മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന്റെമകളുടെ അഭിമുഖം സംപ്രേഷണം ചെയ്ത സൗദി അറേബ്യന്‍ ചാനലായ അല്‍ അറേബ്യ വിവാദത്തില്‍. സദ്ദാം ഹുസൈന്റെ മൂത്തമകള്‍ രഗത് സദ്ദാം ഹസൈന്റെ അഭിമുഖമാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. ഇറാഖ് രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ സാധ്യതയുണ്ടെന്ന് ഇവര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇറാഖിലെ ഇറാനിയന്‍ സ്വാധീനത്തെ രൂക്ഷമായി ഇവര്‍ വിമര്‍ശിക്കുന്നു. ശക്തമായ ഒരു അധികാരത്തിന്റെ കുറവ് മൂലം ഇറാഖിനെ ഇറാനികള്‍ കൈയ്യടക്കുന്നെന്നും ഇവര്‍ പറയുന്നു.

‘ ഇറാനികളെ സംബന്ധിച്ചിടത്തോളം ഇറാഖ് പിടിച്ചെടുക്കാനുള്ളതാണ്. നിയമനുസൃതവും ശക്തമായതുമായ അധികാരത്തിന്റെ അഭാവത്തെത്തുട
ര്‍ന്ന് അവര്‍ ഇറാഖിനെ സ്വതന്ത്രമായി കണക്കാക്കി. അവരെ സംബന്ധിച്ചിടത്തോളം അവര്‍ക്കിഷ്ടമുള്ള എന്തും ചെയ്യാനുള്ള എളുപ്പ ലക്ഷ്യമായി രാജ്യം മാറി, സദ്ദാമിന്റെ മകള്‍ പറഞ്ഞു.
തന്റെ പിതാവിന്റെ ഭരണം മികച്ചതായിരുന്നു എന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ചില കാര്യങ്ങളില്‍ പ്രത്യേക കാര്‍ക്കശ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലെന്നും മകള്‍ സമ്മതിച്ചു.
‘നിങ്ങളുടെ പ്രസിഡന്റ് സദ്ദാം ഹുസൈനാണെങ്കില്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം, ക്ഷേമം എന്നിവയിലൊന്ന് തെരഞ്ഞെടുക്കേണ്ടി വരും,’ രഗത് സദ്ദാം ഹസൈന്‍ പറഞ്ഞു.
അഭിമുഖത്തിന് പിന്നാലെ പ്രതിഷേധവുമായി ഇറാഖ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. സൗദിയുടെയും ജോര്‍ദാനിന്റെയും എംബസി പ്രതിനിധികളെയും വിളിച്ചു വരുത്തിയാണ് ഇറാഖ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. 2003 മുതല്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലാണ് സദ്ദാം ഹുസൈന്റെ മകള്‍ കഴിയുന്നത്.
ഇറാഖി സര്‍ക്കാരിലെ അപ്രിയ മുഖങ്ങളിലൊന്നാണ് സദ്ദാമിന്റെ മൂത്തമകള്‍. രാജ്യത്തെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇറാഖിലേക്കുള്ള യുഎസ് അധിനിവേശം, പിതാവിന്റെ അറസ്റ്റ്, വധശിക്ഷ തുടങ്ങിയ സംഭവങ്ങള്‍ തന്റെ ജീവിതത്തിലെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നെന്ന് രഗത് പറയുന്നു. സിറിയയിലേക്ക് പാലായനം ചെയ്ത രഗത് പിന്നീട് ജോര്‍ദാനിലേക്ക് മാറുകയായിരുന്നു.