ബിഗ് ബോസ് സീസണ്‍ 3യില്‍ ഓരോ ദിവസവും ഒന്നിലധികം ട്വിസ്റ്റുകളാണ്. ആദ്യദിവസം തന്നെ സ്വന്തം പ്രശ്‌നങ്ങള്‍ പറഞ്ഞ് സെന്റിയടിച്ച് കൈയടി നേടിയ ലക്ഷ്മി ജയന്‍ എന്ന ഗായികയ്ക്ക് തിരിച്ചറിവിനുള്ള ഒരു ദിനായിരുന്നു ഇന്നലത്തേത്. നിരന്തരം സംസാരിക്കുകയും മറ്റുള്ളവരെ കേള്‍ക്കാതിരിക്കുകയും എന്തിനും തുടക്കത്തിലേ തടസ്സമുന്നയിക്കുകയും ചെയ്യുന്നു എന്ന പരാതി വ്യാപകമായി ഉയര്‍ന്നു. ബിഗ് ബോസിന്റെ ആദ്യലീഡറെ തെരഞ്ഞെടുക്കുന്ന വേദിയായിരുന്നു എല്ലാത്തിന്റെയും തുടക്കം. രണ്ട് പേരെയാണ് ബിഗ് ബോസ് മുന്നോട്ട് വച്ചത്. ഭാഗ്യലക്ഷ്മിയെയും ലക്ഷ്മിജയനെയും. ആദ്യം രണ്ടുപേരും തങ്ങളുടെ ഭാഗം വിശദീകരിച്ചു.
ഞാന്‍ എന്തൊക്കെയാണ് എന്ന് ആവര്‍ത്തിച്ച ലക്ഷ്മിജയന്‍ പക്ഷേ ഒരു ലീഡറാകാനുള്ള കെല്‍പ്പ് തെളിയിക്കുന്ന വിധത്തില്‍ ഒരുപ്രകടനവും നടത്തിയില്ല. രണ്ടാമതെത്തിയ ഭാഗ്യലക്ഷ്മി ഒരമ്മയുടെ നേതാവിന്റെ എല്ലാം ലക്ഷണങ്ങളോടെ സംസാരിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ബാക്കുയുള്ള മല്‍സരാര്‍ത്ഥികള്‍ക്കും വിശദീകരിക്കാന്‍ അവസരം ലഭിച്ചത്.
രണ്ടുപേരൊഴികെ എല്ലാവരും ഭാഗ്യലക്ഷ്മിയെ പിന്തുണച്ചു. ലക്ഷ്മിക്ക് നേരെയാകാനുള്ള ഒരവസരം എന്ന നിലയിലാണ് പിന്തുണച്ച ഡിംപിള്‍ ബാലടക്കം സംസാരിച്ചത്. അപ്പോഴും ലക്ഷ്മിയുടെ ലീഡര്‍ഷിപ്പ് ക്വാളിറ്റിയെ കുറിച്ച് ആര്‍ക്കും ഉറപ്പുമില്ല. കിടിലംഫിറോസുള്‍പ്പെടെ ഇക്കാര്യം വിശദീകരിച്ചു. എല്ലാവര്‍ക്കും എപ്പോഴും സെന്റിയടിക്കുകയും നിരന്തരം ഏകപക്ഷീയമായി സംസാരിക്കുകയും ചെയ്യുന്ന ഒരു ലീഡറല്ല ആവശ്യം. ലക്ഷ്മിക്കാക്കുഴപ്പമുണ്ട്. മറ്റുള്ളവരെ കേള്‍ക്കാന്‍തയാറാകണം തുടങ്ങിയ വിശദാംശങ്ങള്‍ പറയുകയും ചെയ്തു. ബിഗ്‌ബോസ് സീസണ്‍ ത്രിയുടെ ആദ്യത്തെ ലീഡര്‍ ഒരുഗ്രന്‍ കക്ഷി തന്നെ വേണമെന്നും അത് ഭാഗ്യലക്ഷ്മി തന്നെയാകണമെന്നും നോബിയുള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. അവസാനം ഭാഗ്യലക്ഷ്മിയെ തെരഞ്ഞെടുത്തു.
അതുകഴിഞ്ഞാണ് ഓരോരുത്തരും തമ്മിലുള്ള സംഭാഷണങ്ങളിലും ലക്ഷ്മി കടന്നുവന്നത്. സന്ധ്യാമനോജിന്റെ വക വിശദമായ ക്ലാസുമുണ്ടായി. ഓരോരുത്തരുടെയും സ്വഭാവം നമ്മള്‍ തന്നെ നിശ്ചയിക്കുന്നതാണ് എന്നും പക്ഷേ മറ്റുള്ളവരെ കൂടി പരിഗണിച്ചുകൊണ്ടുള്ള നമ്മുടെ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് അത് എന്നും സന്ധ്യമനോജ് പറഞ്ഞു. നാം തന്നെ സംസാരിച്ചുകൊണ്ടിരിക്കുന്നത് മറ്റുള്ളവരോട് കാണിക്കുന്ന അനീതിയാണെന്നും അതിന് പകരം നമ്മള്‍ ആദ്യം മറ്റുള്ളവരെ വിശദമായി കേള്‍ക്കാന്‍ തയാറാകണമെന്നും അവര്‍ ഉപദേശിച്ചു. പിന്നടീ കിടിലംഫിറോസും ഭാഗ്യലക്ഷ്മിയുമടക്കമുള്ള മറ്റുസുഹൃത്തുക്കളും വിശദീകരിച്ചു. ഇനി അങ്ങനെയാകാന്‍ ശ്രമിക്കാമെന്നും ലക്ഷ്മി ജയന്‍ പറഞ്ഞു.
എന്തായാലും ആദ്യദിവസം വാനോളമുയര്‍ത്തിസ്ഥാപിച്ച സ്വന്തം ഇമേജ് പൊളിഞ്ഞടുങ്ങുന്നതാണ് ലക്ഷ്മി കണ്ടത്.