Friday, October 11, 2024
HomeNewshouseകളിസ്ഥലത്തെ കുറിച്ച് പറഞ്ഞ് ചിന്തജെറോം; തൊട്ടുപിന്നാലെ അശ്ലീല സൈബര്‍ ബുള്ളിയിംഗ്; സൈബര്‍ ഗുണ്ടകളുടെ സംസ്‌കാര ശൂന്യതയ്‌ക്കെതിരെ...

കളിസ്ഥലത്തെ കുറിച്ച് പറഞ്ഞ് ചിന്തജെറോം; തൊട്ടുപിന്നാലെ അശ്ലീല സൈബര്‍ ബുള്ളിയിംഗ്; സൈബര്‍ ഗുണ്ടകളുടെ സംസ്‌കാര ശൂന്യതയ്‌ക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതുവല്‍സര പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ട വില്ലേജുകളില്‍ പൊതുകളിസ്ഥലം എന്ന മുദ്രാവാക്യം ഏറ്റുപിടിച്ച ചിന്തജെറോമിനെതിരെ സൈബര്‍ ബുളളിയിംഗ്. നൂറുദിന പരിപാടിയുടെ കൂട്ടത്തില്‍ എല്ലാ വില്ലേജുകളിലും പൊതുകളിസ്ഥലം എന്ന പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ചിന്ത ജെറോമിന്റെപ്രൊഫൈലില്‍ അശ്ലീലകമന്റേറ്റര്‍മാര്‍ കയറി നിരങ്ങി. കളിസ്ഥളം എന്ന പ്രയോഗത്തില്‍ അശ്ലീലംകണ്ടെത്തിയ സൈബര്‍ ഗുണ്ടകള്‍ അവരുടെ രാഷ്ട്രീയ പ്രതികാരത്തിനുള്ള അവസരമായി ഇതിനെ കണ്ടു.

കോണ്‍ഗ്രസ് ബിജെപി അണികളാണ് വ്യാപകമായി സൈബര്‍ ആക്രമണം നടത്തിയത്. പറയാന്‍ കൊള്ളാത്ത വാക്കുകളുപയോഗിച്ചാണ് ആക്രമണം. ഇതോടെ ചിന്തയ്ക്ക് അനുകൂലമായി ശക്തമായ പ്രതിരോധം രൂപപ്പെട്ടു. പല പ്രൊഫൈലുകളും പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധപോസ്റ്റുകള്‍ താഴെ.

- Advertisment -

Most Popular