Thursday, November 30, 2023
HomeBusiness houseസ്വർണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 480 രൂപ

സ്വർണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 480 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് 39760 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 4970 രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച റെക്കോർഡ് വിലയിലായിരുന്ന സ്വർണവില കഴിഞ്ഞ ദിവസവും കുറഞ്ഞിരുന്നു. ഒരു പവന് ചൊവ്വാഴ്ച 40,240 രൂപയായിരുന്നു വില. വ്യാഴാഴ്ച 39,920 രൂപയായിരുന്നു പവന് വില. 320 രൂപയാണ് പവന് ഇന്നലെ കുറഞ്ഞത്.

ഈ മാസത്തെ സ്വർണവില പവന്

ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
ഡിസംബർ 8- 39,600
ഡിസംബർ 9- 39,800
ഡിസംബർ 10- 39,920
ഡിസംബർ 11- 39,920
ഡിസംബർ 12- 39,840
ഡിസംബർ 13- 39,840
ഡിസംബർ 14- 40,240 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ഡിസംബർ 15- 39,920
ഡിസംബർ 16- 39,760

- Advertisment -

Most Popular