Wednesday, September 11, 2024
HomeNewshouseകുഞ്ഞാലിക്കുട്ടിയെ കളിയാക്കിയതോ, പുകഴ്ത്തിയതോ? മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ ചര്‍ച്ച കൊഴുക്കുന്നു; വീഡിയോ?

കുഞ്ഞാലിക്കുട്ടിയെ കളിയാക്കിയതോ, പുകഴ്ത്തിയതോ? മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ ചര്‍ച്ച കൊഴുക്കുന്നു; വീഡിയോ?

തിരുവനന്തപുരം: പി കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള വരവിനെകുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ പിടിച്ച് സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചകൊഴുക്കുന്നു. മുഖ്യമന്ത്രി കളിയാക്കിയതാണോ പുകഴ്ത്തിയതാണോ എന്ന് തുടങ്ങി അനുകൂലിച്ചും പ്രതികൂലിച്ചും അണികള്‍ രംഗത്തെത്തി. ചിരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പരിഹാസമാണെന്ന് ഒരുകൂട്ടര്‍ പറയുന്നു. അതേ സമയം ഗൗരവസ്വഭാവത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണെന്ന് ചിലര്‍ പറയുന്നു മുഖ്യമന്ത്രി പറഞ്ഞതിങ്ങനെയാണ്- ‘നിയമസഭയില്‍ കുഞ്ഞാലിക്കുട്ടി ഉണ്ടാകുന്നത് നല്ലതാണെന്നാണ് വ്യക്തിപരമായ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലൊരാള്‍ ഉണ്ടാകുന്നത് വളരെ സഹായകരമായ നിലപാട് തന്നെയാണ്. അതിനെ സ്വാഗതം ചെയ്യുന്നു’- മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

നേരത്തേ നിയമസഭാംഗമായിരുന്നു കുഞ്ഞാലിക്കുട്ടി ഒരു പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ ഭാഗമായി കേന്ദ്ര പാര്‍ലമെന്റിലേക്ക് പോകണമെന്ന് അദ്ദേഹം തീരുമാനിച്ചു. ഇപ്പോള്‍ അത് അവസാനിപ്പിച്ച് കേരളത്തിലേക്ക് വരണമെന്ന് കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്റെ പാര്‍ടിയും ആഗ്രഹിക്കുന്നു എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലൊരാള്‍ ഉണ്ടാകുന്നത് നല്ലതാണെന്നാണ് വ്യക്തിപരമായ തന്റെ അഭിപ്രായം. പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടി ഉണ്ടാകുന്നത് വളരെ സഹായകരമാണ്. അതിനെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ വീഡിയോ താഴെ

- Advertisment -

Most Popular