തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനകളില്‍ കൂടുതല്‍ വ്യക്തത വരുത്തി ശശി തരൂര്‍ എംപി. എം പിമാരില്‍ പലരും നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്നും അക്കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. ഇനിയും ഒരു കൊല്ലം ബാക്കിയുണ്ട്. ചര്‍ച്ചകള്‍ ഇനിയും നടക്കുമെന്നും തരൂര്‍ പറഞ്ഞു. തനിക്കുള്ള സ്വീകാര്യത നേരത്തെയും ഇവിടെയുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ തിരിച്ചു വരവിനായാണ് ശ്രമമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭിപ്രായം നടത്തിയ തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സ്ഥാനാര്‍ഥിത്വം സ്വയം തീരുമാനിക്കേണ്ടതല്ലെന്നും അക്കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നുമാണ് വി ഡി സതീശന്‍ ഇതിനോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാവ് എംഎം ഹസനും ശശി തരൂരിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ രംഗത്തെത്തിയിരുന്നു