കേന്ദ്രവും പ്രതിപക്ഷവും അന്വേഷണ ഏജന്‍സികള്‍ വഴി കുരുക്കിടുന്നു; പ്രതിരോധത്തിനായി അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ ക്ഷേമപദ്ധതികള്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ഉണ്ടാക്കിയ ആത്മവിശ്വാസത്തോടെ വൈവിധ്യമാര്‍ന്ന ക്ഷേമപദ്ധതികളുമായി സര്‍ക്കാര്‍. ഏറ്റവും ഒടുവില്‍ വയോജനങ്ങള്‍ക്കായി വിപ്ലവകരമായ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അതിന്റെ മുന്നോടിയായെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടക്കുന്ന മറ്റുപ്രചാരണങ്ങളെ അതിജീവിക്കാനുതകുന്ന തരത്തിലുള്ള പദ്ധതികളാണ് അണിയറയില്‍ റേഷന്‍ ഷോപ്പിലൂട കിറ്റിനൊപ്പം മാസ്‌ക് കൂടി ഉള്‍പ്പെടുത്തി പത്ത് ഐറ്റങ്ങള്‍ വിതരണം ചെയ്യുന്നത് ഈ മാസം മുതലാണെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
പുതുവത്സരദിനത്തില്‍ നടത്തിയ പത്തിന പ്രഖ്യാപനം ശക്തമായ നിലപാട് പ്രഖ്യാപനം കൂടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. വയോജങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ എത്താതെ തന്നെ സേവനം ഉറപ്പാകും. സന്നദ്ധ സേവകരുടെ സഹായത്തോടെയാണ് ഇത് നടപ്പാകുക. മാസ്റ്ററിങ് അടക്കമുള്ള സേവനങ്ങള്‍ ഇത്തരത്തില്‍ നടപ്പാക്കാനാണ് തീരുമാനം.
മസ്റ്ററിങ്, ദുരിതാശ്വാസ നിധി അപേക്ഷ, പെന്‍ഷന്‍, അത്യാവശ്യ മരുന്നുകള്‍ എന്നിവ വീട്ടില്‍ എത്തിക്കും.
പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രാജ്യാന്തര വിദഗ്ധരുമായി സംവദിക്കാന്‍ പ്രത്യേക പരിപാടി. കുട്ടികളിലെ ആത്മഹത്യാപ്രവണത കുറയ്ക്കാന്‍ കൂടുതല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാരം ലഭ്യമാക്കാന്‍ പദ്ധതി.
പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ സഹായസംവിധാനം. അഴിമതിയെക്കുറിച്ച് രഹസ്യമായി വിവരം നല്‍കാന്‍ പ്രത്യേക അതോറിറ്റി. വിവരം നല്‍കുന്നവരുടെ പേര് പുറത്തുവരില്ല. വിവരമറിയിക്കാന്‍ ഓഫിസുകളില്‍ പേകേണ്ടതില്ല മുഖ്യമന്ത്രി പറഞ്ഞു.ആയിരം വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്. രണ്ടലരക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ഗുണഭോക്താക്കളെ മാര്‍ക്ക്, ഗ്രേഡ് അടിസ്ഥാനത്തില്‍ നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര അന്വേഷണ ഏജന്‍സികളും പ്രതിപക്ഷവും സര്‍ക്കാരിനെ രാഷ്ട്രീയ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാരിന്റെ സാധ്യതകള്‍ ഉപയോഗിച്ച് ക്ഷേമപദ്ധതികള്‍ കാര്യമായി പ്രഖ്യാപിച്ച് പ്രതിരോധം തീര്‍ക്കാനാണ് പരിപാടി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ജനം തെരഞ്ഞെടുപ്പിലൂടെ തൃപ്തിരേഖപ്പെടുത്തിയതോടെ അത്തരം പ്രഖ്യാപനങ്ങള്‍ ലക്ഷ്യം കാണുമെന്ന ആത്മവിശ്വാസമാണ് സര്‍ക്കാരിന്.