Friday, November 22, 2024
HomeNewshouseലൈഫ് മിഷനെയുള്‍പ്പെടെ തട്ടിപ്പുകേസ്; കൊല്ലിനും കൊലയ്ക്കും പേരുകേട്ട പാര്‍ട്ടിയെന്ന് ആക്ഷേപം, ഓട്ടയടയ്ക്കാന്‍ ഇരട്ടത്താപ്പെന്ന് പരിഹാസം; മുഖപ്രസംഗത്തില്‍...

ലൈഫ് മിഷനെയുള്‍പ്പെടെ തട്ടിപ്പുകേസ്; കൊല്ലിനും കൊലയ്ക്കും പേരുകേട്ട പാര്‍ട്ടിയെന്ന് ആക്ഷേപം, ഓട്ടയടയ്ക്കാന്‍ ഇരട്ടത്താപ്പെന്ന് പരിഹാസം; മുഖപ്രസംഗത്തില്‍ ഹാലിളകി മനോരമ; ഉമ്മന്‍ചാണ്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പേജ് തന്നെ ഒഴിവാക്കി

സോളാര്‍ സിബിഐക്ക് വിട്ടതിന്റെ ഹാലിളകത്തോടെയാണ് മലയാള മനോരമ പത്രം ഇന്ന് പുറത്തിറങ്ങിയത്. ഒന്നാം പേജില്‍ ഒരൊറ്റ രാഷ്ട്രീയ വാര്‍ത്തയും കൊടുക്കാതെ ശോകമൂകമാക്കിയ പത്രം എഡിറ്റോറിയല്‍ പേജിലെത്തുമ്പോള്‍ അടക്കിവച്ച മുഴുവന്‍ വേദനയും പുറത്തുചാടുന്നത് കാണാം. സോളാര്‍ കേസ് സിബിഐക്ക് വിട്ടതിന്റെയും ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടിലായതിന്റെയും ഹാലിളക്കം മുഖപ്രസംഗത്തിന്റെ തലക്കെട്ട് മുതല്‍ ആരംഭിക്കുന്നു. ഓട്ടയടക്കാന്‍ ഇരട്ടത്താപ്പ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് പിണറായി സര്‍ക്കാരില്‍ വമ്പന്‍ ഓട്ട രൂപപ്പെട്ടു എന്ന് ആദ്യം തന്നെ പ്രഖ്യാപിക്കുന്നു. കൊല്ലിനും കൊലയ്ക്കും പേരുകേട്ട പാര്‍ട്ടി സിബിഐയെ ഏഴയലത്തടുപ്പിക്കാറില്ല എന്ന പ്രസ്താവനയിലൂടെ സിപിഎമ്മിനെയും സര്‍ക്കാരിനെയും കൊലപാതകങ്ങളില്‍പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഇപ്പോള്‍ ഒരിടത്തും തെളിവുകണ്ടെത്താത്ത ഒരു സോളാര്‍ പീഡനപരാതി സിബിഐക്ക് വിട്ടതിനെ പരിഹസിക്കുകയും ചെയ്യുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ ഒതുക്കി ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള കൊണ്ടുപിടിച്ച ശ്രമം നടത്തിയ മനോരമ സോളാര്‍ പീഡന പരാതി സിബിഐക്ക് പോയതോടെ അമ്പരപ്പിലായി. ഒരു ദിവസം എന്തുചെയ്യണമെന്ന് മനസ്സിലാകാതെ നിന്ന മനോരമ പൂര്‍വ്വാധികം ശക്തിയോടെയാണ ഇന്ന് പുറത്തുവന്നത്. പത്രത്തില്‍ സിബിഐക്ക് വിട്ട സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പത്തോളം വാര്‍ത്തകളാണ് നല്‍കിയത്. മാത്രമല്ല ഒരു പീഡനപരാതി നല്‍കിയ സ്ത്രീയെ അവഹേളിക്കും വിധം തട്ടിപ്പുകാരിയായി ചിത്രീകരിച്ച് തട്ടിപ്പുകാരിയെ രക്ഷിക്കാന്‍ പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോളഅ# പോലീസ് കണ്ണടച്ചു എന്ന പ്രത്യേക വാര്‍ത്തയും നല്‍കിയിട്ടുണ്ട്. പീഡനമേറ്റവര്‍ ഏത് തട്ടിപ്പുകാരിയാണെന്നും അവര്‍ക്ക് പ്രത്യേകം നീതി കൊടുക്കേണ്ട കാര്യമില്ല എന്നുമുള്ള പ്രഖ്യാപനം കൂടിയാണ് ഈ വാര്‍ത്തയില്‍. മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പത്രം ആരംഭിച്ച പ്രത്യേക തെരഞ്ഞെടുപ്പ് പേജ് തന്നെ ഇന്നൊഴിവാക്കി. പകരം ഉമ്മന്‍ചാണ്ടി-സോളാര്‍ പ്രത്യേക പേജ് തന്നെ ഇന്ന് സോളാര്‍ സങ്കടവാര്‍ത്തകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്.

അതേ സമയം ഇന്നലെ വരെ ജോസ് കെ മാണിയെയും സര്‍ക്കാര്‍ കുടുക്കിയെന്ന് പറഞ്ഞ് നിലവിളിച്ച പത്രം ഇന്ന് ജോസ് കെ മാണിയെ കേസിലുള്‍പ്പെടുത്താതെ രക്ഷിച്ചു എന്ന പ്രത്യേക വാര്‍ത്തയും നല്‍കി. വേണ്ടി വന്നാല്‍ എടുത്തുപയോഗിക്കാനും രാഷ്ട്രീയ ഭീഷണിയിലൂടെ വരുതിയില്‍ നിര്‍ത്താനുമുള്ള പദ്ധതിയാണ് എന്ന് വാര്‍ത്തയില്‍ പറയുന്നു. മുഖപ്രസംഗത്തില്‍ പാവങ്ങള്‍ക്ക് വീടുവച്ചുനല്‍കാനുള്ള ലൈഫ് മിഷനുള്‍പ്പെടെ സര്‍ക്കാരിന്റെ ജനകീയ പദ്ധതിയെ മുന്‍ നിര്‍ത്തി സിബിഐ നടത്തുന്ന അന്വേഷണങ്ങളെ നിഷ്‌കളങ്കമായ പരിപാടിയായി ചിത്രീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ സോളാര്‍ പീഡനം സിബിഐക്ക് വിട്ടത് മാത്രം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പിനെ കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് ഒരു ഇരട്ടത്താപ്പുമില്ലേയെന്ന ചോദ്യമാണ് മനോരമ മുഖപ്രസംഗം വായിക്കുമ്പോള്‍ മനസ്സില്‍ ഉയരുക.

- Advertisment -

Most Popular