ലണ്ടന്‍: ദില്ലിയിലെ കര്‍ഷക സമരം അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ച് മുന്നേറുന്നതിനിടെ നരേന്ദ്രമോദിയുടെ അന്തര്‍ദേശീയ ഇമേജിന തിരിച്ചടി. നരേന്ദ്രമോദി സുഹൃത് വലയത്തിലുള്പ്പെടുത്തിയ പല വിദേശ രാഷ്ട്രത്തലവന്മാരും കര്‍ഷകരെ കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തരാണന്നാണ് സൂചന. ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങള്‍ എന്നറിയപ്പെടുന്ന ബിബിസി ന്യൂസ്, ഗാര്ഡിയന്, റ്റെലഗ്രഫ് എന്നിവ ഉള്‍പ്പെടെ പ്രധാന മാധ്യമങ്ങള്‍ എല്ലാം തന്നെ വമ്പിച്ച പ്രാധാന്യത്തോടെയാണ് ഡല്‍ഹിയില്‍ നടക്കുന്ന ട്രാക്ടര്‍ റാലിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിടുന്നത്.
130 കോടിവരുന്ന ജനസംഖ്യയിലെ പകുതിയോളം പേര് ജോലി ചെയുന്ന കാര്‍ഷിക മേഖലയിലെ സമരങ്ങള്‍ മോഡി സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നതാണെന്ന് സമരത്തിന്റെ ദൃക്സാക്ഷി വിവരണം നല്‍കിക്കൊണ്ട് റ്റെലഗ്രഫ് എഴുതി.
ഇന്ന് നടന്ന ട്രാക്ടര്‍ റാലിയെ പറ്റി വളരെ വിശദമായ വാര്‍ത്തയും നിരീക്ഷണങ്ങളുമാണ് ഗാര്ഡിയന് പത്രത്തില്‍ വന്നത്. 40% ത്തിലധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന കാര്‍ഷിക മേഖലയെ സര്‍ക്കാര്‍ പൂര്‍ണമായി അവഗണിച്ചു.കാര്ഷീകോല്പ്പന്നങ്ങള്ക്ക് പലപ്പോഴും കിലോക്ക് ഒരു രൂപ പോലും ലഭിക്കുന്നില്ല. ദാരിദ്ര്യവും സര്‍ക്കാരിന്റെ കഴിവുകേടും നിറഞ്ഞ ഈ മേഖലയില്‍ കര്‍ഷക ആത്മഹത്യ അനുദിനം വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്നു, കര്‍ഷക റാലിയെ വിവരിച്ചുകൊണ്ട് ഗാര്ഡിയന് എഴുതി.
അതേസമയം ഏറ്റവും വലിയ ദേശീയ മാധ്യമമായ ബിബിസി ന്യൂസ് കര്‍ഷക സമരത്തെക്കുറിച്ചുള്ള ഫീച്ചറുകള്‍ ഈ മാസം തുടക്കം മുതലേ പ്രസിദ്ധീകരിച്ചു തുടങ്ങി. മോഡി സര്‍ക്കാരിനെതിരെ ഇതുവരെയും രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ഉണ്ടാകാതിരുന്നത് കര്‍ഷകസമരത്തെ നിസാരവല്‍ക്കരിച്ചു കാണുന്നതിനു കാരണമായി. മാത്രവുമല്ല കര്‍ഷക സമരം ആധുനിക ലോകത്തിലെ ഏറ്റവും വലിയ പ്രക്ഷോഭസമരമായി മാറുകയാണെന്ന് കൂടി ‘ ഇന്ത്യന്‍ കര്‍ഷകരുടെ വികാരത്തെ മോഡി എങ്ങനെ മനസ്സിലാക്കാതെ പോകുന്നു’ എന്ന ലേഖനത്തില്‍ ബിബിസി ന്യൂസ് വ്യകതമാക്കി.