Wednesday, September 11, 2024
HomeFilm houseചിത്രയുടെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രം; തൂങ്ങിമരിച്ചത് ഹോട്ടലില്‍; ദൂരൂഹത മാറാതെ നടി ചിത്രയുടെ ആത്മഹത്യ

ചിത്രയുടെ വിവാഹം കഴിഞ്ഞിട്ട് മാസങ്ങള്‍ മാത്രം; തൂങ്ങിമരിച്ചത് ഹോട്ടലില്‍; ദൂരൂഹത മാറാതെ നടി ചിത്രയുടെ ആത്മഹത്യ

ചെന്നൈ : തമിഴ് സീരിയല്‍ താരവും അവതാരികയുമായ വി ജെ ചിത്ര ആത്മഹത്യ ചെയ്തു. 28 വയസായിരുന്നു. തമിഴിലെ പ്രസിദ്ധമായ പാണ്ഡ്യന്‍ സ്റ്റോര്‍സില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചെന്നൈ നസരത്തെപ്പേട്ടയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും വിവരം. രാവിലെ 2.30ന് ഇ വി പി ഫിലിം സിറ്റിയില്‍ നിന്ന് തിരിച്ചെത്തിയതായിരുന്നു താരം. കുറച്ച് മാസം മുന്‍പ് ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഹോട്ടലില്‍ പ്രതിശ്രുത വരനും ബിസിനസുകാരനുമായ ഹേമന്തിനൊപ്പമായിരുന്നു താമസം. താരം ആത്മഹത്യ ചെയ്തത് വിഷാദ രോഗം മൂലമാണെന്നാണ് റിപ്പോര്‍ട്ട്.

കുളിക്കാന്‍ റൂമില്‍ കയറിയ ചിത്രയെ വളരെ വൈകിയും കാണത്തതിനെ തുടര്‍ന്ന് ഹേമന്ത് ഹോട്ടല്‍ അധികൃതരെ വിളിക്കുകയായിരുന്നു. പിന്നീട് മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ ചിത്രയെ കണ്ടത്തിയത്. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

- Advertisment -

Most Popular