Saturday, July 27, 2024
Homeഎല്ലാവരും ആവശ്യപ്പെടുമ്പോള്‍ എങ്ങിനെ പറ്റില്ലെന്ന് പറയും'; നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി തരൂര്‍
Array

എല്ലാവരും ആവശ്യപ്പെടുമ്പോള്‍ എങ്ങിനെ പറ്റില്ലെന്ന് പറയും’; നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി തരൂര്‍

തിരുവനന്തപുരം |  നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍ എംപി . കേരളത്തില്‍ സജീവമാകണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നു. എല്ലാവരും ആവശ്യപ്പെടുമ്പോള്‍ എങ്ങനെ പറ്റില്ലെന്ന് പറയും. സംസ്ഥാനത്ത് സജീവമാകുമെന്നും തരൂര്‍ വ്യക്തമാക്കി.ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂര്‍ തറവാടി നായരാണെന്ന പ്രയോഗത്തോട് പ്രതികരിക്കാനില്ല.

അത് പറഞ്ഞവരോട് ചോദിക്കണമെന്നും പറഞ്ഞ തരൂര്‍ താന്‍ ജാതീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി. കേരള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ശശി തരൂരിനോട് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിനെ വീണ്ടും ശക്തിപ്പെടുത്താന്‍ കേരളത്തില്‍ പ്രവര്‍ത്തിക്കണം. ശശി തരൂരുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് ഇക്കാര്യങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ് ശക്തമല്ലാത്തതുകൊണ്ടാണ് ഇത്തവണ പ്രതിപക്ഷത്ത് ആകാന്‍ കാരണമെന്നും കാതോലിക്കാ ബാവ വിമര്‍ശിച്ചു. തുടര്‍ച്ചയായി രണ്ടു തവണ പ്രതിപക്ഷത്ത് ആയത് കോണ്‍ഗ്രസിന്റെ അപജയമാണ് ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ മാറിമാറിയുള്ള ഭരണമാണ് നല്ലതെന്നും ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പറഞ്ഞു.

- Advertisment -

Most Popular