Tuesday, December 3, 2024
HomeHealth & Fitness houseeSR1 ഇലക്ട്രിക് മൈക്രോ സ്‌കൂട്ടറിന്റെ ഔദ്യോഗിക ചിത്രങ്ങളുമായി അപ്രീലിയ

eSR1 ഇലക്ട്രിക് മൈക്രോ സ്‌കൂട്ടറിന്റെ ഔദ്യോഗിക ചിത്രങ്ങളുമായി അപ്രീലിയ

eSR1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ പങ്കുവെച്ച് അപ്രീലിയ. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ മൈക്രോ സ്‌കൂട്ടറില്‍ നഗരത്തില്‍ കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കള്‍ 350W ബ്രഷ്ലെസ്സ് മോട്ടോര്‍ നല്‍കി. ഇത് 280Wh നീക്കംചെയ്യാവുന്ന ബാറ്ററി പായ്ക്കുമായി പ്രവര്‍ത്തിക്കുന്നു.

പൂര്‍ണ്ണ ചാര്‍ജില്‍ 18 മൈലിനടുത്ത് സംചാരിക്കാന്‍ മൈക്രോ സ്‌കൂട്ടറില്‍ സാധിച്ചേക്കും. നീക്കംചെയ്യാവുന്ന ബാറ്ററി പായ്ക്ക് ഉള്‍പ്പെടുത്തുന്നതുകൊണ്ട് ഇത് വീട്ടിലോ ഓഫീസിലോ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. ഈ മൈക്രോ സ്‌കൂട്ടറില്‍ ഇരുവശത്തും 10 ‘വീലുകളുള്ള മഗ്‌നീഷ്യം അലോയി ഫ്രെയിമിലാണ് നിര്‍മ്മാതാക്കള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

യൂറോപ്യന്‍ വിപണിയില്‍ ഉടന്‍ പുറത്തിറങ്ങുകയും തിരഞ്ഞെടുത്ത ലോക വിപണികളില്‍ മാത്രം ഇത് വില്‍ക്കുകയും ചെയ്യും. ഇതുവരെ സ്ഥിരീകരിച്ച പദ്ധതികളൊന്നും ഇന്ത്യന്‍ ലോഞ്ചിനെ സംബന്ധിച്ചിടത്തോളം വന്നിട്ടില്ല. അപ്രീലിയ eSR1 മൈക്രോ സ്‌കൂട്ടറിന്റെ വില 659 പൗണ്ടാണ്, ഇത് ഏകദേശം 60,000 രൂപ ആയിരിക്കും.eSR1 മൈക്രോ സ്‌കൂട്ടറില്‍ ഫ്രണ്ട് വീലിനുള്ളിലെ മോട്ടോറിനു മുകളില്‍ ഒരുക്കിയിരിക്കുന്ന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും പുറകില്‍ കേബിള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സിംഗിള്‍ ഡിസ്‌കും ലഭ്യമാണ്.

- Advertisment -

Most Popular