Saturday, July 27, 2024
HomeINFOHOUSEബുക്ക് റിവ്യൂ മല്‍സരം, മൂവായിരം രൂപവരെ സമ്മാനങ്ങള്‍ വിശദാംശം ഇവിടെ

ബുക്ക് റിവ്യൂ മല്‍സരം, മൂവായിരം രൂപവരെ സമ്മാനങ്ങള്‍ വിശദാംശം ഇവിടെ

ഫെയ്‌സ്ബുക്കിലെ റീഡേഴ്‌സ് സ്‌ക്വേയര്‍ ഗ്രൂപ്പ് ബുക്ക് റിവ്യുമല്‍സരം നടത്തുന്നു.

ഗ്രൂപ്പിന്റെ അറിയിപ്പ് താഴെ

റീഡേഴ്സ് സ്ക്വയർ ഗ്രൂപ് ഈ പുതുവർഷത്തിൽ വായനയെ പ്രോൽസാഹിപ്പിക്കാനും,വായനയുടെ ആസ്വാദനശേഷി പരിപോഷിപ്പിക്കാനും വേണ്ടി ഒരു പുസ്തക റിവ്യു മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുകയാണ്. ഇതിനോടനുബന്ധിച്ച് ഒരു സാഹിത്യ ക്വിസ് മത്സരവും നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.ഫെബ്രുവരി 1 മുതൽ 28 വരെയാണ് പുസ്തക റിവ്യു മൽസരം നടക്കുന്നത്.മികച്ച കുറിപ്പുകൾക്ക് ഉഗ്രൻ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

വിജയികൾക്ക്ഒന്നാം സമ്മാനമായി 3000 രൂപയുടെ പുസ്തകങ്ങളും,രണ്ടാം സമ്മാനമായി 2000 രൂപയുടെ പുസ്തകങ്ങളും,മൂന്നാം സമ്മാനമായി 1000 രൂപയുടെ പുസ്തകങ്ങളുമാണ് കാത്തിരിക്കുന്നത്.കൂടാതെ നിരവധി പ്രോൽസാഹന സമ്മാനങ്ങളും ഉണ്ട് .നിങ്ങളുടെ കുറിപ്പുകൾ വിലയിരുത്താൻ സാഹിത്യ രംഗത്തെ പ്രമുഖ സാന്നിധ്യങ്ങളായഇ കെ ഷീബ,(Sheeba EK)ശ്രീ പാർവതി,(Sree Parvathy)അജിജേഷ് പച്ചാട്ട് ,(Ajijesh Pachat)അനിൽ ദേവസ്സി,(Anil Devassy)അബിൻ ജോസഫ്,(Abin Joseph)വിപിൻ(Vipin)എന്നിവരാണ് ജഡ്ജിങ് പാനലിലുള്ളത്.നിയമാവലി1. ഒരാൾക്ക് ഒരു റിവ്യൂ മാത്രമേ അയക്കാവൂ .2.മുൻപ് സമൂഹമാധ്യമങ്ങളിലോ പ്രിൻറ് മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ച റിവ്യൂകൾ അനുവദനീയമല്ല.3. മത്സരത്തിന് അയക്കുന്നവർ #ReadersSquareReadingFest2021 എന്ന hashtag ൽ മാത്രമേ റിവ്യുസ് സമർപ്പിക്കാൻ പാടുള്ളൂ. അല്ലാത്തവ പരിഗണിക്കുന്നതല്ല.4. ഫെബ്രുവരി 1 മുതൽ 28 വരെയാണ് മത്സര കാലാവധി . അതിനു ശേഷം ലഭിക്കുന്നവ മത്സരത്തിനായി പരിഗണിക്കുന്നതല്ല.5.മലയാളത്തിലോ ഇംഗ്ലീഷിലോ ഇറങ്ങിയ പുസ്തകങ്ങളെക്കുറിച്ചുള്ള റിവ്യൂ സമർപ്പിക്കാം. എന്നാൽ റിവ്യൂ മലയാളത്തിൽ ആയിരിക്കണം.6.മത്സര സംബന്ധമായ കാര്യങ്ങളില്‍ അന്തിമതീരുമാനം ജഡ്ജിംഗ് പാനലിൻറെതായിരിക്കും.എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും അഭ്യർഥിക്കുന്നു.Team Readers Square

ഗ്രൂപ്പിന്റെ ലിങ്ക് താഴെ

https://www.facebook.com/groups/2353231071577878/?notif_id=1611676593726016&notif_t=page_linked_group_activity&ref=notif

- Advertisment -

Most Popular