് സ്വതസിദ്ധമായ പരാശ്രയം കൂടാതെ നടക്കുന്നതിനും വാഹനം പോലും ഓടിക്കുന്നതിനു സാധിക്കുന്നു.
knee pain
സങ്കീര്‍ണതകള്‍
98 ശതമാനവും വിജയകരമായ ഒരു സര്‍ജറി ആണ് ഇത്.ഒന്നോ രണ്ടോ ശതമാനം പേര്‍ക്ക് ചെറുതായി നീര്, വേദന കാലിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കല്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
എന്നാല്‍ ശരിയായ രീതിയിലുള്ള മരുന്നുകളും ഫിസിയോതെറാപ്പിയും കൊണ്ട് ഈ രോഗങ്ങള്‍ ചികിത്സിക്കുന്നതേ ഉള്ളൂ. 50 വയസിന് മുകളിലുള്ള ആളുകള്‍ക്കാണ് ഈ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്.
ഇന്ന് പുതിയ രീതിയിലുള്ള ലോഹങ്ങളുടെയും (പ്രോസ്തെസിസ്) പുതിയ രീതിയിലുള്ള സര്‍ജിക്കല്‍ ടെക്നിക്കുകളുടെയും സഹായത്തോടു കൂടി നമുക്ക് വളരെയധികം വിജയകരമായി നടത്താന്‍ കഴിയുന്ന ഒരു ശസ്ത്രക്രിയ ആയി മാറ്റിവെക്കല്‍ ശസ്ത്രക്രിയ വളര്‍ന്നിരിക്കുന്നു. അത്യാധുനികവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമായ പ്രോസ്തെസിസ് ആണ് ഇവിടെ ഉപയോഗിക്കുന്നത്. ഇത് 20 മുതല്‍ 25 വര്‍ഷം വരെ ഈട് നില്‍ക്കുന്നതാണ്.
Dr Azad Sait
Consultant Orthopaedic & Spine surgeon,
Sahrudaya Hospital,
Thathampally.P.O, Alappuzha
(കടപ്പാട് മംഗളം)