Saturday, September 14, 2024
HomeFilm houseകോവിഡ് തലച്ചോറിനെ ബാധിച്ചോ എന്നു പരിശോധിക്കും; രവീന്ദ്രന്റെ ചോദ്യംചെയ്യല്‍ തെരഞ്ഞെടുപ്പിനു ശേഷം, സി.പി.എമ്മിനും സര്‍ക്കാരിനും ആശ്വാസം

കോവിഡ് തലച്ചോറിനെ ബാധിച്ചോ എന്നു പരിശോധിക്കും; രവീന്ദ്രന്റെ ചോദ്യംചെയ്യല്‍ തെരഞ്ഞെടുപ്പിനു ശേഷം, സി.പി.എമ്മിനും സര്‍ക്കാരിനും ആശ്വാസം

ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ചോദ്യംചെയ്‌ലയോ കസ്റ്റഡിയിലെടുക്കലോ വേണ്ടെന്നാണു തീരുമാനം. രവീന്ദ്രന്റെ മൂന്നാം ആശുപത്രിവാസത്തിനും സി.പി.എമ്മിന്റെ അനുമതിയുണ്ടെന്നു സൂചന ലഭിച്ചെങ്കിലും ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈമാറിയ നിലയ്ക്ക് കടന്നകൈയ്ക്കു തുനിയുന്നില്ല.

കൊച്ചി: ആശുപത്രിയില്‍ ചികിത്സ തുടരുന്നതിനാല്‍ ചോദ്യംചെയ്യലിനായി ഇന്നു ഹാജരാകാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തുനല്‍കി. വിദഗ്ധ പരിശോധന വേണമെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഒപ്പമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമേ ഇനി ചോദ്യംചെയ്യാന്‍ വിളിക്കൂ. അതിനു മുമ്പ്, ചികിത്സയുടെ വിശദവിവരങ്ങള്‍ ആശുപത്രി അധികൃതരോടു ചോദിച്ചുവാങ്ങും.

കടുത്ത ക്ഷീണവും ആരോഗ്യപ്രശ്നങ്ങളുമുള്ളതിനാല്‍ ചോദ്യംചെയ്യലിന് എത്താന്‍ കഴിയില്ലെന്നാണു രവീന്ദ്രന്റെ കത്ത്. കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഡല്‍ഹിയിലെ ഓഫീസില്‍ അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ചോദ്യംചെയ്‌ലയോ കസ്റ്റഡിയിലെടുക്കലോ വേണ്ടെന്നാണു തീരുമാനം. രവീന്ദ്രന്റെ മൂന്നാം ആശുപത്രിവാസത്തിനും സി.പി.എമ്മിന്റെ അനുമതിയുണ്ടെന്നു സൂചന ലഭിച്ചെങ്കിലും ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈമാറിയ നിലയ്ക്ക് കടന്നകൈയ്ക്കു തുനിയുന്നില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ രവീന്ദ്രനെതിരേ തദ്ദേശ തെരഞ്ഞെടുപ്പ് തീരുന്നതിനു മുമ്പ് ഇ.ഡി. നടപടിയുണ്ടാകുമെന്ന സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ആശങ്ക ഇതോടെ ഒഴിവായി.

സ്വര്‍ണക്കടത്ത് രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു രവീന്ദ്രനെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് എം. ശിവശങ്കറുമായി ചേര്‍ന്നു നടത്തിയ ഇടപാടുകളും രവീന്ദ്രനെ സംശയനിഴലിലാക്കി. തിങ്കളാഴ്ചയാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞ് രവീന്ദ്രന്‍ ആശുപത്രിയിലെത്തി അഡ്മിറ്റായത്. സംസ്ഥാന സര്‍ക്കാരിന്റെ ആശുപത്രിയായതിനാല്‍, രവീന്ദ്രന്റെ ആശുപത്രിവാസത്തിനു ഡോക്ടര്‍മാരുടെ ഒത്താശയുണ്ടാകാനുള്ള സാധ്യത ഇ.ഡി. പൂര്‍ണമായും തള്ളിയിട്ടില്ല. എന്നാല്‍, തല്‍ക്കാലം രാഷ്ട്രീയ വിവാദമുണ്ടാക്കുന്ന നടപടിക്കില്ല.

തലയ്ക്ക് എം.ആര്‍.ഐ. സ്‌കാന്‍ നടത്തിയ ശേഷമേ രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യൂ എന്നാണു വിവരം. തലകറക്കവും വയറിളക്കവുമുണ്ട്. തലവേദനയുണ്ടെന്നു തുടര്‍ച്ചയായി പരാതിപ്പെടുന്നതിനാലാണ് ഇന്നു സ്‌കാനിങ്ങിനു നിര്‍ദേശിച്ചത്. കോവിഡ് തലച്ചോറിനെ ബാധിച്ചോ എന്നു പരിശോധിക്കും.

- Advertisment -

Most Popular